2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

2022 -ലേക്ക് നാം കടന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ, എന്നിരുന്നാലും ഇന്ത്യൻ വാഹന വിപണിയെ ഇതിനകം തന്നെ ഒരുപാട് ആവേശം കൊള്ളിക്കുന്ന നിരവധി അനൗസ്മെന്റുകളും പുത്തൻ മോഡലുകളും പല നിർമ്മാതാക്കളുടേയും അണിയറയിൽ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

വരാനിരിക്കുന്ന ഈ വാഹനങ്ങളിൽ പോക്കറ്റ്-ഫ്രണ്ട്ലി ഹാച്ച്ബാക്കുകളും ആഡംബര കാറുകളും ഉൾപ്പെടുന്നു, അതിനാൽ എല്ലാ ബഡ്ജറ്റുകളിലുമുള്ള ഉപഭോക്താക്കൾക്കും പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ട്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

അതിനാൽ തന്നെ അടുത്ത മാസം തിരക്കേറിയ മാസമായിരിക്കും, നമ്മുടെ വിപണിയിൽ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മോഡലുകളുടെ ഒരു ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

1. മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി സുസുക്കി ഇന്ത്യയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബലേനോയുടെ ഉത്പാദനം ഇതിനോടകം ആരംഭിച്ചു, പുതുക്കിയ ഹാച്ച്ബാക്ക് അടുത്ത മാസം നിർമ്മാതാക്കൾ അവതരിപ്പിക്കും. ഇന്റീരിയറിലെ പ്രധാന മാറ്റങ്ങളോടൊപ്പം വാഹനത്തിന്റെ എക്സ്റ്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുമെന്ന് സ്പൈ ചിത്രങ്ങൾ കാണിക്കുന്നു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

ഫീച്ചറുകളിലും എക്വുപ്മെന്റ് ലിസ്റ്റിലും കുറച്ച് കൂട്ടിച്ചേർക്കലുകളും കാണും. പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരും, നിലവിൽ 83 bhp, 90 bhp എന്നീ പവർ കണക്കുകൾ പുറപ്പെടുവിക്കുന്ന രണ്ട് 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനുകൾ തന്നെയാവും പ്രീമിയം ഹാച്ചിന് കരുത്ത് പകരുന്നത്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

2. കിയ കാരെൻസ്

കിയ ഇന്ത്യയുടെ വരാനിരിക്കുന്ന ഇടത്തരം എംപിവിയായ കാരെൻസ് ഈ ഫെബ്രുവരിയിൽ വിൽപ്പനയ്‌ക്കെത്തും. വാഹനത്തിനായുള്ള ബുക്കിംഗ് ഈ മാസം ആദ്യം തന്നെ ബ്രാൻഡ് തുറന്നിരുന്നു, ആദ്യ ദിവസം തന്നെ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾക്ക് എംപിവിക്കായി 7,738 ഓർഡറുകൾ ലഭിച്ചു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് (140 bhp), 1.5 ലിറ്റർ NA പെട്രോൾ യൂണിറ്റ് (115 bhp), 1.5 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് (115 bhp) എന്നിങ്ങനെ ഇന്ത്യയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ കിയ കാരെൻസ് ലഭ്യമാകും. ഇത് സെൽറ്റോസിന് സമാനമാണ്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

3. എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ്

എംജി മോട്ടോർ ഇന്ത്യ ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഈ ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതുക്കിയ ഇലക്ട്രിക് ക്രോസ്ഓവറിന് ഒരു വലിയ ബാറ്ററി പാക്ക് ലഭിക്കും. നിലവിലെ പതിപ്പിന്റെ 44.5 kWh -ന് പകരം 51 kWh യൂണിറ്റാവും വരുന്നത്. ഇത് വാഹനത്തിന്റെ ഔദ്യോഗിക ഡ്രൈവിംഗ് റേഞ്ച് 480 കിലോമീറ്റർ വരെ വർധിപ്പിക്കും.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

കൂടാതെ, പൂർണ്ണ ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് കൺസോളും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾപ്പെടെ, ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ കൂടുതൽ സവിശേഷതകളും ഉപകരണങ്ങളും എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

4. ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക്

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു, ഈ വർഷം ഫെബ്രുവരിയിൽ, പുതിയ കോമ്പസ് ട്രെയിൽഹോക്ക് ഒടുവിൽ നമ്മുടെ രാജ്യത്ത് എത്തും. ട്രെയിൽ‌ഹോക്ക് അടിസ്ഥാനപരമായി കോമ്പസ് എസ്‌യുവിയുടെ ഹാർഡ്‌കോർ, ഓഫ്-റോഡ്-സ്പെക്ക് പതിപ്പാണ്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനിൽ (170 bhp) ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, AWD സിസ്റ്റം സ്റ്റാൻഡേർഡായി മോഡൽ വാഗ്ദാനം ചെയ്യുന്നു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

5. മിനി കൂപ്പർ SE

ബിഎംഡബ്ല്യു ഗ്രൂപ്പ് മിനി കൂപ്പർ SE അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ള ബുക്കിംഗ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഔദ്യോഗികമായി ആരംഭിച്ചിരുന്നു, ആദ്യ ബാച്ച് ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു!

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

32.6 kWh ബാറ്ററി പായ്ക്ക് ആയിരിക്കും കൂപ്പർ SE -യെ പവർ ചെയ്യുന്നത്, ഫ്രണ്ട് ആക്‌സിലിൽ ഒരു ഇലക്ട്രിക് മോട്ടോറുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു (184 bhp). കാറിന് 270 കിലോമീറ്റർ വരെ WLTP സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് നൽകാൻ കഴിയും.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

6. ലെക്സസ് NX350h

ജാപ്പനീസ് ആഡംബര കാർ നിർമ്മാതാക്കളായ ലെക്‌സസ് ഇന്ത്യയിൽ NX350h -ന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി, അടുത്ത മാസം വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ച മുൻ NX (NX300h) യുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ലെക്സസ് NX350h -ന് പുതുക്കിയ എക്സ്റ്റീരിയറും പൂർണ്ണമായും നവീകരിച്ച ഇന്റീരിയറും ഉണ്ടായിരിക്കും.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

പുതിയ എസ്‌യുവിക്ക് 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ കരുത്ത് പകരും, ഓരോ ആക്സിലിലും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇതിനൊപ്പം ജോഡിയാകും. ഈ ഹൈബ്രിഡ് പവർട്രെയിനിൽ നിന്നുള്ള സംയുക്ത പവർ ഔട്ട്പുട്ട് 244 bhp ആണ്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

7. ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ്

ഔഡി ഇന്ത്യ 2022 ഫെബ്രുവരി 3 -ന് Q7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ എസ്‌യുവി മുൻ പതിപ്പിനെ അപേക്ഷിച്ച് അപ്‌ഡേറ്റുചെയ്‌ത എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈനും ധാരാളം അധിക ഫീച്ചറുകളും പുതിയ എഞ്ചിനും ഉൾക്കൊള്ളുന്നു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണി കളറാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

പുതിയ മോഡൽ ഒരൊറ്റ 3.0 ലിറ്റർ V6 ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാകും. ഈ മോട്ടോർ 340 bhp കരുത്ത് പുറപ്പെടുവിക്കുന്നു. മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഡീസൽ എഞ്ചിൻ ഓപ്ഷൻ ഇതിൽ ലഭ്യമല്ല.

Article Published On: Sunday, January 30, 2022, 9:00 [IST]
English summary
List of cars to be launched in indian market in february 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X