നിങ്ങളുടെ കാർ ശക്തനാണോ എന്നറിയാൻ ഈ ലിസ്റ്റ് നോക്കിയാൽ മതി; 10 ലക്ഷം ബജറ്റിൽ വരുന്ന പവർഫുൾ കാറുകൾ

വാഹനത്തിന്റെ മൈലേജ്, സേഫ്റ്റി, മെയിന്റനൻസ് എന്നിവ പോലെ തന്നെ പർച്ചേസ് ഡിസിഷനെ/ വാങ്ങാനുള്ള തീരുമാനത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് ശക്തി അല്ലെങ്കിൽ പവർ എന്നൊക്കെ വിശേഷിപ്പാകുന്ന കരുത്തും പെർഫോമെൻസും. ഇന്ന് ബജറ്റ് അല്പം ചെറുതാണെങ്കിലും അതിൽ നിൽക്കുന്ന ഒരു പവർഫുൾ കാർ തന്നെ സ്വന്തമാക്കണം എന്നാണ് പലരുടേയും ആഗ്രഹം.

എന്നാൽ ഈ കുറഞ്ഞ ബജറ്റിലൊക്കെ എന്നാ കരുത്തൻ കാർ കിട്ടാനാണ് എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ അത്തരക്കാരുടെ സംശയം മാറ്റാനും പോക്കറ്റിന് ഓട്ട വീഴാതെ ഒരു പവർഫുൾ കാർ അന്വേഷിക്കുന്നവർക്കുമായി ഞങ്ങൾ ഇവിടെ ഒരു ലിസ്റ്റ് സജ്ജമാക്കിയിട്ടുണ്ട്. 10 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വിലയുള്ള കരുത്തുറ്റ കാറുകളാണ് ഈ ലിസ്റ്റിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:

10 ലക്ഷം ബജറ്റിൽ വരുന്ന പവർഫുൾ കാറുകൾ

മഹീന്ദ്ര XUV300: ഞങ്ങളുടെ ലിസ്റ്റിലെ ആദ്യ കാർ എന്നത് മഹീന്ദ്ര XUV300 ടർബോസ്‌പോർട്ടാണ്. ഈ വേരിയന്റിന് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനോടെ എത്തുന്ന ഈ മോഡൽ 128 bhp മാക്സ് പവറും 230 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. 9.29 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

ടാറ്റ നെക്‌സോൺ: അടുത്തതായി ലിസ്റ്റിലെ രണ്ടാമനായി എത്തുന്നത് അടുത്തിടെ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച 2023 നെക്‌സൺ കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റാണ്. ഇത് 118 bhp പരമാവധി കരുത്തും 170 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാണ്.

10 ലക്ഷം ബജറ്റിൽ വരുന്ന പവർഫുൾ കാറുകൾ

ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.3 ലക്ഷം രൂപയായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അടുമിടി മാറ്റങ്ങളോടെ അകത്തും പുറത്തും കാര്യമായ അപ്പ്ഡേറ്റുകളോടെ എത്തുന്ന നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ സെപ്റ്റംബർ 14 -ന് ഔദ്യോഗികമായി ടാറ്റ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടാറ്റ ആൾട്രോസ്: പട്ടികയിൽ മൂന്നാം സ്ഥാനം കൈക്കലാക്കിയിരിക്കുന്നതും വീണ്ടും ഒരു ടാറ്റ കാർ തന്നെയാണ്. 108 bhp പരമാവധി പവറും 140 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടാറ്റ ആൾട്രോസ് i-ടർബോയ്ക്ക് ലഭിക്കുന്നത്. ബേസ് സ്പെക്ക് ആൾട്രോസ് ടർബോ എഞ്ചിൻ വേരിയന്റിന് 9.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

10 ലക്ഷം ബജറ്റിൽ വരുന്ന പവർഫുൾ കാറുകൾ

മാരുതി സുസുക്കി ഫ്രോങ്ക്സ്: നാലാമൻ മാരുതി സുസുക്കി അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഫ്രോങ്ക്സ് ആണ്. 99 മാക്സ് പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ് ഫ്രോങ്ക്‌സിന്റെ ഹൃദയം. ടർബോ എഞ്ചിനുമായി വരുന്ന ബേസ് സ്പെക്ക് വേരിയന്റിന് 9.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്.

കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു, ഉയർന്ന മോഡലുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ബലേനോയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഫ്രോങ്ക്സ് ഇതിനോടകം തന്നെ മികച്ച ജനപ്രീതിയും ഒട്ടനവധി ബുക്കിംഗുകളും കരസ്ഥമാക്കിയിട്ടുണ്ട്.

10 ലക്ഷം ബജറ്റിൽ വരുന്ന പവർഫുൾ കാറുകൾ

നിസാൻ മാഗ്‌നൈറ്റ് & റെനോ കൈഗർ: 10 ലക്ഷം ബജറ്റ് ലിസ്റ്റിലെ അവസാന കാറുകൾ നിസാൻ മാഗ്‌നൈറ്റും റെനോ കൈഗറുമാണ്. ഈ രണ്ട് മോഡലുകൾക്കും 99 bhp മാക്സ് പവഞ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. നിസാൻ മാഗ്‌നൈറ്റ് ടർബോ 9.19 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയ്ക്കും റെനോ കൈഗർ ടർബോ 10 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്.

ഞാൻ ആദ്യം സൂചിപ്പിച്ചതു പോലെ ഒരു പവർഫുൾ കാറാണ് നിങ്ങളുടെ മനസിൽ എന്നാണ് പഴ്സിലെ ബജറ്റ് അത് സമ്മതിക്കുന്നില്ല എങ്കിൽ ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന വൻ ചെലവ് വരുത്താത്ത 10 ലക്ഷം രൂപയ്ക്കുള്ളിൽ വരുന്ന കാറുകളാണ് ഇവ. നിലവിൽ അഞ്ച് ആറ് മോഡലുകൾ മാത്രമാണ് ഉള്ളത് എങ്കിലും ഭാവിയിൽ ഇവയുടെ എണ്ണം ഗണ്യമായ രീതിയിൽ തന്നെ ഉയരും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ഇനിയും ഇന്ത്യൻ വിപണിയ്ക്കായി പല പ്രമുഖ ബ്രാൻഡുകളുടേയും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പല മോഡലുകളും ഈ ലിസ്റ്റിനെ തിരുത്തി കുറിച്ചേക്കാം. ഈ പട്ടികയിൽ ഇവയല്ലാതെ ചേർക്കണം എന്ന് ആഗ്രഹിക്കുന്ന മറ്റ് മോഡലുകൾ ഏതെങ്കിലും നിങ്ങളുടെ മനസിൽ ഉണ്ടെങ്കിൽ അത് കമൻഡിലൂടെ ഞങ്ങളെ അറിയിക്കുക.

More from DriveSpark

Article Published On: Wednesday, September 6, 2023, 8:30 [IST]
English summary
List of powerful cars in india under 10 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X