ഇവി ഉപയോഗിക്കുന്നവർക്ക് അറിയുമോ ഈ കാര്യങ്ങൾ! എന്താണ് V2L, V2V ടെക്നോളജികൾ
ഇലക്ട്രിക് വാഹനം സ്വന്തമാക്കുക എന്നതിലൂടെ ഇന്ധനം നിറയ്ക്കുന്ന പണം ലാഭിക്കുക എന്നതാണ് പലരും ഉദ്ദേശിക്കുന്നത്. വീട്ടിൽ ഒരു സോളാർ കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഒരു ഇവി സ്വന്തമാക്കിയാലോ എന്ന് ചിന്തിക്കുമ്പോൾ തന്നെ ചാർജിങ്ങ് എന്നൊരു വിഷയം ആദ്യം ചോദ്യചിഹ്നമായി മുന്നിൽ വരാം. ചാർജിങ്ങ് സ്റ്റേഷനുകളുടെ അഭാവം പണ്ടത്തെപോലെയല്ല എന്ന് മനസിലാക്കുക. പിന്നെ ഒരു കാര്യം എന്താണെന്ന് വച്ചാൽ ഇവി സ്വന്തമാക്കുന്നവരിൽ ഭൂരിഭാഗം പേർക്കും മറ്റൊരു വാഹനമുണ്ട് എന്നതാണ്. ഒരു സെക്കൻ്ററി വാഹനമായിട്ട് ഇവിയെ കാണുന്നവരും ഉണ്ട്.
ടിയാഗോ ഇവി, പഞ്ച് ഇവി. എംജി കൊമറ്റ് അങ്ങനെ പോകുന്നു ലിസ്റ്റ്. എന്നാൽ ഇവിയിൽ ആളുകൾ മനസിലാക്കി വരുന്ന ചില ഫീച്ചറുകളുണ്ട്. അത് എന്തൊക്കയെന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഇലക്ട്രി വാഹനങ്ങളിൽ പ്രധാനമായും കാണുന്ന രണ്ട് ടെക്നോളജികളാണ് V2L, V2V എന്നത്. V2L എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു ഇവിയിലെ ബാറ്ററി ഉപയോഗിച്ച് വാഹനത്തിൽ കണക്കറ്റ് ചെയ്യുന്ന ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന ടെക്നോളജി.

എന്നാൽ V2V എന്നത് ഒരു വാഹനത്തിൻ്റെ ബാറ്ററിയിൽ നിന്നുള്ള പവർ ഉപയോഗിച്ച് മറ്റൊരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനത്തെയാണ്. അങ്ങനെ ഈ രണ്ട് സംവിധാനങ്ങളുടെ ഇന്ത്യൻ വിപണിയിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന കുറച്ച് വാഹനങ്ങളേയും നിങ്ങൾക്ക് പരിചയപ്പെടുത്താം. ഇതിൽ നിങ്ങളുടെ പക്കലുള്ള വാഹനങ്ങൾ ഉണ്ടാകാം, നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ഇവികൾ ഉണ്ടാകാം.
ആദ്യമായി തന്നെ ഇവികളുടെ വിൽപ്പനയിൽ മുന്നിൽ തന്നെയുളള ടാറ്റ നെക്സോണിൻ്റെ കാര്യം തന്നെ എടുക്കാം. ബജറ്റ് വിലയില്‍ ലഭ്യമാകുന്ന ഒരു ഇവിയാണിത്. ടാറ്റയുടെ ഈ ഇലക്ട്രിക് കാറിന് ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇതിനും 40.5 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ പരമാവധി 141 bhp പവറും 250 Nm ടോര്‍ക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ കാറിൽ നിങ്ങൾക്ക് V2L, V2V ടെക്നോളജികൾ ലഭ്യമാണ്.

അടുത്ത മോഡലും ടാറ്റയുടെ തന്നെ കുഞ്ഞൻ മോലായ പഞ്ച് ഇവിയാണ്. ടാറ്റ പഞ്ച് ഇവി രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ നമുക്ക് വാങ്ങാന്‍ സാധിക്കും. ആദ്യത്തേതില്‍ 25 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 82 bhp പവറും 114 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 35 kWh ബാറ്ററിയാണ് സജ്ജീകരിച്ച രണ്ടാമത്തേത് പരമാവധി 122 bhp പവറും 190 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ചെറിയ ബാറ്ററി ഘടിപ്പിച്ച പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇവയിലും നിങ്ങൾക്ക് V2L, V2V ടെക്നോളജികൾ ലഭ്യമാണ്.
ടാറ്റ കർവ്വിൻ്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ കർവ് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് എത്തിയിരിക്കുന്നത്.45kWh മോഡൽ 150 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതാണ്. 15A സോക്കറ്റുകൾ, 72kW എസി വാൾ ബോക്സുകൾ, DC ഫാസ്റ്റ് ചാർജറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്.

