സിറ്റിയിലെ തിരക്കിനിടയിലൂടെ സുഖമായി പോകാൻ പറ്റുന്ന ഇവികൾ, 15 ലക്ഷത്തിൽ താഴെ സ്വന്തമാക്കാം ഈ മോഡലുകൾ

ഇവിയാണെങ്കിലും ഫ്യുവൽ എഞ്ചിൻ വാഹനമാണെങ്കിലും ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ പിന്നെ ഒരു രക്ഷയും കാണില്ല, എന്നാൽ ചില ഇവികളുണ്ടെങ്കിൽ നിങ്ങൾക്ക് ഏതൊരു തിരക്ക് നിറഞ്ഞ ഇന്ത്യൻ റോഡുകളിലൂടെ നിങ്ങൾക്ക് വലിയ തലവേദനയില്ലാതെ പോകാം. പലരും വലിയ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ ചിലർ ദൈനംദിന ജോലികൾക്കും യാത്രകൾക്കുമായി വലിപ്പം കുറഞ്ഞ ഇവി വാഹനങ്ങളാണ് സ്വന്തമാക്കുന്നത്. 15 ലക്ഷം രൂപയിൽ താഴെ വില വരുന്ന ചില ഇവികൾ ഒന്ന് പരിചയപ്പെടാം

വലിപ്പത്തിൻ്റെ കാര്യത്തിലാണെങ്കിൽ ഏറ്റവും അനുയോജ്യമായ ഇവിയാണ് എംജി കോമെറ്റ്. എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് എംജി കോമെറ്റ് ഇവി ഓഫര്‍ ചെയ്യുന്നത്. ഇതില്‍ എക്‌സൈറ്റിനും എക്‌സ്‌ക്ലൂസീവിനും ഫാസ്റ്റ ചാര്‍ജിംഗ് ഓപ്ഷന്‍ ലഭ്യമാണ്. അടുത്തിടെ ബാറ്ററി സെല്ലിന്റെ ചെലവ് കുറഞ്ഞപ്പോള്‍ കാറിന്റെ വിലയില്‍ എംജി കുറവ് വരുത്തിയിരുന്നു. ഈ 2 ഡോര്‍ 4 സീറ്റര്‍ ഇലക്ട്രിക് കാറിന്റെ ബേസ് എക്‌സിക്യൂട്ടീവ് വേരിയന്റ് 6.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.

17.3 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്ന കോമെറ്റ് ഒത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 3.3 kW ചാര്‍ജര്‍ വഴി 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനവും 7 മണിക്കൂറിനുള്ളില്‍ 0-100 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം. റിയര്‍ ആക്സിലില്‍ ഘടിപ്പിച്ച സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 bhp പവറും 110 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കുഞ്ഞന്‍ ഇവിയുടെ പരമാവധി വേഗത.

ഇവികളുടെ കാര്യത്തിലാണെങ്കിലും ഐസിഇ എഞ്ചിൻ്റെ കാര്യത്തിലാണെങ്കിൽ ടാറ്റയില്ലാതെ എന്ത് ആഘോഷം. ഏറ്റവും കൂടുതൽ ഡിമാൻ്റുളള മോഡലാണ് ടിയാഗോ ഇവി. 19.2 kWh ബാറ്ററി ഫീച്ചര്‍ ചെയ്യുന്ന മിഡ് റേഞ്ച് വേരിയന്റ്, MIDC സൈക്കിളില്‍ 250 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഈ ബാറ്ററി ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു, ഇത് 61 bhp പവറും 110 Nm ടോര്‍ക്കും നല്‍കുന്നു.

മറുവശത്ത്, ലോംഗ്-റേഞ്ച് വേരിയന്റ് 24 kWh ബാറ്ററിയുമായി വരുന്നു. MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ വര്‍ധിച്ച റേഞ്ച് നല്‍കുന്നു. 74 bhp പവറും 114 Nm പീക്ക് ടോര്‍ക്കുമാണ് ഇതിന്റെ ഔട്ട്പുട്ട്. 6.2 സെക്കന്‍ഡിനുള്ളില്‍ 0-60 km/h വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും ടിയാഗോ ഇവിയിൽ ലഭിക്കും.

2024 ജനുവരി 17-നാണ് ടാറ്റ പഞ്ച് ഇവി വിപണിയില്‍ എത്തിയത്. സിറ്റിയിലൂടെ ചുറ്റികറങ്ങാൻ ഏറ്റവും ഉചിതമായ ഒരു വാഹനമാണ് പഞ്ച് ഇവി. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാണ് പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലും. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും. മുന്‍വശത്ത് ചാര്‍ജിംഗ് സോക്കറ്റ് ഉള്ള ആദ്യത്തെ ടാറ്റ ഇവി കൂടിയാണ് പഞ്ച്.

ഏകദേശം 315 കിലോമീറ്ററോളം MIDC റേഞ്ചുള്ള 25 kWh ബാറ്ററിയും ഏകദേശം 421 കിലോമീറ്റര്‍ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കുമാണ് പഞ്ച് ഇവിയില്‍ വരുന്നത്. ലോംഗ് റേഞ്ച് വേരിയന്റുകളില്‍ 122 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. ഒരു 3.3kW വാള്‍ ബോക്‌സ് ചാര്‍ജറും 7.2kW ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പടെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിലേക്ക് സിട്രൺ eC3 എന്ന് വിളിക്കുന്ന ഹാച്ച്ബാക്കിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പ് മികച്ച തെരഞ്ഞെടുപ്പ് ആണ്. MIDC ടെസ്റ്റ് സൈക്കിൾ അനുസരിച്ച് ഒറ്റ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് നൽകുന്ന 29.2kwh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് eC3-യുടെ ഫ്ലോറിൽ എയർ-കൂൾഡ് ആയി നൽകിയിട്ടുണ്ട്. ബാറ്ററി പായ്ക്ക് eC3 യുടെ മുൻ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറിന് ശക്തി നൽകുന്നു. മോട്ടോർ 56.2 ബിഎച്ച്പിയും 143 എൻഎം പീക്ക് ടോർക്കും നൽകുന്നു.

More from DriveSpark

Article Published On: Saturday, May 11, 2024, 14:35 [IST]
English summary
List of electric cars really well on indian streets priced under 15 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X