പണം ഇവർക്കൊരു പ്രശ്നമേയല്ല! പുതിയ ആഡംബര കാറുകൾ വാങ്ങിയ സെലിബ്രിറ്റികൾ ഇവരൊക്കെ
ഇന്ത്യയിലെ സെലിബ്രിറ്റികളെല്ലാം വാഹനപ്രേമികളാണ് പ്രത്യേകിച്ച് ബോളിവുഡിലെ നടിനടൻമാരെല്ലാം. അടുത്തിടെ ബോളിവുഡിൽ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയവരുടെ ലിസ്റ്റാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ഒരു താരവും ഐറ്റം നമ്പറുകള്‍ വെച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് ഗൗഹര്‍ ഖാൻ. പുതിയ തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് LWB സെഡാനാണ് നടി സ്വന്തമാക്കിയത്. 78.50 ലക്ഷം രൂപ മുതല്‍ 92.5 ലക്ഷം രൂപ വരെയാണ് ഈ ആഡംബര കാറിന്റെ എക്സ്ഷോറൂം വില.
ഇന്ത്യയിലെ ഏറ്റവും ആഡംബര കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ പോളാര്‍ വൈറ്റ് പെയിന്റ് സ്‌കീമാണ് താരം തിരഞ്ഞെടുത്തത്. 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ പുതിയ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് LWB വാഗ്ദാനം ചെയ്യുന്നു. 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 194 bhp പവറും 320 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 400 Nm ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാണ്.

ലിസ്റ്റിൽ അടുത്തത് ഒരു കാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആയിരുന്ന ജിതേന്ദ്രയാണ്. ബിഎംഡബ്ല്യു 740i M കാറാണ് ജിതേന്ദ്ര അടുത്തിടെ സ്വന്തമാക്കിയത്. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും മോഡേണ്‍ സാങ്കേതികവിദ്യയും ഇത് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 1.81 കോടി രൂപയാണ് ഈ കാറിന്റെ എക്സ്ഷോറൂം വില. ഈ ആഡംബര സെഡാന്‍ നിരത്തിലെത്തിക്കാന്‍ 2 കോടി രൂപയ്ക്ക് മുകളില്‍ മുടക്കണം.
ബിഎംഡബ്ല്യു 'ഐക്കണിക് ഗ്ലോ' ഇല്യൂമിനേറ്റഡ് കിഡ്നി ഗ്രില്‍, ബിഎംഡബ്ല്യു സ്വരോവ്സ്‌കി ക്രിസ്റ്റല്‍ ഹെഡ്ലൈറ്റ് ഐക്കോണിക് ഗ്ലോ, 14.9 ഇഞ്ച് ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്‌പ്ലേ, ബിഎംഡബ്ല്യു ഇന്ററാക്ഷന്‍ ബാര്‍, ഹാന്‍ഡ്ക്രാഫ്റ്റ്ഡ് മെറ്റീരിയലുകള്‍, ലോഞ്ച് സീറ്റിംഗ്, ഇന്റഗ്രേറ്റഡ് ടച്ച്സ്‌ക്രീനുകളുള്ള റിയര്‍ ഡോറുകള്‍, 1,965-വാട്ട് ബോവേഴ്സ് & വില്‍കിന്‍സ് 4D ഡയമണ്ട് സറൗണ്ട് ഓഡിയോ സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍.
ഡയറി മിൽക്കിൻ്റെ പരസ്യത്തിലൂടെ ജനമനസുകളിലേക്ക് കയറികൂടിയ നടിയാണ് നിമ്രത്. രണ്ടരക്കോടിയുടെ മെർസിഡീസ് ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic.മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാര്‍ നിലവില്‍ 1.86 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്സ് ഷോറൂം വിലയാണ്. ഈ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.30 കോടി രൂപയ്ക്ക് മുകളിൽ ചിലവാക്കേണ്ടി വരും.
നടിയുടെ പക്കലുള്ള മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാറിന് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

അനിമലിലെ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ഗംഭീരമാക്കിയ ബോബി ഡിയോളാണ് ലിസ്റ്റിലെ അടുത്ത താരം. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് താരം സ്വന്തമാക്കിയത്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.
പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








