കൂടുതൽ ആവേശം ഈ റോഡുകളിൽ വേണ്ട! കേരളത്തിൽ അപകടം നിറഞ്ഞ വഴികളിതൊക്കെ
ഏത് റോഡുകളിലാണെങ്കിലും നിയന്ത്രണമില്ലാതെ വാഹനമോടിച്ചാൽ അപകടം സംഭവിക്കും. എന്നാൽ ചില റോഡുകളുടെ നിർമിക്കുമ്പോൾ ചില പരിമിതികളുണ്ട്. അത് കൊണ്ട് തന്നെ അവിടെ അപകടം സംഭവിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. അതിന് വേണ്ടി സിഗ്നലുകളും സൈൻ ബോർഡുകളും സ്ഥാപിക്കാറുണ്ട്. എന്നാൽ പല യാത്രക്കാരും അത് ശ്രദ്ധിക്കുന്നില്ല എന്നത് കൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നത്. കേരളത്തിൽ തന്നെ അപകടങ്ങൾ പതിയിരിക്കുന്ന നിരവധി റോഡുകളുണ്ട്. പലരും യാത്ര ചെയ്യുമ്പോൾ മനസിലായിട്ടുണ്ടാവാം. ബ്ലാക്ക് സ്പോട്ടുകൾ എന്താണെന്ന് ചിലർക്കെങ്കിലും അറിയാവുന്നതായിരിക്കും. റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകും.
കൂടുതൽ വാഹനങ്ങളും അപകടത്തിൽപെടുന്നത് രാത്രി കാലങ്ങളിലാണ്. കാരണം ഭാരം കൂടിയ വാഹനങ്ങൾ കൂടുതലും യാത്ര ചെയ്യുന്നത് രാത്രി സമയത്താണ്. കാരണം റോഡിൽ തിരക്ക് ഇല്ലാത്ത സമയമാണ് ഭാരവാഹനങ്ങളുടെ ഡ്രൈവർമാർ തിരഞ്ഞെടുക്കുന്നത്. രാത്രി കാലങ്ങളിൽ ഇത്തരത്തിലുളള ബ്ലാക്ക് സ്പോട്ടുകൾ ഒട്ടും കാണാൻ സാധിക്കില്ല എന്നതാണ് സത്യം. അപകടങ്ങൾ കൂടാതെ സുരക്ഷയോടെ വാഹനങ്ങൾ ഓടിക്കാൻ ശ്രദ്ധിക്കുക.

കേരളത്തിലെ കണക്കുകളിലേക്ക് വന്നാൽ റോഡുകൾ അപകടരഹിതമാക്കുന്നതിന് വേണ്ടി ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി വേണ്ട നടപടികൾ കൈകൊള്ളുന്നുണ്ട്. ദേശീയപാതയില്‍ 149 എണ്ണവും അത് പോലെ തന്നെ സംസ്ഥാനപാതയില്‍ 174 എണ്ണം എന്നിങ്ങനെയാണ് അതിതീവ്ര അപകടമേഖലകളുടെ കണക്കുകൾ. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം.

പുതിയ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധതരത്തിലെ സ്ഥാപനങ്ങള്‍ റോഡുകള്‍ക്ക് ഇരുവശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്‌നലുകളും സൂചനാ ബോര്‍ഡുകളും നേരത്തേ രൂപകല്പനചെയ്ത റോഡില്‍ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തില്‍ നശിച്ചിട്ടുണ്ടാകും. ഇത്തരം പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനാണ് നീക്കം.
ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.
വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








