പ്രാക്ടിക്കാലിറ്റിയിൽ വേറെ ലെവൽ..!! ഇന്റലിജന്റ് സ്റ്റോറേജും മികച്ച ഗ്ലൗ ബോക്സുമായി വരുന്ന കാറുകൾ
ദൈനംദിന ഓട്ടങ്ങളോ നീണ്ട ട്രിപ്പുകളോ, എന്ത് തരം യാത്രകളിലും നമ്മുടെ മികച്ച പങ്കാളിയാണ് ഒരു കാർ എന്നത്. അകത്തളത്തിൽ ധാരാളം ഇടമുള്ളതിനാൽ പല സന്ദർഭങ്ങളിലും ഇവ നമ്മുടെ സെക്കൻഡ് ഹോം അല്ലെങ്കിൽ വീടായിട്ടെല്ലാം മാറാറുണ്ട്.
വിശാലമായ ക്യാബിൻ എല്ലാവർക്കും വളരെ താൽപര്യമുള്ളതാണെങ്കിലും, എന്നാൽ പ്രായോഗികമായ ഒരു ഗ്ലൗ ബോക്സ് കൂടുതൽ മികവുറ്റ ഒരു ഫീച്ചറാണ്. അതിനാൽ ഇന്ത്യയിൽ ഏറ്റവും മികച്ച ഗ്ലൗ ബോക്സ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ നമുക്ക് ഒന്ന് നോക്കാം.

ടാറ്റ ടിയാഗോ & ടിഗോർ
ടാറ്റയുടെ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്ട് സെഡാൻ ജോഡികൾ സമൃദ്ധമായ സൗകര്യങ്ങളും ഫീച്ചറുകളും മറ്റ് പ്രീമിയം സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. വിശാലമായ ഓപ്പണിംഗും ഡീപ്പായ സ്റ്റോറേജ് സ്പെയ്സുമുള്ള വളരെ പ്രായോഗികമായ ഗ്ലൗ ബോക്സ് ഇവയുടെ ഓൺബോർഡ് സവിശേഷതകളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുന്നു. ടിയാഗോയും ടിഗോറും ഗ്ലൗ ബോക്സിനുള്ളിൽ ഒരു ടാബ്‌ലെറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സും, യാത്രയ്ക്ക് ഇടയിൽ നമ്മുടെ ഡ്രിംഗ്സും വെള്ളവും മറ്റും തണുപ്പിക്കുന്നതിനുള്ള കൂളിംഗ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
ഗ്രാൻഡ് i10 നിയോസ് & ഓറ
അടുത്ത ഒരു ഹാച്ച്-സെഡാൻ ജോഡിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസും ഓറയും, കൂളിംഗ് ഓപ്ഷനുകളും മറ്റ് സൗകര്യങ്ങളും കംഫർട്ടുകളും നൽകുന്ന ഒരു പ്രായോഗികമായ ഗ്ലൗ ബോക്സ് വാഗ്ദാനം ചെയ്യുന്നു. വൈഡ് ഓപ്പണിംഗും ഡീപ്പ് സ്റ്റോറേജും ഇരു മോഡലുകളും നൽകുന്നു. ഗ്രാൻഡ് i10 നിയോസ് ടോപ്പ് എൻഡ് ട്രിമ്മിൽ കൂൾഡ് ഗ്ലൗ ബോക്സ് വാഗ്ദാനം ചെയ്യുമ്പോൾ, ഓറ ഇത് ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

റെനോ ട്രൈബർ
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും പ്രായോഗികവുമായ എംയുവികളിൽ ഒന്നായ റെനോ ട്രൈബറിന് അതിശയകരമായ സൗകര്യങ്ങളും കംഫർട്ടുകളും പ്രാക്ടിക്കൽ ഫീച്ചറുകളും ഉണ്ട്. ട്രൈബറിന്റെ നിരവധി പ്രായോഗിക വശങ്ങളിൽ ഗ്ലൗ ബോക്സും ഉൾപ്പെടുന്നു. ഡ്യുവൽ ഡിസൈൻ അവതരിപ്പിക്കുന്നതാണ് ട്രൈബറിലെ ഗ്ലൗ ബോക്‌സ്. രണ്ട് ഗ്ലൗ ബോക്സുകളും വലുതും വീതിയുള്ളതും ആഴത്തിലുള്ളതുമായ കമ്പാർട്ടുമെന്റുകളിലേക്ക് വഴി തുറക്കുന്നു. ഇവയിൽ താഴെയുള്ള ബോക്സ് വാഹനത്തിന്റെ ടോപ്പ് എൻഡ് ട്രിമ്മുകളിൽ കൂളിംഗ് ഫംഗ്ഷൻ വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി വെർണ
ഇന്ത്യയിൽ വളരെ ജനപ്രിയമായ സെഡാനുകളിൽ ഒന്നായ ഹ്യുണ്ടായി വെർണയിൽ മുൻനിര ഫീച്ചറുകൾ, വിശാലമായ ക്യാബിൻ, ശ്രദ്ധാപൂർവം അറേഞ്ച് ചെയ്തിരിക്കുന്ന സ്റ്റോറേജ് സ്പേസുകൾ എന്നിവയുണ്ട്. മറ്റ് ഫീച്ചറുകൾക്കൊപ്പം, ഒരു ലോംഗ് ഡ്രൈവ് പോകുമ്പോൾ കുടിക്കാനുള്ള ജ്യൂസുകളോ ഡിങ്ക്സോ തണുപ്പിക്കുന്നതിന് കൂളിംഗ് സവിശേഷതയുള്ള വിശാലവും ഡീപ്പ് സ്റ്റോറേജ് സ്പെയ്സ് ഉള്ളതുമായ ഗ്ലൗ ബോക്സും വെർണ വാഗ്ദാനം ചെയ്യുന്നു.