ടാറ്റ കർവിന്റെ 55kWh വേരിയന്റ് 167 bhp പവറിൽ 215 Nm torque ആണ് നൽകുന്നത്. 70kW ചാർജർ ഉപയോഗിച്ച് ഏകദേശം 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനുള്ള കഴിവാണ് ഈ മോഡലിനെ വേറിട്ടുനിർത്തുന്നത്. കൂടാതെ, 55kWh മോഡൽ ബൈ-ഡയറക്ഷണൽ ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നതും ഹൈലൈറ്റാണ്. വെഹിക്കിൾ ടു വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് പ്രവർത്തനങ്ങൾക്കും ടാറ്റ കർവ് പ്രാപ്‌തമാണ്.
ഇനി ലിസ്റ്റിലുളളത് എംജിയുടെ തുറുപ്പുചീട്ടായ വിൻഡ്സർ ഇവിയുടെ ഏറ്റവും പുതിയ മോഡലായ വിൻഡ്സർ ഇവി പ്രോ എന്ന മോഡലാണ്. രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി ഇലക്ട്രിക് വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റായി വരുന്ന മോഡലിന് 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക. മുൻപതിപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ച് കൂടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ബാറ്ററി ശേഷിയിൽ പുരോഗതി ഉണ്ടായിട്ടും വിൻഡ്‌സർ ഇവി പ്രോയുടെ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 136 bhp, 200 Nm എന്നിങ്ങനെ മാറ്റമില്ലാതെ തുടരുകയാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് സെറ്റപ്പോടെയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് ചോദിക്കുന്നത്.
കൂടാതെ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗിനെയും വാഹനം പിന്തുണയ്ക്കുന്നുണ്ടെന്നതിനാൽ പബ്ലിക് ചാർജിംഗ് എല്ലാം പ്രായോഗികമാണ്. വിൻഡ്‌സർ ഇവി പ്രോ അടിസ്ഥാനപരമായി ഒരു പുതിയ വേരിയന്റായതിനാൽ തന്നെ അതിൽ വലിയ കോസ്‌മെറ്റിക് നവീകരണങ്ങളൊന്നും കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും പുതുമക്കായി എംജി ഹെക്ടർ എസ്‌യുവിയുടേതിന് സമാനമായുള്ള 18 ഇഞ്ച് അലോയ് വീൽ സമ്മാനിച്ചിട്ടുണ്ട്.
മറ്റിടങ്ങളിൽ വിൻഡ്‌സർ ഇവി പ്രോ നിലവിലെ മോഡലിന്റെ അതേ സ്റ്റൈലിംഗ് ഘടകങ്ങൾ തുടരുകയാണ് ചെയ്‌തിരിക്കുന്നത്. മുന്നിലും പിന്നിലും കണക്റ്റഡ് എൽഇഡി ലൈറ്റ്‌ബാറുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണം, റിട്രാക്‌ടബികൾ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വലിയ വിൻഡോ ഏരിയ എന്നിവയെല്ലാം അന്നും ഇന്നും അടിപൊളിയാണ്. സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ എംജി വിൻഡ്‌സർ പ്രോയ്ക്ക് 17.49 ലക്ഷം രൂപയാണ് ആമുഖ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വാഹനം ആദ്യം വാങ്ങാനെത്തുന്ന 8,000 പേർക്ക് മാത്രമാണ് ഈ പ്രത്യേക വിലയിൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ അവസരമുള്ളത്. പുതിയ എംജി വിൻഡ്‌സർ പ്രോയിൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) തെരഞ്ഞെടുക്കുന്നവർക്ക് 12.50 ലക്ഷം മുതൽ വണ്ടി വാങ്ങാനാവുകയും ചെയ്യും. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 4.50 രൂപയായിരിക്കും പകരം മുടക്കേണ്ടി വരിക.
പുതിയ എംജി വിൻഡ്‌സർ പ്രോയ്ക്കുള്ള ബുക്കിംഗ് 2025 മെയ് എട്ടിന് ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി ഇലക്ട്രിക് വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റായി വരുന്ന മോഡലിന് 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക. മുൻപതിപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ച് കൂടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
ഇതുകൂടാതെ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ ഫീച്ചറുകളും എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെഹിക്കിൾ-ടു-ലോഡ് (V2L) ഫംഗ്ഷനും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും മോഡലിൽ സജ്ജീകരിച്ചിട്ടുണ്ടെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








