Creta ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Meridian വരെ; ഇന്ത്യൻ വിപണയിലെത്താനൊരുങ്ങുന്ന ഡീസൽ മോഡലുകൾ
ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പല വാഹന നിർമാതാക്കളും ഡീസൽ എഞ്ചിൻ തങ്ങളുടെ മോഡൽ നിരയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, രാജ്യത്ത് ഇന്ധനക്ഷമതയുള്ള ഡീസൽ കാറുകൾ ഇപ്പോഴും കുറച്ച് ബ്രാൻഡുകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

ഈ ലേഖനത്തിൽ, അടുത്ത 10 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന പുതിയ ഡീസൽ കാറുകളുടെ പട്ടികയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്:

1. ടൊയോട്ട ഹൈലക്സ് ലൈഫ്സ്റ്റൈൽ പിക്ക്-അപ്പ്
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട 2022 മാർച്ചിൽ പുതിയ ഹൈലക്സ് ലൈഫ്സ്റ്റൈൽ പിക്ക്-അപ്പിന്റെ വിലകൾ വെളിപ്പെടുത്തും. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിവരയിടുന്ന IMV-2 (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് വികസിപ്പിച്ചിരിക്കുന്നത്.

204 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകുക. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനത്തിൽ എഞ്ചിൻ 500 Nm torque വാഗ്ദാനം ചെയ്യുന്നു.

2. ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് ഫെയ്‌സ്‌ലിഫ്റ്റ്
2022 മാർച്ചോടെ കോമ്പസ് ട്രെയിൽഹോക്കിന്റെ പുതുക്കിയ പതിപ്പ് ജീപ്പ് രാജ്യത്ത് അവതരിപ്പിക്കും. ട്രെയിൽ റേറ്റഡ് പതിപ്പ് ഡിസൈൻ മാറ്റങ്ങൾ, നവീകരിച്ച ഇന്റീരിയർ, മികച്ച അപ്പ്രോച്ച് & ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവയുമായി വരും.

പരമാവധി 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന നിലവിലെ അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ തന്നെയാവും പുതുക്കിയ മോഡലിലും ഉപയോഗിക്കുന്നത്.

മോട്ടോർ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും. ആക്ടിവ് ഡ്രൈവ് 4X4 സിസ്റ്റം, റോക്ക് മോഡ് എന്നീ ഡൈവ് മോഡുകൾക്കൊപ്പം ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുമായാണ് എസ്‌യുവി വരുന്നത്.

3. ജീപ്പ് മെറിഡിയൻ
2022 പകുതിയോടെ ജീപ്പ് മെറിഡിയൻ എന്ന പേരിൽ പുതിയ ഏഴ് സീറ്റർ എസ്‌യുവി പുറത്തിറക്കുമെന്ന് ജീപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് അടിസ്ഥാനപരമായി കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പാണ്.

ഈ മോഡൽ ഇതിനകം തന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ കമാൻഡറായി വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്. വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ ഏഴ് സീറ്റർ എസ്‌യുവിക്ക് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ കരുത്ത് പകരും.

ഇതിന് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കാൻ ഇടയുണ്ട്. ഇത് ഏകദേശം 200 bhp പവർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്, കൂടാതെ AWD സിസ്റ്റമുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.

4. ഹ്യുണ്ടായി ക്രേറ്റ ഫെയ്‌സ്‌ലിഫ്റ്റ്
2022 അവസാനത്തോടെ രാജ്യത്ത് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി അവതരിപ്പിക്കും. കാര്യമായി പരിഷ്‌ക്കരിച്ച ഫ്രണ്ട് ഫാസിയയും നവീകരിച്ച ഇന്റീരിയറുമായാണ് പുതിയ മോഡൽ വരുന്നത്.

എസ്‌യുവിക്ക് ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി ക്യാമറ, അപ്‌ഡേറ്റ് ചെയ്‌ത ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവയും ലഭിക്കും. എസ്‌യുവി നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തും.

113 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ, 113 bhp പവറുമായി വരുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ, 138 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് നിലവിൽ ക്രെറ്റ എത്തുന്നത്. ഡീസൽ പതിപ്പിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും.

5. ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ്
വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണം രാജ്യത്ത് ഇതിനോടകം ഹ്യുണ്ടായി ആരംഭിച്ചു. 2022 പകുതിയോടെ പുതിയ മോഡൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഗണ്യമായി പരിഷ്കരിച്ച ഡിസൈൻ മാറ്റങ്ങളോടെയാണ് ഇത് വരുന്നത്.

പുതിയ ട്യൂസോണിൽ നാം ഇതിനകം കണ്ട ബ്രാൻഡിന്റെ പുതിയ ഡിസൈൻ ശൈലിയാണ് എസ്‌യുവി അവതരിപ്പിക്കുന്നത്. 2023 -ൽ എത്താൻ സാധ്യതയുള്ള N-ലൈൻ വേരിയന്റും കമ്പനി ഒരുക്കുന്നുണ്ട്.
83 bhp/ 113 Nm, 1.2 ലിറ്റർ NA പെട്രോൾ, 118 bhp/ 175 Nm, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 99 bhp/ 240 Nm, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ സെറ്റ്-അപ്പ് എസ്‌യുവി നിലനിർത്താൻ സാധ്യതയുണ്ട്.

ട്രാൻസ്മിഷൻ ചോയിസുകളിൽ 1.2 ലിറ്റർ പെട്രോളിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ, 1.0 ലിറ്റർ ടർബോ യൂണിറ്റിനൊപ്പം സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ, iMT, ഏഴ് സ്പീഡ് DCT എന്നിവ ഉൾപ്പെടുന്നു. സോനെറ്റിന് സമാനമായി, വെന്യു ഡീസലിനും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കാം. ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായി ഈ എഞ്ചിൻ 113bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും.

6. പുതിയ മഹീന്ദ്ര സ്കോർപിയോ
ഥാർ & XUV700 -ന് മികച്ച പ്രതികരണം ലഭിച്ചതോടെ മഹീന്ദ്ര പുതിയ സ്കോർപിയോയെ രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ഡിസൈനും ഫീച്ചർ ലോഡഡ് ക്യാബിനുമായാണ് പുതിയ മോഡൽ എത്തുന്നത്.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ അടുത്ത തലമുറ സ്കോർപിയോ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസൽ എഞ്ചിൻ 130 bhp/300 Nm & 155 bhp/360 Nm എന്നിങ്ങനെ രണ്ട് സ്‌റ്റേറ്റുകളുള്ള ട്യൂണുകൾ നൽകാനാണ് സാധ്യത.

ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഉയർന്ന വേരിയന്റുകൾക്ക് ടെറൈൻ മോഡുകൾക്കും ഡ്രൈവ് മോഡുകൾക്കുമൊപ്പം 4×4 ഡ്രൈവ്ട്രെയിനും ലഭിക്കും.

7. ഫൈവ് ഡോർ ഫോഴ്സ് ഗൂർഖ
ഗൂർഖ എസ്‌യുവിയുടെ ലോംഗ് വീൽബേസ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഫോഴ്‌സ് മോട്ടോർസ്. ഫൈവ് ഡോർ ഫോഴ്സ് ഗൂർഖ മൂന്ന് വരി മോഡലായിരിക്കും, അതിൽ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ ക്യാപ്റ്റൻ സീറ്റുകളുണ്ടായേക്കും.

ത്രീ ഡോർ മോഡലിന് സമാനമായ എഞ്ചിനും ഗിയർബോക്‌സ് കോമ്പിനേഷനും പുതിയ മോഡലും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 90 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന് സമാനമായി, ഫ്ലോർ കൺസോളിലെ ലിവറുകൾ വഴി നിയന്ത്രിക്കുന്ന മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകൾക്കൊപ്പം 4WD (ഫോർ-വീൽ ഡ്രൈവ്), 2WD (ടു-വീൽ ഡ്രൈവ്) ഓപ്ഷനുകൾക്കൊപ്പം ഇത് വന്നേക്കാം.


Click it and Unblock the Notifications








