കടലുകടന്ന് പോകുന്ന ഇന്ത്യൻ മോഡലുകൾ; മാരുതി മുതൽ ഫോക്‌സ്‌വാഗൺ വരെ

ഇന്ത്യൻ കാറുകൾ വിദേശത്തേക്ക് കയറ്റി അയക്കുന്നത് അത്ര പുതിയ കാര്യമല്ല എന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഏതൊക്കെ വാഹന നിർമാതാക്കളാണ് വിദേശത്തേക്ക് തങ്ങളുടെ വാഹനങ്ങൾ കയറ്റി അയക്കുന്നത് എന്ന് അറിയാമോ. ഇന്ത്യൻ കസ്റ്റമേഴ്സിൻ്റെ പ്രിയപ്പെട്ട ഏതൊക്കെ ബ്രാൻഡുകളാണ് വാഹനം കയറ്റി അയക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. ബ്രാൻഡുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്നു വായിക്കുക.

മാരുതി സുസുക്കി ബലേനോ

2023 ഓഗസ്റ്റ് മാസത്തിൽ മാരുതി സുസുക്കി 5,947 യൂണിറ്റ് ബലേനോയാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. സുസുക്കിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന ബലേനോ വിപണിയില്‍ എത്തിയത് മുതല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കാറുകളില്‍ ഒന്നാണ്. പരമാവധി 90 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ജെറ്റ് VVT പെട്രോള്‍ എഞ്ചിനാണ് ബലേനോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കും.

കടലുകടന്ന് പോകുന്ന ഇന്ത്യൻ മോഡലുകൾ; മാരുതി മുതൽ ഫോക്‌സ്‌വാഗൺ വരെ

ഹ്യുണ്ടായി വെർണ

2023 ഓഗസ്റ്റിൽ ഹ്യുണ്ടായ് 5,403 യൂണിറ്റ് വെർണ കയറ്റുമതി ചെയ്യുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. കാഴ്ച്ചയിലെ ആഡംബരത്തം തന്നെയാണ് ആറാംതലമുറ വെർണ സെഡാനെ വേറിട്ടു നിർത്തുന്നത്. ഒരു ലക്ഷ്വറി കാർ കാണുന്ന ഫീലാണ് വാഹനം നൽകുന്നതെന്ന് ചുരുക്കി പറയാം. പുതിയ ഹ്യുണ്ടായി കാറുകളിൽ കാണുന്ന അതേ സ്റ്റൈലിംഗ് തന്നെയാണ് വെർണയുടെ പുതുതലമുറ ആവർത്തനവും മുന്നോട്ടുകൊണ്ടുപോവുന്നത്.

പുതിയ ഹ്യുണ്ടായി വെർണ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ആദ്യത്തേത് 115 bhp പവറിൽ 144 Nm torque നൽകാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഹ്യുണ്ടായിയുടെ ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (ഓട്ടോമാറ്റിക്) എന്നിവയുമായി ജോടിയാക്കി ഈ മോഡൽ സ്വന്തമാക്കാനാവും.

കടലുകടന്ന് പോകുന്ന ഇന്ത്യൻ മോഡലുകൾ; മാരുതി മുതൽ ഫോക്‌സ്‌വാഗൺ വരെ

ഹ്യുണ്ടായി ഗ്രാൻഡ് ഐ10

2023 ഓഗസ്റ്റിൽ 4,421 യൂണിറ്റ് ഗ്രാൻഡ് i10 ഹ്യുണ്ടായ് കയറ്റുമതി ചെയ്തു. ഗ്രാന്‍ഡ് i10 നിയോസിന് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട് - 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളും. ഇതില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ യഥാക്രമം 100 bhp കരുത്തും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

കിയ സോണറ്റ്

2023 ഓഗസ്റ്റിൽ കിയ സോനെറ്റിന്റെ 3,874 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് കിയ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു.. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളും വേരിയന്റുകളും കിയ നൽകുന്നുണ്ട്.

ഫോക്‌സ്‌വാഗൺ വെർട്ടിസ്

2023 ഓഗസ്റ്റിൽ ആകെ 3,194 യൂണിറ്റ് വെർട്ടിസ് ആണ് കയറ്റുമതി ചെയ്തത് ഇതോടെ വാഹന നിർമാതാക്കൾ ആറാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് ജിടി ട്രിമ്മുകൾക്കൊപ്പം എഡ്ജ് ലിമിറ്റഡ് എഡിഷന്റെ ഓപ്ഷനും ലഭിക്കും.

1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ചെറിയ യൂണിറ്റിന് പരമാവധി 111 bhp കരുത്തിൽ 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മാരുതി സുസുക്കി

2023 ഓഗസ്റ്റിൽ മാരുതി ഫ്രോങ്‌സിന്റെ 2,416 യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തത്. 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിനും ഇതോടൊപ്പം ബലേനോയിലെ 1.2 ലിറ്റർ K12C ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനും എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകുന്നുണ്ട്. ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ വേരിയന്റുകൾക്കൊപ്പമാവും ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിൻ ലഭ്യമാവുക.

More from DriveSpark

Article Published On: Thursday, September 28, 2023, 14:24 [IST]
English summary
List of indian cars exporting to other countries maruti kia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X