ADAS -ന് ഫാൻസ് ഏറുന്നു; 2023 -ൽ സേഫ്റ്റി പായ്ക്കേജുമായി എത്തിയ കാറുകൾ ഇവയൊക്കെ

ഓരോ വർഷം കഴിയുന്തോറും കാർ വാങ്ങൽ തീരുമാനിക്കുന്നവരിൽ സുരക്ഷയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഏറ്റവും പുതിയ ഓഫറുകളിൽ സേഫ്റ്റി അപ്പ്ഡേറ്റുകൾക്ക് മുൻഗണന നൽകുന്നു. സ്റ്റാൻഡേർഡായി കൂടുതൽ എയർബാഗുകളും 360 -ഡിഗ്രി ക്യാമറയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) മുഖ്യധാരാ ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ വളരെ ജനപ്രീതി നേടുകയാണ്.

മുൻകാലങ്ങളിൽ മൈലേജിനും മറ്റുമാണ് ജനങ്ങൾ പ്രാധാന്യം നൽകിയിരുന്നത്, എന്നാൽ ഇപ്പോൾ 5-സ്റ്റാർ സേഫ്റ്റിയുണ്ടോ എന്നാണ് കുഞ്ഞു കുട്ടികൾ പോലും ചോദിക്കുന്നത്. അതിനാൽ ഇന്ത്യയിൽ 2023 -ൽ ആദ്യമായി 30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കുള്ളിൽ ADAS നേടിയ കാറുകൾ ഏതൊക്കെയാണ് എന്ന് നമുക്ക് ഒന്നു നോക്കാം:

2023 -ൽ ADAS ഫംഗഷനുമായി എത്തിയ കാറുകൾ ഇവയെല്ലാം

എംജി ഹെക്ടർ/ ഹെക്ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റുകൾ: ഈ എംജി മോഡലുകൾക്ക് 2023 -ന്റെ തുടക്കത്തിൽ ഒരു നവോന്മേഷം ലഭിച്ചിരുന്നു, ഇത് എസ്‌യുവി ജോഡികൾക്ക് മെച്ചപ്പെട്ട ചില കംഫർട്ട് ഫീച്ചറുകളും സൗകര്യങ്ങളും അതോടൊപ്പം തന്നെ ADAS ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്തു.

എസ്‌യുവിയുടെ രണ്ട് പതിപ്പുകളിലും, ടോപ്പ് സ്പെക്ക് സാവി പ്രോ ട്രിമ്മിൽ മാത്രമാണ് ADAS ഫീച്ചർ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ സേഫ്റ്റി സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB) എന്നിവ എംജി മോട്ടോർ വാഗ്ദാനം ചെയ്യുന്നു.

2023 -ൽ ADAS ഫംഗഷനുമായി എത്തിയ കാറുകൾ ഇവയെല്ലാം

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്: 2023 മാർച്ചിൽ, അപ്‌ഡേറ്റ് ചെയ്‌ത സിറ്റി സെഡാൻ ഹോണ്ട അവതരിപ്പിച്ചു, വാഹനം ADAS ഫംഗ്ഷനൊപ്പമാണ് എത്തിയത്, മുമ്പ് ഹോണ്ട സിറ്റി ഹൈബ്രിഡിൽ മാത്രമായി ഈ സംവിധാനം പരിമിതപ്പെടുത്തിയിരുന്നു. സെക്കന്റ് ഫ്രം ബേസ് V വേരിയന്റിൽ നിന്നാണ് സെഡാന് നൂതന സേഫ്റ്റി എക്യുപ്മെന്റുകൾ ലഭിക്കുന്നത്. വാഹനത്തിന്റെ ADAS യൂണിറ്റിൽ ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ അലേർട്ട് എന്നിവ അടങ്ങിയിരിക്കുന്നു.

ആറാം തലമുറ ഹ്യുണ്ടായി വെർണ: 2023 -ന്റെ തുടക്കത്തിൽ ഹ്യുണ്ടായി വെർണയ്ക്ക് ഒരു ജനറേഷൻ അപ്‌ഡേറ്റ് ലഭിച്ചിരുന്നു, ADAS സംവിധാനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി കാറുകളിലൊന്നായി ഇത് മാറുന്നു. ഇത് സെഡാൻ മോഡലിന് ആവശ്യമായ ഒരു പുഷ് നൽകാനും സഹായിച്ചു.

2023 -ൽ ADAS ഫംഗഷനുമായി എത്തിയ കാറുകൾ ഇവയെല്ലാം

ഹ്യുണ്ടായി തങ്ങളുടെ SX (O) CVT, SX (O) ടർബോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമാണ് ADAS ഫംഗ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ് എന്നിവ ഇതിന്റെ ADAS സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്നു.

