നമ്പർ ഗേയിമിൽ ഇന്ത്യയും പിന്നിലല്ല; ഇഷ്ട നമ്പറിനായി അംബാനിയേക്കാൾ ലക്ഷങ്ങൾ പൊടിപൊടിച്ച് മലയാളി

അങ്ങ് ദുബായിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിലും വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മടിയില്ലാതെ കാശ് ചിലവഴിക്കുന്നവരും കുറവല്ല. കൂടാതെ പുതിയ കാറുകൾക്കായി ഫാൻസി നമ്പറുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. പലരും ഇത്തരത്തിൽ വാഹനത്തിന് തങ്ങളുടെ ഇഷ്ട നമ്പറുകൾ ഭാഗ്യമായി കണക്കാക്കുകയും പലപ്പോഴും വലിയ തുക ഇതിനായി ചെലവഴിക്കുകയും ചെയ്യുന്നു.

മിക്ക കേസുകളിലും, ഈ കാറുകളുടെ ഉടമകൾ നമ്പർ സ്വന്തമാക്കാൻ ലക്ഷങ്ങളോളം മുടക്കിയിട്ടുണ്ട്. പുതിയ കാറിൻ്റെ വിലയുടെ പകുതിയ്ക്കു മുകളിൽ പോലും നമ്പരിനുവേണ്ടി മാത്രം ചിലവഴിച്ച സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ചില കാറുകളുടെ ഒരു ലിസ്റ്റാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്, രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ നമ്പർ പ്ലേറ്റുകളുടെ ഒരു പരിഷ്കരിച്ച ലിസ്റ്റാണിത്.

ടൊയോട്ട ഫോർച്യൂണർ: ജെയിംസ് ബോണ്ട് സിനിമകളുടെ ഒരു കട്ട ഫാൻ ഒരു കാർ വാങ്ങിയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരമാണിത്. ആഷിക് പട്ടേൽ ഒരു കടുത്ത ബോണ്ട് ഫാനാണ്, അതിനാൽ തന്നെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പുതിയ ഫോർച്യൂണർ വാങ്ങിയപ്പോൾ, "007" എന്ന ഫാൻസി നമ്പർ സ്വന്തമാക്കാൻ അദ്ദേഹം തീരുമാനിച്ചു.

34 ലക്ഷം രൂപ രജിസ്‌ട്രേഷന് വേണ്ടി മാത്രം ചിലവഴിച്ച ആഷിഷിന് ഈ നമ്പർ വേണമെന്ന കടുത്ത ആഗ്രഹമായിരുന്നു ആവശ്യം. അക്കാലത്ത് കാർ വാങ്ങുമ്പോൾ 30 ലക്ഷം രൂപയായിരുന്നു ഫോർച്യൂണറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില എന്നത് ശ്രദ്ധിക്കണം, ഇന്നും 33.43 ലക്ഷം രൂപയാണ് വാഹനത്തിന്റെ ആരംഭ വില.

പോർഷ 718 ബോക്‌സ്‌സ്റ്റർ: കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായി കെ. ബാലഗോപാൽ തൻ്റെ പോർഷ 718 ബോക്‌സ്റ്ററിനായി KL 01 CK 0001 എന്ന രജിസ്‌ട്രേഷൻ നമ്പർ കാലങ്ങൾക്ക് മുമ്പ് സ്വന്തമാക്കി. ബാലഗോപാൽ തൻ്റെ ബോക്‌സ്‌സ്റ്ററിന്റെ രജിസ്‌ട്രേഷൻ നമ്പറിനായി 31 ലക്ഷം രൂപയോളം ചെലവഴിച്ചു. അക്കാലത്ത് പോർഷ ബോക്‌സ്‌സ്റ്ററിൻ്റെ വില ഏകദേശം 90 ലക്ഷം രൂപയായിരുന്നു, കാറിൻ്റെ വിലയുടെ മൂന്നിലൊന്ന് അദ്ദേഹം രജിസ്‌ട്രേഷനായി മാത്രം ചെലവഴിച്ചു എന്നത് ശ്രദ്ധേയമാണ്.

ടൊയോട്ട ലാൻഡ് ക്രൂയിസർ LC300: തെലങ്കാന ആസ്ഥാനമായുള്ള ഒരു വ്യവസായി അടുത്തിടെ 25.5 ലക്ഷം രൂപയ്ക്ക് TG 09 9999 രജിസ്ട്രേഷൻ നമ്പർ കരസ്ഥമാക്കി. സോണി ട്രാൻസ്‌പോർട്ട് സൊല്യൂഷൻസ് നടത്തുന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. 2.1 കോടി രൂപ -എക്സ്ഷോറൂം വിലയുള്ള ലാൻഡ് ക്രൂയിസറിന് വേണ്ടിയാണ് അദ്ദേഹം ഈ ഫാൻസി നമ്പർ വാങ്ങിയത്.

ടൊയോട്ട ലാൻഡ് ക്രൂയിസർ LC200: മുകളിൽ നാം സൂചിപ്പിച്ച അതേ ബാലഗോപാലിൻ്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാറാണിത്. ഓഫ്റോഡ് കഴിവുകളും ഓൺ റോഡിൽ മികച്ച ലക്ഷ്വറി ഫീലും വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ മുൻ നിരമോഡലുകളിൽ ഒന്നാണിത്. ഈ എസ്‌യുവിക്കായി 0001 രജിസ്‌ട്രേഷനു വേണ്ടി ലേലം വിളിച്ച് 18 ലക്ഷം രൂപ നൽകിയാണ് അദ്ദേഹം നമ്പർ വാങ്ങിയത്. KL 01 CB 0001 ആണ് ഈ നമ്പർ.

