ലോംഗ്‌ ട്രിപ്പിന് ബെസ്റ്റ്‌; മികച്ച ബൂട്ട്‌സ്‌പേസും 10 ലക്ഷം രൂപയില്‍ താഴെ വിലയുമുള്ള കാറുകള്‍

നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര പുറപ്പെടാന്‍ പോകുകയാണെങ്കില്‍ ഒരിക്കലും കാറിൽ തിങ്ങി ഞെരുങ്ങി പോകാന്‍ ഇഷ്ടപ്പെടില്ല. അതിനാല്‍ തന്നെ കാറില്‍ അത്യാവശ്യം വിസ്താരം ഉണ്ടെന്ന് ഉറപ്പാക്കിയിട്ടാകും വണ്ടി സ്റ്റാര്‍ട്ടാക്കുക. ഇതിനൊപ്പം തന്നെ ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍ പരിഗണിക്കുന്ന ഒന്നാണ് ബൂട്ട് സ്‌പേസ്.

ആവശ്യമായ എല്ലാ ലഗേജുകളും കൊണ്ടുപോകുന്നതും കുറച്ച് അധിക സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനും അല്‍പം വിശാലമാര്‍ന്ന ബൂട്ട്‌സ്‌പേസ് കൂടിയേ തീരൂ. ഇന്ന് കാറും എടുത്ത് മൊത്തം ഇന്ത്യ കറങ്ങി വരുന്നത് ഒരു ട്രെന്‍ഡ് ആണെല്ലോ. അതിനാല്‍ ഇന്ന് നമ്മള്‍ ബൂട്ട്‌സ്‌പേസിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. 10 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയുള്ള മികച്ച ബൂട്ട്സ്പേസുള്ള 5 കാറുകളെക്കുറിച്ചാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ എഴുതുന്നത്.

ലോംഗ്‌ ട്രിപ്പിന് ബെസ്റ്റ്‌; മികച്ച ബൂട്ട്‌സ്‌പേസും 10 ലക്ഷം രൂപയില്‍ താഴെ വിലയുമുള്ള കാറുകള്‍

മാരുതി വാഗണ്‍ആര്‍

ടോള്‍ ബോയ് ഡിസൈനില്‍ എത്തിയ ആദ്യ മാരുതി കാര്‍ ആണ് വാഗണ്‍ആര്‍. ഈ കാറിന് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒരു നീണ്ട നിരയുണ്ട്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്ന് കൂടിയാണ് വാഗണ്‍ആര്‍. ഈ മോഡലിന്റെ ബൂട്ട്സ്‌പേസിനെ കുറിച്ച് നമുക്ക് ആദ്യം സംസാരിക്കാം. 341-ലിറ്റര്‍ സംഭരണശേഷിയുള്ള മാന്യമായ ബൂട്ട്‌സ്‌പേസാണ് വാഗണ്‍ആറിന് മാരുതി വാഗ്ദാനം ചെയ്യുന്നത്. ഇത് വാഗണ്‍ആറിന്റെ എതിരാളികളെ അപേക്ഷിച്ച് വളരെ വലുതാണ്.

അപ്പോള്‍ അതിന്റെ ടോള്‍ ബോയ് ഡിസൈന്‍ കൂടിയാകുമ്പോള്‍ അതില്‍ കൂടുതല്‍ സാധനങ്ങള്‍ ഉള്‍ക്കൊളളിക്കാന്‍ നമുക്ക് സാധിക്കും. ഇനി കാറിനെക്കുറിച്ച് പറയുകയാണെങ്കില്‍, മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ഒപ്പം 1.0-ലിറ്റര്‍, 1.2-ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഇതിന് ലഭിക്കുന്നു. ആദ്യത്തെ എഞ്ചിനില്‍ നിങ്ങള്‍ക്ക് ഒരു ബൈ-ഫ്യുവല്‍ CNG ഓപ്ഷനും ലഭിക്കും. ഈ വേരിയന്റ് കിലോഗ്രാമിന് 34 കിലോമീറ്ററാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. 6.40 ലക്ഷം രൂപ (ഓണ്‍ റോഡ്-മുംബൈ) മുതല്‍ വില ആരംഭിക്കുന്നു.

