ഇന്ന് ഇവ ഉണ്ടായിരുന്നെങ്കിൽ പല തമ്പ്രാക്കന്മാരുടേയും കച്ചോടം ഇടിഞ്ഞേനെ; ഇന്ത്യയിൽ തിരിച്ചെത്തണം ഈ കാറുകൾ

മാറ്റം എന്നത് അനിവാര്യമാണ്, വാഹന വ്യവസായവും ഈ ഒരു ചട്ടം അക്ഷരാർഥത്തിൽ പാലിക്കുന്ന ഒന്നാണ്. ഓരോ വാഹന നിർമ്മാതാക്കളും എല്ലാ വർഷവും പുതിയ മോഡലുകൾ പുറത്തിറക്കുകയും പഴയതും കാലഹരണപ്പെട്ടതുമായ മോഡലുകൾ നിർത്തിക്കളയുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില കാറുകൾ മറ്റുള്ളവയെ അപേക്ഷിച്ച് വാഹന പ്രേമികളുടെ ഹൃദയത്തിൽ കൊടികുത്തി വാഴുന്നു.

ഇന്ത്യയിൽ ഇപ്പോൾ നിർത്തലാക്കപ്പെട്ട കാറുകളിൽ, വാഹന പ്രേമികൾ ആഗ്രഹിക്കുന്ന ഒരു ലിസ്റ്റ് ഉണ്ടെങ്കിൽ, അത് ഇതുപോലെ ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഭൂരിഭാഗം പേരും തിരിച്ചെത്താൻ ആഗ്രഹിക്കുന്ന 10 കാറുകളാണ് ഞങ്ങൾ ചുവടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അവ ഏതൊക്കെ എന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, താഴേക്ക് നീങ്ങാം.

ഇന്ത്യയിൽ തിരിച്ചെത്തണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന കാറുകൾ

ടാറ്റ സിയറ: ഇന്ത്യൻ കാർ വിപണിയിലേക്ക് തിരിച്ചുവരുമെന്ന് സ്ഥിരീകരിച്ച ഈ ലിസ്റ്റിലെ രണ്ട് കാറുകളിൽ ഒന്ന് ടാറ്റ സിയേറയാണ്. ഈ വർഷം ആദ്യം, 2023 ഓട്ടോ എക്സ്പോയിൽ കമ്പനി, സിയറ കൺസെപ്റ്റ് പ്രദർശിപ്പിക്കുകയും പ്രൊഡക്ഷനായി എസ്‌യുവി സ്ഥിരീകരിക്കുകയും ചെയ്തു. മുമ്പത്തെ ത്രീ ഡോറിന് പകരം ഫൈവ് ഡോറായാണ് ഇത്തവണ സിയറ വിപണിയിലെത്തുന്നത്. എന്നിരുന്നാലും, വാഹന പ്രേമികളുടെ മനസ്സിൽ, പഴയ ത്രീ ഡോർ സിയറയുടെ തട്ട് താണ് തന്നെ ഇരിക്കും.

ഹോണ്ട സിവിക്: അടുത്തതായി ജാപ്പനീസ് ഓട്ടോമോട്ടീവ് ഭീമനായ ഹോണ്ടയുടെ D -സെഗ്‌മെന്റ് സെഡാനായ, ഐക്കണിക്ക് ഹോണ്ട സിവിക്കിനെ ഞങ്ങൾ തിരികെ കാണാൻ ആഗ്രഹിക്കുന്നു. ആദ്യമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഏറ്റവും അത്യാധുനിക ലുക്കുണ്ടായിരുന്ന ഒന്നായിരുന്നു, അന്നു മുതൽ ഇന്നുവരെ ഇത് വാഹന പ്രേമികൾക്ക് ഇടയിൽ വളരെ പ്രിയപ്പെട്ട കാറായി തുടരുന്നു. യഥാർത്ഥത്തിൽ, ഒരു തിരിച്ചുവരവ് ഇതിന് ഉണ്ടായിരിക്കുകയില്ല, ഭാവിയിൽ എസ്‌യുവികൾ മാത്രമേ ഇന്ത്യയിൽ അവതരിപ്പിക്കുകയുള്ളൂ എന്ന് അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിൽ തിരിച്ചെത്തണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന കാറുകൾ

