Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഇന്ത്യൻ വിപണിയിൽ എത്തിയതിന് ശേഷം മാരുതിക്ക് വലിയ വെല്ലുവിളി നൽകിയ ഒന്നാണ് ഹ്യുണ്ടായി. ദക്ഷിണ കൊറിയൻ ഓട്ടോമൊബൈൽ ഭീമൻ 1996 -ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. 1998 -ൽ ഹ്യുണ്ടായി തങ്ങളുടെ ആദ്യത്തെ ഹാച്ച്ബാക്ക് സാൻട്രോ പുറത്തിറക്കി, അത് ഒരു ഇൻസ്റ്റന്റ് വിജയമായിരുന്നു.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

അതിനുശേഷം ഇന്ത്യൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ എല്ലാ സെഗ്‌മെന്റുകളിലും ഹ്യുണ്ടായി നിരവധി കാറുകൾ പുറത്തിറക്കിയിട്ടുണ്ട്. അവയിൽ മിക്കതും വൻ വിജയങ്ങളാണ്, മാത്രമല്ല ഏതാണ്ട് തോൽപ്പിക്കാനാകാത്ത വൻ വിപണി വിഹിതം കൈവരിക്കുകയും ചെയ്യുന്നു.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

എന്നാൽ ചില മോഡലുകൾക്ക് അത്ര ജനപ്രീതി നേടാൻ ആയില്ല, അത്തരത്തിൽ ബ്രാൻഡ് പുറത്തിറക്കിയതും എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണി മറന്നുപോയതുമായ കുറച്ച് കാറുകൾ ഇതാ.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി ഗെറ്റ്സ്

2005 -ലാണ് ഹ്യുണ്ടായി ഗെറ്റ്സ് പുറത്തിറക്കിയത്, ആദ്യകാല ഡ്രൈവർമാർ ഏറ്റവും ഇഷ്ടപ്പെടുന്ന കാറുകളിലൊന്നായി ഇത് മാറിയിരുന്നു. 110 bhp കരുത്തും 235 Nm പീക്ക് torque ഉം പകരാൻ കഴിയുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് CRDI ഡീസൽ എഞ്ചിനിലാണ് ഇത് വന്നത് എന്നതാണ് വലുപ്പവും രൂപകൽപ്പനയും കൂടാതെ വാഹനത്തിന് ജനപ്രീതി വർധിക്കാൻ കാരണം.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി ഒരിക്കലും പരസ്യം ചെയ്തിട്ടില്ലെങ്കിലും, അക്കാലത്ത് ഏറ്റവും ശക്തമായ ഡീസൽ ഹാച്ച്ബാക്ക് ആയിരുന്നു ഗെറ്റ്സ് ഡീസൽ. സ്വിഫ്റ്റ് പുറത്തിറക്കിയതിന് ശേഷമാണ് വാഹനത്തിന്റെ വിൽപ്പന ഗണ്യമായി കുറഞ്ഞത്.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി ആക്സന്റ് വിവ

മെട്രോപൊളിറ്റൻ റോഡുകളിൽ ഇപ്പോഴും ഹ്യുണ്ടായി ആക്‌സന്റ് പ്രസക്തമാണ്. അക്കാലത്ത് ഇന്ത്യൻ വിപണിയുടെ കൂടുതൽ വിഹിതം പിടിച്ചെടുക്കാൻ, ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ആക്സന്റ് വിവ എന്ന പേരിൽ ആക്സന്റ് സെഡാന്റെ ഒരു നോച്ച് ഡൗൺ പതിപ്പ് പുറത്തിറക്കി. 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ആക്‌സന്റ് വിവ എത്തിയിരുന്നത്.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി എലാൻട്ര നാലാം തലമുറ

ഹ്യുണ്ടായി എലാൻട്ര ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെ കടന്ന് പോയ മോഡലാണ്. എന്നിരുന്നാലും പ്രീമിയം സെഡാന്റെ, നാലാം തലമുറ 2004 -ൽ ആരംഭിച്ചു. നിലവിൽ വാഹനത്തിന്റെ ആറാം തലമുറ ലഭ്യമാണ്.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

നാലാം തലമുറ എലാൻട്രയെക്കുറിച്ച് ഹ്യുണ്ടായി‌ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു, പ്രത്യേകിച്ച് മോഡലിന്റെ ടൂത്തി ഗ്രില്ല് ഒരു വലിയ ആകർഷണം ആയിരുന്നു, പക്ഷേ അത് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി സൊണാറ്റ എംബെറ

സൊണാറ്റയുടെ പരാജയം നികത്താൻ ഹ്യുണ്ടായി ശ്രമിച്ചതിന്റെ ഫലമാണിത്. കൂടുതൽ ആഡംബരമുള്ള സെഡാനായിട്ടാണ് എംബെറ വിപണിയിൽ എത്തുന്നത്. എന്നാൽ എംബെറ സൊണാറ്റയേക്കാൾ മോശമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഉപഭോക്താക്കൾ ഇത് ഒരു ഓപ്ഷനായി പോലും പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഫീച്ചറുകളും ഡിസൈനും അത്യധികം ആധുനികവും ആകർഷകവുമായിരുന്നുവെങ്കിലും പ്രൈസ് ടാഗ് ഉപഭോക്താക്കളെ വാഹനത്തിൽ നിന്ന് അകറ്റി.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി സൊണാറ്റ ഫ്ലൂയിഡിക്

