പൊള്ളുന്ന വിലയുളള ബൈക്കുകൾ ഏതൊക്കെയെന്ന് അറിയാമോ, ലിസ്റ്റിൽ ബിഎംഡബ്ല്യു മുതൽ ഹാർലി വരെ

വിലകൂടിയ കാറുകൾ മാത്രമല്ല രാജ്യത്ത് വില കൂടിയ ബൈക്കുകൾക്കും ആരാധകരുണ്ട്. എന്നാൽ മൈലേജിന് പ്രാധാന്യം നൽകുന്നത് കൊണ്ട് ഇവരുടെ കാര്യം അങ്ങനെ ആരും തിരക്കാറില്ല എന്നതാണ് സത്യം. വില കൂടിയ ബൈക്കുകളോട് പലർക്കും അതിയായ ആഗ്രഹവും കമ്പവും ഉണ്ട്. രാജ്യത്തെ ഏറ്റവും വിലകൂടിയ ബൈക്കുകൾ ഏതൊക്കെയെന്ന് പരിചയപ്പെട്ടാലോ. പണക്കാരായ ബൈക്ക് പ്രേമികൾക്കും അല്ലാത്തവർക്കും അറിഞ്ഞിരിക്കാം.

കവാസാക്കി നിഞ്ച H2R എന്ന മോഡലിനെ ഇഷ്ടപ്പെടാത്ത ഒരു ബൈക്ക് പ്രേമി പോലും കാണില്ല, എന്നാഷ ഇത് റോഡിലൂടെ ഓടിക്കാൻ കഴിയില്ല, പ്രത്യേക ട്രാക്കിൽ മാത്രമേ ഈ മോട്ടോർസൈക്കിൾ ഓടിക്കാൻ കഴിയു എന്നതാണ് പ്രത്യേകത. ഇതിൻ്റെ സൂപ്പർചാർജ്ഡ്, 998 സിസി, ഇൻലൈൻ-ഫോർ മോട്ടോർ 305.7 bhp വരെ ഉത്പാദിപ്പിക്കുന്നതിനൊപ്പം, ഇത് റാം എയർ ഉപയോഗിച്ച് 321.8 വരെ വർദ്ധിപ്പിക്കാൻ കഴിയും. വാഹനത്തിൻ്റെ വിലയെന്ന് പറയുന്നത് 79.90 ലക്ഷം രൂപയാണ്.

അടുത്തതായി ഡ്യുക്കാട്ടി പാനിഗാലെ V4 R എന്ന മോഡലാണ്. പ്രധാനമായും എഞ്ചിൻ സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ ഡ്യുക്കാട്ടി പാനിഗാലെ V4 R കാവസാക്കി നിഞ്ച H2R പോലെ ഒരുപാട് മികച്ചതായിരിക്കും എന്ന് പറയുന്നില്ല പക്ഷേ ഇത് റോഡിലൂടെ ഓടിക്കാൻ സാധിക്കുന്ന മോഡലാണ്. ഈ ഇറ്റാലിയൻ സുന്ദരിയുടെ 998cc, V4 എഞ്ചിൻ 221bhp പരമാവധി പവറും, 112 Nm ടോർക്കും നൽകുന്നു. 193 കിലോഗ്രാം ഭാരമുളള ഈ മോഡലിന് 70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

M ബാഡ്ജിങ്ങ് ഏത് ബ്രാൻഡിൻ്റേതാണ് എന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയും അത് ജർമ്മൻകാരനായി ബിഎംഡബ്ല്യുവിൻ്റേതാണ് എന്ന്. ബൈക്കുകളുടെ കാര്യത്തിലേക്ക് വന്നാൽ ബിഎംഡബ്ല്യൂ M 1000 RR-ന് കരുത്തേകുന്നത് 209.1 bhp പവറും 113 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന 999 സിസി ഇന്‍ലൈന്‍-4 എഞ്ചിനാണ്. 193 കിലോഗ്രാം ഭാരമുളള മോഡലിൻ്റെ വില എന്ന് പറയുന്നത് 50 ലക്ഷം രൂപയാണ്.

നിങ്ങളൊരു ഹാർലി ഡേവിഡ്സൺ ആരാധകനാണ് എങ്കിൽ ഹാർലി-ഡേവിഡ്‌സൺ റോഡ് ഗ്ലൈഡ് സ്‌പെഷ്യൽ നിങ്ങൾക്ക് പറ്റിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ബൾബസ് ബാറ്റ്‌വിംഗ് ശൈലിയിലുള്ള ഫെയറിംഗും കൂറ്റൻ പാനിയറുകളും ഇതിന് ഒരു പ്രത്യേക റോഡ് പ്രസൻസ് നൽകുന്നു, 92.5 bhp പരമാവധി പവറും 158 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1,868 സിസി, വി-ട്വിൻ പവർഹൗസിനൊപ്പം എല്ലാ വിധ ഫീച്ചറുകളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. വാഹനത്തിന് വേണ്ടി നിങ്ങൾ മുടക്കേണ്ടത് 41 ലക്ഷം രൂപയാണ്.

ടൂറിങ് അനുഭവത്തിന്റെ നിലവാരം മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിയുന്ന മോട്ടോർസൈക്കിളാണ് ഹോണ്ടയുടെ ഗോൾഡ് വിംഗ്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) രാജ്യത്ത് എത്തിക്കുന്ന വാഹനത്തിന് 39.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി ഇതിന് ഏകദേശം 50 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വിലയായി വരുന്നത്. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിംഗ് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗോൾഡ് വിംഗ്.

മറ്റൊരു മോഡലിനെ കുറിച്ച് പറഞ്ഞാൽ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 ആണ്. ഇത് ഒരു ഹൈ പെര്‍ഫോമന്‍സ് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്കാണ്. ഡ്യുക്കാട്ടിയില്‍ നിന്നുള്ള മള്‍ട്ടിസ്ട്രാഡ റേഞ്ചില്‍ അഡ്വഞ്ചര്‍ ടൂറിങ് മോട്ടോര്‍സൈക്കിളുകളാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ V2, V2 S, V4, V4 S എന്നീ വേരിയന്റുകളില്‍ ബൈക്ക് ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നു. മള്‍ട്ടിസ്ട്രാഡ V4 വേരിയന്റിന് ഏകദേശം 21.48 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

170 PS പവറും 125 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1,158 സിസി, V4 എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. മോട്ടോര്‍സൈക്കിളിന് ഒരു സിലിണ്ടര്‍ ഡീആക്ടിവേഷന്‍ സിസ്റ്റം ലഭിക്കുന്നു. ട്രാവല്‍, എന്‍ഡ്യൂറോ, സ്പോര്‍ട്, അര്‍ബന്‍ എന്നിങ്ങനെ നാല് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. ഈ മോഡുകള്‍ ഓരോന്നും ബൈക്കിന്റെ എഞ്ചിന്‍ ഔട്ട്പുട്ട്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ക്രമീകരണങ്ങള്‍ എന്നിവ റൈഡിംഗ് ശൈലിക്ക് അനുയോജ്യമാക്കുന്നു.

More from DriveSpark

Article Published On: Wednesday, May 15, 2024, 17:00 [IST]
English summary
List of costly two wheelers in india bmw harley davidson checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X