ടൊയോട്ട ലാൻഡ് ക്രൂയിസർ LC200: വീണ്ടും ലിസ്റ്റിൽ വരുന്ന ഈ ലാൻഡ് ക്രൂയിസർ LC200 ചണ്ഡീഗഢിൽ നിന്നുള്ളതാണ്. ചണ്ഡീഗഡിൽ നിന്നുള്ള രജിത് സിംഗ് തൻ്റെ ലാൻഡ് ക്രൂയിസറിൻ്റെ ഫാൻസി നമ്പറിനായി നടത്തിയ ലേലത്തിൽ ഏകദേശം 17 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത്രയും പണം നൽകിയാണ് ഇയാൾ തൻ്റെ എസ്‌യുവിയുടെ CH 01 AN 0001 രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കിയത്.

ജാഗ്വാർ XJ L: ജാഗ്വാർ XJ L സെഡാൻ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമല്ല. എന്നിരുന്നാലും, ഒരുകാലത്ത് ജാഗ്വാറിൻ്റെ ഇന്ത്യയിലെ മുൻനിര സെഡാൻ മോഡലായിരുന്നു ഇത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി തന്റെ കരിയർ തുടങ്ങിയ രാഹുൽ തനേജ വളരെ വിജയം കൈവരിച്ച വ്യവസായിയാണ്.

താൻ ന്യൂമറോളജിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്, അതാണ് തൻ്റെ കാറിന് നമ്പർ 1 അദ്ദേഹം വാങ്ങിയതിൻ്റെ ഒരു കാരണം. ജയ്പൂരിലെ ഏറ്റവും വിലയേറിയ രജിസ്ട്രേഷൻ പ്ലേറ്റ് അദ്ദേഹത്തിൻ്റെ ഈ ജാഗ്വാർ XJ L -ന് സ്വന്തമാണ്. RJ 45 CG 0001 എന്ന നമ്പറിന് 16 ലക്ഷം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്.

മുകേഷ് അംബാനി: രാജ്യത്തെ വിലകൂടിയ നമ്പർ പ്ലേറ്റുകളെ കുറിച്ച് പറയുമ്പോൾ എങ്ങനെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ്റെ പേര് ഉൾപ്പെടുത്താതിരിക്കും! മുകേഷ് അംബാനിയുടെ ഗാരേജിൽ വിലകൂടിയതും ആകർഷകവുമായ ഒട്ടനവധി കാറുകൾ ഉണ്ടെന്ന് നമുക്ക് അറിയാം. അത്തരത്തിൽ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒരു കാറാണ് അദ്ദേഹത്തിൻ്റെ റോൾസ് റോയ്സ് കലിനൻ.

കഴിഞ്ഞ വർഷം അംബാനി തൻ്റെ മൂന്നാമത്തെ റോൾസ് റോയ്‌സ് കലിനനും സ്വന്തമാക്കി, എസ്‌യുവിക്ക് ഒരു കോടി രൂപയുടെ കസ്റ്റം പെയിൻ്റും ലഭിച്ചു എന്നത് വളരെ സ്പെഷ്യലായിരുന്നു. തന്റെ ഈ ആഡംബര എസ്‌യുവിക്കായി "0001" എന്ന ഫാൻസി രജിസ്‌ട്രേഷൻ നമ്പറും അദ്ദേഹം തിരഞ്ഞെടുത്തു.

എന്നാൽ സാധാരണയായി ഈ നമ്പർ ലഭിക്കുന്നതിന് ലേലമില്ലാതെ ഏകദേശം 4.0 ലക്ഷം രൂപ ചിലവാകും. എന്നിരുന്നാലും, നിലവിലെ സീരീസിലെ എല്ലാ നമ്പറുകളും അതിനോടകം എടുത്തിരുന്നതിനാൽ പുതിയ ഒരു സീരീസിൽ നിന്നാണ് അദ്ദേഹം നമ്പർ തിരഞ്ഞെടുത്തത്, ഈ സാഹചര്യത്തിൽ, മുകേഷ് അംബാനിക്ക് 12 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നു എന്ന് RTO വ്യക്തമാക്കി.

ബിഎംഡബ്ല്യു 5 -സീരീസ്: മുകളിൽ സൂചിപ്പിച്ച XJ L കൂടാതെ രാഹുൽ തനേജയ്ക്ക് ഒരു ബിഎംഡബ്ല്യു 5 -സീരീസും ഉണ്ട്. വാസ്തവത്തിൽ, ഇത് അദ്ദേഹത്തിൻ്റെ ആദ്യത്തെ കാറായിരുന്നു. RJ 14 CP 0001 എന്ന ഈ രജിസ്‌ട്രേഷൻ നമ്പറിനായി രാഹുൽ തനേജ ചെലവഴിച്ചത് 10.31 ലക്ഷം രൂപയോളമാണ്. പിന്നീട് അദ്ദേഹം ഈ 5-സീരീസ് വിറ്റെങ്കിലും വാഹനത്തിന്റെ നമ്പർ നിലനിർത്തി, നിലവിൽ ഈ നമ്പർ തൻ്റെ 7 -സീരീസിൽ അദ്ദേഹം ഉപയോഗിക്കുന്നു.

More from DriveSpark

Article Published On: Monday, May 27, 2024, 12:46 [IST]
English summary
List of costliest car number plates in india worth lakhs
കൂടുതല്‍... #auto news #fancy number
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X