റെനോ കൈഗർ
റെനോയിൽ നിന്നുള്ള ബജറ്റ് ഫ്രണ്ട്ലി കോംപാക്ട് എസ്‌യുവി, കൈഗർ, പരമാവധി പ്രാക്ടിക്കാലിറ്റിയും മികച്ച ക്യാബിൻ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഗ്ലൗ ബോക്‌സിന്റെ കാര്യത്തിൽ, കൂളിംഗ് ഫംഗ്‌ഷനോടുകൂടിയ ലോവർ കമ്പാർട്ട്‌മെന്റുള്ള ഡ്യുവൽ ഗ്ലൗ ബോക്സ് കമ്പാർട്ട്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം കാറുകളിൽ ഒന്നാണ് കൈഗർ.
ടാറ്റ നെക്‌സൺ & നെക്‌സോൺ ഇവി
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളിലൊന്നായ നെക്‌സോൺ, അതിന്റെ ഇവി പരിവേഷം എന്നിവ എല്ലാ തലങ്ങളിലും മികച്ച പ്രായോഗികതയും ക്യാബിൻ സ്പെയ്സും വാഗ്ദാനം ചെയ്യുന്നു. നെക്‌സോണിന്റെ കൂൾഡ് ഗ്ലൗ ബോക്‌സ് വിശാലവും വലുതും വിസ്തൃതവുമാണ് എന്ന് നിസംശയം പറയാം.
ഹ്യുണ്ടായി അൽകസാർ
നിരവധി മുൻനിര ഫീച്ചറുകളും സെഗ്‌മെന്റ് ബെസ്റ്റ് വീൽബേസുമായി വരുന്ന പ്രീമിയം എസ്‌യുവി, ഹ്യുണ്ടായി അൽകസാർ ഇന്റീരിയർ സ്പേസ് നന്നായി ഉപയോഗിക്കുന്നു. ക്യാബിനിലുടനീളം ഒട്ടനവധി പ്രാക്ടിക്കൽ സ്റ്റോറേജ് ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. വലുതും വിശാലവുമായ ഗ്ലൗ ബോക്സും ഇതിൽ ഉൾപ്പെടുന്നു, ഇത് കൂളിംഗ് ഫംഗ്ഷനും വാഗ്ദാനം ചെയ്യുന്നു.
ഇന്നോവ ഹൈക്രോസ്
ടൊയോട്ടയിൽ നിന്ന് പുതുതായി വിപണിയിൽ എത്തിയ എംയുവി, പുതിയ ഇന്നോവ ഹൈക്രോസ്, പ്രായോഗികതയുടെ കൊടുമുടി കീഴടക്കുന്ന ഒരു മോഡലാണ്. സ്‌റ്റോറേജ് സ്‌പെയ്‌സുകൾ യുക്തിപരമായി ഉപയോഗിച്ച്, ഹൈക്രോസ് കൂളിംഗ് ഫംഗ്‌ഷനോടുകൂടിയ വിശാലവും വലുതുമായ ഗ്ലൗ ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഗ്ലൗ ബോക്സിനു മുകളിൽ, പരമാവധി പ്രായോഗികത വാഗ്ദാനം ചെയ്യുന്ന, ഗ്ലൗ ബോക്സുമായി സംയോജിപ്പിക്കുന്ന ഒരു സ്റ്റോറേജ് റിസെസ്സും ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

കിയ കാർണിവൽ
കിയയിൽ നിന്നുള്ള പ്രീമിയം എംയുവി, കാർണിവൽ, അതിന്റെ എല്ലാ പ്രൗഡിയിലും പ്രായോഗികവും വിശാലവും വൈവിധ്യപൂർണ്ണവുമായ എംയുവിയാണ്. ഡ്യുവൽ ഗ്ലൗ ബോക്‌സ് കമ്പാർട്ട്‌മെന്റ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ വളരെ കുറച്ച് കാറുകളിൽ ഒന്നാണിത്. കൂളിംഗ് സവിശേഷതകളുള്ള വലുതും വീതിയുള്ളതുമായ രണ്ട് ഗ്ലൗ ബോക്സ് കമ്പാർട്ട്‌മെന്റുകൾ കാർണിവൽ വാഗ്ദാനം ചെയ്യുന്നു.
ടൊയോട്ട ഫോർച്യൂണർ
എസ്‌യുവികളിൽ എന്നും ഉന്നത സ്ഥാനം വഹിക്കുന്ന ടൊയോട്ട ഫോർച്യൂണർ ഇരട്ട ഗ്ലൗ ബോക്‌സുകൾ ഉൾപ്പെടെ ധാരാളം സ്റ്റോറേജ് സ്‌പെയ്‌സുകളുള്ള ഒരു വലിയ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു. ഗ്ലൗ ബോക്സിന്റെ മുകളിലെ ഭാഗം പരമാവധി പ്രായോഗികതയ്ക്കായി ഒരു കൂളിംഗ് ഫീച്ചർ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