സൊണാറ്റ ഫ്ലൂയിഡിക്, ഹ്യുണ്ടായിയുടെ ആറാമത്തെ ശ്രമമായി മാറി, 2012 -ലാണ് ഇത് പുറത്തിറങ്ങിയത്. എന്നിരുന്നാലും, ടാർഗെറ്റ് ഉപഭോക്താക്കളെ വീണ്ടും അകറ്റുന്ന കനത്ത വിലയുടെ അതേ പ്രശ്‌നത്തോടെയാണ് വാഹനം വന്നത്.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

2012 -ൽ ഇതിന് 18 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. വാഹനത്തിന്റെ ഡിസൈൻ അതിന്റെ പേര് പോലെ തന്നെ ഫ്ലൂയിഡിക് ആയിരുന്നു, എന്നിരുന്നാലും, അതൊന്നും വാഹനത്തിന്റെ വിജയത്തിന് പര്യാപ്തമായിരുന്നില്ല, വാഹനത്തിന്റെ വളരെ കുറച്ച് യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി ട്യൂസോൺ ഫസ്റ്റ് ജെൻ

ട്യൂസോൺ എന്ന പേര് ഏറ്റവും വളരെ ലേറ്റസ്റ്റായി തോന്നുന്നു, എന്നിരുന്നാലും, 2005 -ലാണ് ഹ്യുണ്ടായി ആദ്യ തലമുറ പുറത്തിറക്കിയത്. രണ്ടാം തലമുറ 11 വർഷത്തിന് ശേഷം 2016 -ലാണ് വിപണിയിൽ എത്തിയത്. 2005 -ൽ ഇന്ത്യൻ വിപണി ഒരു ആഡംബര എസ്‌യുവിക്ക് തയ്യാറായിരുന്നില്ല.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഇന്ത്യക്കാർ എസ്‌യുവികളെ വ്യക്തിഗത വാഹനങ്ങളായി കാണുന്ന കാലമായിരുന്നില്ല അത്. ട്യൂസോൺ അക്കാലത്ത് വലുതായി കാണപ്പെട്ടു, കൂടാതെ കനത്ത വിലയും വാഹനത്തിന്റെ വിൽപ്പന തകർച്ചയ്ക്ക് കാരണമായി.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി ടെറാകാൻ

എൻഡവറിന്റെയും ഫോർച്യൂണറിന്റെയും സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്നതിനായിട്ടാണ് ടെറാകാൻ ഹ്യുണ്ടായി പുറത്തിറക്കിയത്, എന്നിരുന്നാലും, അവയുടെ അടുത്തെത്താൻ പോലും ടെറാകാൻ പരാജയപ്പെട്ടു.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

AWD സിസ്റ്റം പോലെയുള്ള ഫീച്ചറുകളാൽ നിറഞ്ഞതായിരുന്നു ടെറാകാൻ, ഒരു ലാഡർ-ഫ്രെയിം ചാസിയിലാണ് വാഹനം നിർമ്മിച്ചിരുന്നത്. 148 bhp പവറും 343 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന ശക്തമായ 2.9 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ഫുൾ സൈസ് എസ്‌യുവി എത്തിയിരുന്നത്.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി സാന്റാ ഫെ രണ്ടാം തലമുറ

ഹ്യുണ്ടായി രണ്ടാം തലമുറ സാന്റാ ഫെ CBU റൂട്ടിലാണ് പുറത്തിറക്കിയത്. സാൻട്രോയ്‌ക്കൊപ്പം ഹ്യുണ്ടായി വിൽപ്പന ചാർട്ടുകളിൽ കുതിച്ചുയരുന്ന ഒരു സമയത്ത്, എസ്‌യുവികളുടെ കാര്യത്തിൽ കസ്റ്റമർ ബേസ് ഹ്യുണ്ടായി പരിഗണിച്ചില്ല.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഭൂരിഭാഗം ആളുകളും ഈ ശ്രേണിയിൽ ടൊയോട്ട ഫോർച്യൂണർ തെരഞ്ഞെടുത്തു. കൂടാതെ, സാന്റാ ഫെ ഫോർച്യൂണറിന്റെ അതേ ഫീച്ചറുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വില വളരെ കൂടുതലായിരുന്നു.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

ഹ്യുണ്ടായി സാന്റാ ഫെ മൂന്നാം തലമുറ

രണ്ടാം തലമുറയുടെ പരാജയം കാരണം ഹ്യുണ്ടായി മൂന്നാം തലമുറയെ പുറത്തിറക്കി. ഹ്യുണ്ടായിയുടെ ഫ്ലൂയിഡിക് ഡിസൈൻ തന്ത്രം നിമിത്തം മൂന്നാം തലമുറ വളരെ ആധുനികമായ രീതിയിലാണ് രൂപകൽപ്പന ചെയ്തത്.

Terracan മുതൽ Sonata Gold വരെ; ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞു പോയ Hyundai കാറുകൾ

മൂന്നാം തലമുറ അതിന്റെ മുൻഗാമിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഫോർച്യൂണറിന്റെ വിപണി വിഹിതവുമായി പൊരുത്തപ്പെടാൻ എസ്‌യുവിക്ക് കഴിഞ്ഞില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
List of forgotten hyundai cars from indian market
Story first published: Tuesday, November 9, 2021, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X