ഫിയറ്റ് പുന്തോ അബാർത്ത്: ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് ഹാച്ച്ബാക്കുകളിലൊന്നായ ഫിയറ്റ് പുന്തോ അബാർത്ത് ഒരു ഐതിഹാസിക മോഡലാണ് എന്ന് നിസംശയം പറയാം. ഈ ഹാച്ച്‌ബാക്ക് തിരിച്ചുവരുന്നത് കാണാൻ നിരവധി പേർ ആഗ്രഹിക്കുന്നു. ഈ ഹാച്ച്ബാക്കിന്റെ ടു ഡോർ പതിപ്പിനെ കാണിക്കുന്ന ഒരു റെൻഡർ ഇമേജ് കുറച്ച് നാൾ മുമ്പ് വൈറലായിരുന്നു, എന്നാൽ ഇത് പോലെ ഒന്ന് വിപണിയിൽ എത്തിയാൽ, അത് ഇന്ത്യയിലെ വർധിച്ചുവരുന്ന ജനപ്രിയ ഹോട്ട് ഹാച്ച് വിപണിയെ പിടിച്ചുകുലുക്കും.

ടാറ്റ ഹെക്‌സ: ടാറ്റ മോട്ടോർസിൽ നിന്ന് നിലവിൽ നിർത്തലാക്കിയ സ്‌പോർട്ടി എംപിവിയായ ഹെക്‌സ, തീർച്ചയായും ഇന്ത്യയിൽ തിരിച്ചെത്തേണ്ട വാഹനങ്ങളിൽ ഒന്നാണ്. കമ്പനി കുറച്ചുകൂടി പ്രയത്നിച്ചാൽ, ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഹൈക്രോസിനും ശക്തമായ എതിരാളിയായി ഈ മോഡൽ മാറും. അടിമുടി മാറ്റവും പുത്തൻ ഫീച്ചർ അപ്പ്ഗ്രേഡുമായി എത്തിയാൽ ഇന്ത്യയിൽ പുതിയ ഹെക്‌സയ്ക്ക് ടൊയോട്ട എംപിവികൾക്ക് കടുത്ത കോംപറ്റീഷൻ നൽകാനാവും.

ഇന്ത്യയിൽ തിരിച്ചെത്തണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന കാറുകൾ

റെനോ ഡസ്റ്റർ: ഈ ലിസ്റ്റിൽ യഥാർത്ഥത്തിൽ ഇന്ത്യയിലേക്ക് മടങ്ങിവരുന്ന രണ്ടാമത്തെ വാഹനം പുതിയ റെനോ ഡസ്റ്റർ ആണ്. വരാനിരിക്കുന്ന ഡസ്റ്റർ വളരെ മസ്കുലാറും ബോൾഡ് ലുക്കിംഗും ആയിരിക്കും. ഇത് ഒരു വലിയ ബോക്‌സി ഡിസൈൻ ശൈലിയുമായി വരും, മിക്കവാറും മിഡ്-സൈസ് സെഗ്‌മെന്റിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായി ഫ്രഞ്ച് മോഡൽ മാറുകയും ചെയ്യും. ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തിയപ്പോൾ ഉണ്ടായിരുന്ന പ്രതാപം ഡസ്റ്റർ തിരികെ കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോർഡ് മസ്താംഗ്: ഫോർഡ്, ഇന്ത്യൻ കാർ വിപണി വിട്ടിരിക്കാം; എന്നിരുന്നാലും, ബ്രാൻഡ് ഇപ്പോഴും പല ഇന്ത്യക്കാരുടെയും ഹൃദയത്തിൽ നിന്ന് മാറിയിട്ടില്ലാത്ത ഒന്നാണ്. ഫോർഡിന്റെ മസ്താംഗ് സ്‌പോർട്‌സ് കാറിന് അതിന്റെ ഏറ്റവും പുതിയ തലമുറ അപ്പ്ഡേറ്റ് അടുത്തിടെ ലഭിച്ചിരുന്നു, പക്ഷേ മിക്കവാറും അത് ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല. എന്നാൽ ഇത് ഇന്ത്യയിൽ വളരെ പ്രചാരമുള്ള സ്പോർട്സ് കാറുകളിലൊന്നാണ്, മാത്രമല്ല ഇത് രാജ്യത്ത് തിരിച്ചെത്തുന്നത് കാണാൻ വളരെയധികം ആളുകൾ ആഗ്രഹിക്കുന്നതുമാണ്.