മാരുതി ബലേനോ

മാരുതി സുസുക്കിയുടെ പ്രീമിയം കാര്‍ വിഭാഗത്തില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബലേനോ. 360-ഡിഗ്രി ക്യാമറ, ഹെഡ് അപ്പ് ഡിസ്പ്ലേ തുടങ്ങിയ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു. കാറിന്റെ പിന്‍ഭാഗത്ത് നോക്കുമ്പോള്‍ മികച്ച സ്റ്റോറേജ് സ്പേസിനൊപ്പം 318 ലിറ്റര്‍ ബൂട്ട്‌സ്പേസും ലഭിക്കും. വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ നിങ്ങളുടെ സഹായത്തിനായി ഒരു ഓക്‌സിലറി ലൈറ്റും മാരുതി നല്‍കുന്നുണ്ട്. ഇനി കാറിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇതിന് ഒരു ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. അത് 89 bhp കരുത്തും 113 Nm ടോര്‍ക്കും നല്‍കുന്നു. മുംബൈയില്‍ 7.55 ലക്ഷം രൂപയിലാണ് ബലേനോയുടെ ഓണ്‍-റോഡ് വില ആരംഭിക്കുന്നത്.

ഹോണ്ട അമേസ്

ഇന്ന് നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ കോംപാക്ട് സെഡാനുകളില്‍ ഒന്നാണ് ഹോണ്ട അമേസ്. സെഡാന്‍ വിഭാഗത്തിലായതിനാല്‍ നിങ്ങളുടെ എല്ലാ സാധനങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഉദാരമായ 420-ലിറ്റര്‍ ബൂട്ട്സ്പേസ് ഇത് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഡീസല്‍ എഞ്ചിന്റെ ഓപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും. നിര്‍ഭാഗ്യവശാല്‍ ഇത് അടുത്ത വര്‍ഷം നിര്‍ത്താന്‍ പോകുകയാണ്. ഹോണ്ട അതിന്റെ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ നിങ്ങള്‍ ഒരു ഡീസല്‍ അമേസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ശരിയായ സമയം. 8.83 ലക്ഷം രൂപയിലാണ് അമേസ് ഡീസലിന്റെ വില ആരംഭിക്കുന്നത് (ഓണ്‍-റോഡ്, മുംബൈ).

കിയ സോനെറ്റ്

കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇത് 392-ലിറ്റര്‍ ബൂട്ട്സ്പേസ് വാഗ്ദാനം ചെയ്യുന്നു. കിയയുടെ സഹോദര ബ്രാന്‍ഡായ ഹ്യുണ്ടായി പുറത്തിറക്കുന്ന വെന്യുവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പ്രശംസനീയമാണ്. ഇനി സോനെറ്റിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഈ കാര്‍ ഒന്നിലധികം വേരിയന്റുകളില്‍ കിയ വാഗ്ദാനം ചെയ്യുന്നു. ഒപ്പം നിങ്ങള്‍ക്ക് ധാരാളം പവര്‍ട്രെയിന്‍ ഓപ്ഷനുകളും ലഭിക്കും. 10.25-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ടെക്നോളജി എന്നിവ പോലുള്ള ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും നിങ്ങളെ കാത്തിരിപ്പുണ്ട്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കിയ കാറാണിത്. 8.78 ലക്ഷം രൂപയില്‍ (ഓണ്‍-റോഡ്, മുംബൈ) വില ആരംഭിക്കുന്നു.

റെനോ കൈഗര്‍

400 ലിറ്ററിന് മുകളിലുള്ള ബൂട്ട്സ്പേസും നിരവധി സവിശേഷതകളും ഉള്ള ഒരു വിലകുറഞ്ഞ കാറാണ് റെനോ കൈഗര്‍. 405 ലിറ്ററിന്റെ ബൂട്ട്സ്പേസ് ആണ് റെനോ കൈഗറിന് നല്‍കിയിരിക്കുന്നത്. കൈഗറിന്റെ എതിരാളികള്‍ എല്ലാം 400 ലിറ്ററിന് താഴെ മാത്രമാണ ബൂട്ട്‌സ്‌പേസ് വാഗ്ദാനം ചെയ്യുന്നത്. വിലക്ക് ഒത്ത ഫീച്ചറുകളും മറ്റും കൈഗര്‍ വാഗ്ദാനം ചെയ്യുന്നു. 7.03 ലക്ഷം രൂപ (ഓണ്‍-റോഡ്, മുംബൈ) മുതലാണ് കൈഗറിന്റെ വില തുടങ്ങുന്നത്.

Most Read Articles

Malayalam
English summary
List of cars with best bootspace under 10 lakh rupees in malayalam
Story first published: Friday, November 25, 2022, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X