ഹോണ്ട എലിവേറ്റ്: വളരെ തിരക്കേറിയ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും പുതിയ അംഗമാണ് ഹോണ്ട എലിവേറ്റ്. ADAS ഉൾപ്പെടെയുള്ള ചില സെഗ്‌മെന്റ് ബെസ്റ്റ് സവിശേഷതകൾ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവിയുടെ ടോപ്പ് സ്പെക്ക് ZX ട്രിമ്മിൽ മാത്രമാണ് ഹോണ്ട സേഫ്റ്റി ടെക്ക് വാഗ്ദാനം ചെയ്യുന്നത്. എലിവേറ്റിന്റെ ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ് എന്നിവ ഉൾപ്പെടുന്നു.

2023 -ൽ ADAS ഫംഗഷനുമായി എത്തിയ കാറുകൾ ഇവയെല്ലാം

ഹ്യുണ്ടായി വെന്യു/ വെന്യു എൻ ലൈൻ: ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റും വെന്യു N -ലൈനും 2022 -ൽ ബ്രാൻഡ് പുറത്തിറക്കി എങ്കിലും, 2023 -ൽ മാത്രമാണ് അവയെ ADAS സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാൻ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ തീരുമാനിച്ചുള്ളൂ.

ഹ്യുണ്ടായി സബ് ഫോർ മീറ്റർ എസ്‌യുവിയുടെ രണ്ട് പതിപ്പുകളിലും, പൂർണ്ണമായി ലോഡുചെയ്‌ത SX (O), N8 വേരിയന്റുകൾക്ക് മാത്രമേ ADAS ലഭിക്കൂ. ഇവയുടെ ADAS സാങ്കേതികവിദ്യകളിൽ ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഡ്രൈവർ അറ്റൻറ്റീവ്നസ് അലേർട്ട്, ലീഡ് വെഹിക്കിൾ ഡിപ്പാർച്ചർ വാർണിംഗ് എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2023 -ൽ ADAS ഫംഗഷനുമായി എത്തിയ കാറുകൾ ഇവയെല്ലാം

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്: ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് 2023 മധ്യത്തിലാണ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. ADAS ഉൾപ്പെടുന്ന വൻ ഫീച്ചർ ലിസ്റ്റുമായിട്ടാണ് വാഹനം വന്നത്. ടോപ്പ് സ്‌പെക്ക് GTX+, X -ലൈൻ വേരിയന്റുകളിൽ മാത്രമേ ഉപഭോക്താക്കൾക്ക് സെൽറ്റോസിൽ ADAS സാങ്കേതികവിദ്യ ലഭ്യമാകൂ. ഫോർവേഡ് കൊളീഷൻ വാർണിംഗ് & അവോയിഡൻസ്, ഡ്രൈവർ അറ്റന്റീവ്നസ് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവയുൾപ്പെടെ 17 സവിശേഷതകൾ എസ്‌യുവിയുടെ ADAS സ്യൂട്ടിൽ ഉൾപ്പെടുന്നു.

ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ: 2023 ഒക്ടോബറിൽ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എസ്‌യുവികൾക്കായുള്ള ആദ്യത്തെ സുപ്രധാന മേക്കോവർ അവതരിപ്പക്കാൻ
ഇടയായി. ഇരു മോഡലുകൾക്കും അകത്തും പുറത്തും പരിഷ്കരിച്ച രൂപഭാവങ്ങൾ ലഭിച്ചു, ഒപ്പം ധാരാളം പുതിയ സാങ്കേതികവിദ്യകളും. എന്നിരുന്നാലും, 2023 ഓട്ടോ എക്‌സ്‌പോയിൽ ഇവയുടെ റെഡ് ഡാർക്ക് എഡിഷനുകൾ വെളിപ്പെടുത്തിയ സമയം മുതൽ തന്നെ ADAS സാങ്കേതികവിദ്യയും കമ്പനി നൽകിയിരുന്നു.

2023 -ൽ ADAS ഫംഗഷനുമായി എത്തിയ കാറുകൾ ഇവയെല്ലാം

ടാറ്റ മോഡലുകളുടെ ADAS യൂണിറ്റിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവ ഉൾപ്പെടുന്നു. ഫീച്ചർ സ്യൂട്ടിലേക്ക് ലെയിൻ കീപ്പ് അസിസ്റ്റും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ചേർത്തു കൊണ്ട് രണ്ട് എസ്‌യുവികൾക്കും സമീപഭാവിയിൽ ഒരു അപ്‌ഡേറ്റ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 27, 2023, 15:36 [IST]
English summary
List of cars which got equiped with adas in 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X