പേടി കൂടാതെ റോഡിൽ ഇറങ്ങാം! ബജറ്റ് വിലയിൽ ആറ് എയർബാഗിന്റെ സുരക്ഷയ്ക്ക് ഈ കാറുകൾ നോക്കിക്കോ
ഒരു പുതിയ കാറോ എസ്‌യുവിയോ വാങ്ങുമ്പോൾ ഇപ്പോൾ മൈലേജ് പോലെ തന്നെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് സേഫ്റ്റി എന്നത്. ഇതും മനസ്സിൽ വെച്ചുകൊണ്ട്, വാഹന നിർമ്മാതാക്കൾ സമീപ വർഷങ്ങളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു. ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറുകളുടെയും എസ്‌യുവികളുടെയും ഒരു ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് : 5.92 ലക്ഷം രൂപ പ്രാരംഭ വിലയിൽ, ആറ് എയർബാഗുകളോട് കൂടിയ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക്. കൊറിയൻ കാർ നിർമ്മാതാക്കൾ കഴിഞ്ഞ ഒക്ടോബറിൽ വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കിയിരുന്നു.

ഹ്യുണ്ടായി എക്‌സ്‌റ്റർ : ഹ്യുണ്ടായിയുടെ എക്‌സ്‌റ്റർ ആറ് എയർബാഗുകളുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ്, 6.13 ലക്ഷം രൂപ മുതൽ ആരംഭവിലയിൽ ഇത് ലഭ്യമാണ്. ഇത് എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സാധാരണമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT യുമായി വരുന്ന 1.2 ലിറ്റർ, ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിൻ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. എക്‌സ്‌റ്ററിനൊപ്പം ഫാക്‌ടറി-ഫിറ്റ്ഡ് CNG കിറ്റും ലഭ്യമാണ്.
മാരുതി സുസുക്കി സ്വിഫ്റ്റ് : അടുത്തിടെ പുറത്തിറങ്ങിയ പുതിയ നാലാം തലമുറ മാരുതി സ്വിഫ്റ്റിന് അതിൻ്റെ മോഡൽ നിരയിലുടനീളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഇതിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ Z സീരീസ് എഞ്ചിൻ ലഭിക്കുന്നു, ലിറ്ററിന് 25.75 കിലോമീറ്റർ വരെ ക്ലാസ്-ലീഡിംഗ് മൈലേജ് ഇത് നൽകുന്നു. ISOFIX ആങ്കറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ABS+EBD, ESC എന്നിവയാണ് മറ്റ് സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾ.

ഹ്യുണ്ടായി i20 : ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ i20 -ക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഓപ്‌ഷണൽ CVT -യോടൊപ്പം 83 bhp പവർ 115 Nm torque എന്നിവ സൃഷ്ടിക്കുന്ന 1.2 ലിറ്റർ, ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം.
ഹ്യുണ്ടായി ഓറ : ഈ ലിസ്റ്റിലെ മറ്റ് ഹ്യുണ്ടായി കാറുകളെപ്പോലെ, ഓറയ്ക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നു. എക്‌സ്‌റ്റർ, i20, ഗ്രാൻഡ് i10 നിയോസ് എന്നിവയുടെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് ഇതിന് പവർ നൽക്കുന്നത്. അഞ്ച് സ്പീഡ് മാനുവലും ഓപ്‌ഷണൽ അഞ്ച് സ്പീഡ് AMT-യും ലഭ്യമാണ്. മാരുതി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയ്ക്ക് എതിരെ മത്സരിക്കുന്ന ഇതിന് ഒരു CNG ഓപ്ഷനും ലഭിക്കുന്നുണ്ട്.

മഹീന്ദ്ര XUV 3XO : ഈ ലിസ്റ്റിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് മഹീന്ദ്ര XUV 3XO. 7.49 ലക്ഷം രൂപയിൽ തുടങ്ങി 14.99 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. 111 bhp പവർ സൃഷ്ടിക്കുന്ന, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്. അത് കൂടാതെ 131 bhp കരുത്ത് നൽകുന്ന 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ യൂണിറ്റ്, 117 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ ഓപ്ഷനും ലഭ്യമാണ്.
ഹ്യുണ്ടായി വെന്യു : ഈ പട്ടികയിൽ ഏഴാം സ്ഥാനത്ത് ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ വെന്യുവാണ്. എല്ലാ വേരിയന്കറുളിലും ആറ് എയർബാഗുകൾ ഇതിന് സ്റ്റാൻഡേർഡായി ലഭിക്കുന്നു. കോംപാക്ട് എസ്‌യുവിക്ക് 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു.

കിയ സോനെറ്റ് : കസിനായ, ഹ്യുണ്ടായി വെന്യു പോലെ, കിയ സോനെറ്റും അതിന്റെ എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു. ESC, VSM, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഒരു TPMS എന്നിവയും മറ്റും സോനെറ്റിലെ മറ്റ് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 7.99 ലക്ഷം മുതൽ 15.75 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്.
ടാറ്റ നെക്‌സോൺ : ഇന്ത്യൻ വിപണിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന മറ്റൊരു കോംപാക്റ്റ് എസ്‌യുവിയാണ് ടാറ്റ നെക്‌സൺ. XUV 3XO, വെന്യു, സോനെറ്റ്, ബ്രെസ എന്നിവയോട് മത്സരിക്കുന്ന ടാറ്റ മോഡലിന് 8.15 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്, 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
മാരുതി സുസുക്കി ബലേനോ : മാരുതി സുസുക്കി ബലേനോയ്ക്ക് ട്വിൻ ഫ്രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു, എന്നാൽ പ്രീമിയം ഹാച്ചിന്റെ സീറ്റ വേരിയൻറ് മുതൽ ആറ് എയർബാഗുകൾ വരുന്നുണ്ട്. 8.43 ലക്ഷം മുതൽ 9.88 ലക്ഷം വരെയാണ് ബലേനോയുടെ എക്സ്-ഷോറൂം വില. ഇതിന് 90 bhp പവറും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








