ഇന്ത്യയിലെ ഉറൂസ് മുതലാളിമാർ ഇവരൊക്കെ, ലിസ്റ്റിൽ കാർത്തിക്ക് മുതൽ ശിൽപ്പ ഷെട്ടി വരെ

ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് ലംബോർഗിനി ഉറുസ്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവി മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.

നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഈ ലക്ഷ്വറി സൂപ്പർ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്, ലംബോർഗിനി ഉറൂസ് തങ്ങളുടെ ഗാരേജിൽ ഉള്ള ബോളിവുഡിൽ നിന്നുള്ള സെലിബ്രിറ്റികളുടെ ഒരു ലിസ്റ്റ് പരിചയപ്പെട്ടാലോ. ലിസ്റ്റിൽ ആദ്യം നടൻ കാർത്തിക് ആര്യനാണ്. 2021-ൽ അദ്ദേഹം തൻ്റെ ഉറുസ് എസ്‌യുവി ഡെലിവറി സ്വന്തമാക്കി. കാത്തിരിപ്പ് കാലാവധി ഒഴിവാക്കാൻ ഇറ്റലിയിലെ സാൻ്റ് അഗത ബൊലോഗ്‌നീസിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്യുന്നതിനായി കാറിൻ്റെ വിലയേക്കാൾ 50 ലക്ഷം രൂപയാണ് അദ്ദേഹം മുടക്കിയത്.

List Of Celebrities Owned Lamborghini Urus Details Inside

ബോളിവുഡിലെ ആക്ഷൻ ഫിലിം ഡയറക്ടർ രോഹിത് ഷെട്ടിക്ക് ഫോർഡ് മുസ്താങ് ഉൾപ്പെടെ വിപുലമായ ഒരു കാർ ശേഖരമുണ്ട്. അദ്ദേഹത്തിൻ്റെ ഗാരേജിലെ വിലകൂടിയതും ആകർഷകവുമായ കാറുകളിലൊന്നാണ് ലംബോർഗിനി ഉറുസ്. 2019-ൽ അദ്ദേഹം ഉറുസ് വാങ്ങുകയും ലംബോർഗിനികൾക്ക് പേരുകേട്ട മഞ്ഞ ഷേഡിലാണ് സംവിധായകൻ എസ്‌യുവി വാങ്ങിയത്.

മുൻനിര നടനായ രൺവീർ സിംഗ്, കാൻഡി ഓറഞ്ച് എന്നറിയപ്പെടുന്ന അരാൻസിയോ ബോറിയലിസ് ഷേഡിലുള്ള ലംബോർഗിനി ഉറുസ് എസ്‌യുവി വാങ്ങിയിരുന്നു. സാധാരണ ഉറൂസിനേക്കാൾ 20 ശതമാനം വില കൂടുതലുള്ള പേൾ ക്യാപ്‌സ്യൂൾ എഡിഷൻ ആണ് അദ്ദേഹം വാങ്ങിയത്. പേൾ ക്യാപ്‌സ്യൂൾ പതിപ്പിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്ഡ് ബമ്പറുകൾ, ബോഡി സ്‌കിർട്ടിംഗുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഒആർവിഎം, വീൽ ക്ലാഡിംഗ്, ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളിലെ സിൽവർ ആക്‌സൻ്റ്, 22 ഇഞ്ച് വീലുകൾ, ബോഡി-നിറമുള്ള കാലിപ്പറുകൾ എന്നിവ ഉൾപ്പെടുന്നു.

List Of Celebrities Owned Lamborghini Urus Details Inside

രൺവീർ ഒരു വലിയ കാർ പ്രേമിയാണ്, അദ്ദേഹത്തിൻ്റെ കാർ ശേഖരത്തിൽ ആസ്റ്റൺ മാർട്ടിൻ സ്‌പോർട്‌സ് കാർ, മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ് 500, മെഴ്‌സിഡസ്-മെയ്‌ബാക്ക് ജിഎൽഎസ് 600, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് എന്നിവ ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമേ അദ്ദേഹം ഒരു ടൊയോട്ട ഫോർച്യൂണറും സ്വന്തമാക്കിയിരുന്നു, അത് മറ്റൊന്നും കൊണ്ടല്ല പ്രാക്റ്റിക്കാലിറ്റിയാണ് താരത്തിൻ്റെ ഉദ്ദേശമെന്ന് മനസിലായി.

വ്യവസായിയായ ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും അടുത്തിടെയാണ് ഉറൂസ് എസ്‌യുവി വാങ്ങിയത്. തൂവെള്ള നിറത്തിലുള്ള ഗിയാലോ ഇൻറിയുടെ ഷേഡിലാണ് അദ്ദേഹം എസ്‌യുവി വാങ്ങിയത്. വാഹനത്തിൻ്റെ മൊത്തത്തിലുള്ള രൂപം മാറ്റുന്ന 22 ഇഞ്ച് വീലുകളും അദ്ദേഹം വാഹനത്തിന് നൽകിയിട്ടുണ്ട്. ശിൽപ ഷെട്ടിക്ക് ബെൻ്റ്ലി സൂപ്പർ ലക്ഷ്വറി സെഡാനും ഉണ്ട്.

List Of Celebrities Owned Lamborghini Urus Details Inside

ലംബോർഗിനി മുതലാളിമാരുടെ ലിസ്റ്റിൽ അടുത്തത്, ജനപ്രിയ ഇന്ത്യൻ ഗായകനും റാപ്പറുമായ ബാദ്‌ഷാ ലംബോർഗിനി ഉറൂസിൻ്റെ വലിയ ആരാധകനാണ്, അദ്ദേഹത്തിൻ്റെ ഗാരേജിൽ ഒന്നല്ല, രണ്ട് ആഡംബര എസ്‌യുവികളുണ്ട്. ആദ്യം വാങ്ങിയ ഉറൂസ് ചുവപ്പ് നിറത്തിലുണ്ട്. അദ്ദേഹം വാങ്ങിയ രണ്ടാമത്തെ ലംബോർഗിനി ഉറൂസ് പുതിയതാണ്, കറുത്ത നിറത്തിലുള്ള എസ്‌യുവിയാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.

ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, February 14, 2024, 19:27 [IST]
English summary
List of celebrities owned lamborghini urus details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X