ഇന്ത്യയിൽ തിരിച്ചെത്തണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന കാറുകൾ

മിത്സുബിഷി ലാൻസർ: പെർഫോമൻസ് സെഡാനുകൾ ഇന്ത്യയിൽ ഒരു തരംഗം ആകുന്നതിന് മുമ്പ് തന്നെ പെർഫോമൻസ് എന്താണ് എന്ന് വിളിച്ചറിയിച്ച സെഡാനുകളിൽ ഒന്നാണ് മിത്സുബിഷി ലാൻസർ. വാഹനത്തിന്റെ സ്‌പോർടി ഡിസൈൻ നിരവധി വാഹന പ്രേമികളുടെ ഹൃദയം കവർന്നു, വളരെക്കാലമായി, ഈ ഇതിഹാസ മോഡലിന്റെ തിരിച്ചുവരവ് ഞാൻ ഉൾപ്പടെ പലരും കൊതിക്കുന്നു. മിത്സുബിഷി ലാൻസർ അതിന്റെ അഗ്രസ്സീവും ഷാർപ്പുമായ സ്റ്റൈലിംഗും കരുത്തുറ്റ എഞ്ചിനുമായി തിരിച്ചുവരുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഫോർഡ് ഫിയസ്റ്റ: അന്താരാഷ്ട്ര തലത്തിൽ ഒരു ഹാച്ച്ബാക്ക് ആയി വിറ്റിരുന്ന, ഫിയസ്റ്റ അതിന്റെ സെഡാൻ ഫോർമാറ്റിൽ മാത്രമേ ഇന്ത്യക്ക് ലഭിച്ചിട്ടുള്ളൂ, എന്നാൽ അത് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും സ്പോർട്ടി ലുക്കിംഗ് വാഹനങ്ങളിൽ ഒന്നാണ്. ഫോർഡ് കാറുകളുടെ കാര്യം വരുമ്പോൾ, ഫിയസ്റ്റ എന്നത് ശരിക്കും ഒരു ഐക്കൺ തന്നെ ആയിരുന്നു, ഇന്ത്യയിൽ ഈ ബാഡ്ജിന്റെ തിരിച്ചുവരവ് കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. ഫോർഡ് ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയതിനാൽ ഇത് സംഭവിച്ചേക്കില്ല.

ഇന്ത്യയിൽ തിരിച്ചെത്തണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന കാറുകൾ

മാരുതി സുസുക്കി ഒമ്‌നി: ഇന്ത്യയിൽ മാരുതി ഒമ്‌നിയെപ്പോലെ വിരലിലെണ്ണാവുന്ന കാറുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ. രാജ്യത്തെ ആദ്യത്തെ മിനിവാനുകളിലൊന്നായ ഒമ്‌നി ഇന്ത്യയിലെ ഒരു കൾച്ചുറൽ ഐക്കണാണ്. 2020 -ൽ ഈ മോഡൽ കമ്പനി നിർത്തലാക്കി, അതിനുശേഷം നിരവധി ആളുകൾക്ക് ഈ മോഡലിനെ ഇന്നും വളരെയധികം മിസ് ചെയ്യുന്നു. ഒരു ഫ്യൂച്ചറിസ്റ്റിക് ഓഫറായി തീർച്ചയായും തിരിച്ചുവരേണ്ട വാഹനങ്ങളിൽ ഒന്നാണിത്.

ഫോക്‌സ്‌വാഗൺ പോളോ: നിർത്തലാക്കിയതിനു ശേഷവും ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിലൊന്നാണ് ഫോക്‌സ്‌വാഗൺ പോളോ എന്നതിൽ തർക്കം ഒന്നുമില്ല. തങ്ങളുടെ വാഹനങ്ങൾ പരിഷ്കരിക്കാനും കാറിനെ അതിന്റെ ലിമിറ്റിന് അപ്പുറത്തേലേക്ക് പുഷ് ചെയ്യാനും ഇഷ്ടപ്പെടുന്ന യഥാർത്ഥ വാഹന പ്രേമികൾ ഇഷ്ടപ്പെടുന്ന ഒരു മോഡലാണ് ഈ ഹാച്ച്ബാക്ക്. വൻതോതിൽ പവർ ഉൽപ്പാദിപ്പിക്കുന്നതിനായി പലരും പോളോയെ പരിഷ്‌ക്കരിച്ചിട്ടുണ്ട്, ഇക്കാരണത്താൽ, ധാരാളം ആളുകൾ അത് ഇന്ത്യയിൽ തിരിച്ച് എത്തണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

More from DriveSpark

Article Published On: Tuesday, November 14, 2023, 18:08 [IST]
English summary
List of discontinued cars which we want to be relaunched
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X