മറന്നുവോ നിങ്ങൾ ഈ എസ്‌യുവികളെ, ഒരു കാലത്ത് റോഡ് ഭരിച്ചിരുന്ന വീരൻമാരെ ഓർത്താലോ
സെഡാനും ഹാച്ച്ബാക്കും ഒക്കെ ഉണ്ടെങ്കിലും ഒരു എസ്‌യുവി റോഡിലൂടെ പോയാൽ അതൊരു ഗംഭീരകാഴ്ച്ച തന്നെയാണ്. ഒരു കാലത്ത് ഇന്ത്യൻ റോഡിലൂടെ രാജാവ് എഴുന്നളളുന്നത് പോലെ സഞ്ചരിച്ചിരുന്നചില എസ്‌യുവികളുണ്ട്. ഇപ്പോഴും പലരും അത് പൊന്ന് പോലെ സൂക്ഷിക്കുന്നത് കാണാം. ഇന്നും, എസ്‌യുവികൾക്കുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്, ആഗോളതലത്തിൽ എസ്‌യുവികളുടെ ഡിമാൻ്റ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി എസ്‌യുവികൾ ഇന്ത്യയിൽ എത്തിയെങ്കിലും വില ഉൾപ്പെടെ വിവിധ കാരണങ്ങളാൽ അവയൊന്നും വിപണിയിൽ വിജയിച്ചില്ല. ഒരിക്കൽ ഇന്ത്യൻ റോഡുകളിൽ കണ്ടിരുന്ന മറന്നുപോയ ചില എസ്‌യുവികളെ നിങ്ങളുടെ ഓർമയിലേക്ക് എത്തിക്കുകയാണ്. നിങ്ങളുടെ ഇഷ്ടവാഹനം ഇതിലുണ്ടോ എന്നറിയാൻതുടർന്ന് വായിക്കാൻ മറക്കരുതേ.
ആദ്യം മാരുതിയിൽ നിന്ന് തന്നെ ആരംഭിക്കാം. ഗ്രാൻഡ് വിറ്റാര XL7 ഒരു CBU ആയിട്ടായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഒരുകാലത്ത് നിർമ്മാതാവിൽ നിന്നുള്ള മുൻനിര എസ്‌യുവിയായിരുന്നു ഇത്, പക്ഷേ വിൽപ്പനയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതിന് സാധിച്ചിരുന്നില്ല എന്നതാണ് വിൽപ്പന കുറയാനുളള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്.

വിലയേറിയ 4x4 വാഹനങ്ങളോട് കമ്പമുളള സമ്പന്നരായ ആളുകൾ മാത്രമേ വാഹനം വാങ്ങാൻ തയ്യാറായിരുന്നുളളു എന്നതാണ് പ്രധാന കാരണം.പവറിന് കൂടുതൽ പ്രാധാന്യം നൽകുന്ന 2.8 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇത് 168 bhp പവറും 236 nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നതാണ്.
ലിസ്റ്റിൽ അടുത്തത് മഹീന്ദ്രയാണ്. മഹീന്ദ്ര ഒരു കാലത്ത് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്തിരുന്ന ഒരു ജനപ്രിയ 4×4 എസ്‌യുവിയായിരുന്നു മഹീന്ദ്ര ക്ലാസിക് CL340. പലരും ഇഷ്ടപ്പെട്ട ലളിതവും പ്രയോജനപ്രദവുമായ 4×4 എസ്‌യുവിയായിരുന്നു ഇത്. മഹീന്ദ്ര ഇപ്പോഴും ഈ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് പുതിയ ഥാർ കാണുമ്പോൾ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്.

അടുത്ത് ടാറ്റയുടെ ഒരു മോഡലാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത കോംപാക്ട് എസ്‌യുവിയായ ടാറ്റ സിയറ 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായി 90 കളിൽ പുറത്തിറക്കിയിരുന്നു. ടർബോ, നോൺ-ടർബോ പതിപ്പുകൾ വിപണിയിൽ ലഭ്യമായിരുന്നു. ഇത് ഇപ്പോൾ കളക്ടർമാർക്കിടയിൽ വളരെ ജനപ്രിയമായ മോഡലാണ്. വലിയ ഗ്ലാസ് ഏരിയയാണ് സിയറയുടെ പ്രധാന ആകർഷണം. സത്യത്തിൽ കാലം തെറ്റി ഇറങ്ങിയ ഒരു മോഡലായിരുന്നു എന്നതാണ് സിയറയുടെ പരാജയത്തിന് കാരണമായി പറയാൻ സാധിക്കുന്നത്.
ഇന്ത്യയിലെ പഴയ ജനപ്രിയ എസ്‌യുവികളെ കുറിച്ച് പറയുമ്പോൾ മിത്സുബിഷി പജേറോ പറയാതിരുന്നാൽ ലിസ്റ്റ് എങ്ങനെ പൂർണമാകാനാണ്. ഇന്ത്യക്കാർക്കിടയിൽ മിത്സുബിഷിയെ ജനപ്രിയമാക്കിയ മോഡലുകളാണ് ലാൻസറും പജീറോയും. പജേറോ എസ്എഫ്എക്‌സ് അതിൻ്റെ പരുക്കൻ പുറംഭാഗത്തിനും ഡ്യുവൽ-ടോൺ പെയിൻ്റിനും പേരുകേട്ടതാണ്, അത് അക്കാലത്ത് കാറുകളിൽ സാധാരണമായിരുന്നില്ല. ഇന്നും, ഈ എസ്‌യുവിക്ക് ധാരാളം ആരാധകരുണ്ട്, കൂടാതെ യൂസ്ഡ് കാർ വിപണിയിൽ നിങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഒരെണ്ണം കണ്ടെത്താനാകുമെന്നതാണ് ഗുണം.

നിസാൻ്റെ ഏറ്റവും പ്രിയപ്പെട്ട ഒരു മോഡലാണ് X-TRAIL. ഇന്ത്യൻ വിപണിയിൽ ആദ്യ തലമുറ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ഇതൊരു CBU ആയിരുന്നു, ഇപ്പോൾ പോലും ഇത് ഒരു CBU ആയി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡീസൽ എൻജിനും ഫോർ വീൽ ഡ്രൈവ് നൽകിയതിനാൽ ഇത് വ്യത്യസ്തമാണ്. നിലവിലെ തലമുറ എക്‌സ്-ട്രെയിലിന് നിസ്സാൻ വില നിശ്ചയിച്ചത് എങ്ങനെയെന്ന് കണക്കിലെടുക്കുമ്പോൾ, നിലവിലെ പതിപ്പും ആളുകൾ താമസിയാതെ മറക്കുമെന്ന് തോന്നുന്നത്. നിങ്ങളുടെ പ്രയപ്പെട്ട എസ്‌യുവ് ഏതെന്ന് കമൻറ് ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








