അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

മുകേഷ് അംബാനിയും കുടുംബവും ലോകമെമ്പാടുമുള്ള സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലാണ്, അതോടൊപ്പം തന്നെ അവർ ഒരു വലിയ കാർ കളക്ടർമാരും നൂറുകണക്കിന് സൂപ്പർ ആഡംബര വാഹനങ്ങളുടെ ഉടമകളുമാണ്.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

ഒരേ മോഡലിന്റെ ഒന്നിലധികം കോപ്പികൾ വാങ്ങാനും അംബാനിമാർ ഇഷ്ടപ്പെടുന്നു. കുടുംബത്തിന്റെ പക്കൽ മൂന്ന് ബെന്റ്‌ലി ബെന്റേഗ മോഡലുകൾ ഉണ്ട്, ഇതാണ് ഇവരുടെ പ്രിയപ്പെട്ട എസ്‌യുവി എന്നാണ് ഞങ്ങൾ ആദ്യം കരുതിയിരുന്നത്, എന്നാൽ അത് തെറ്റാണ് എന്ന് തോന്നിപോവുകയാണ് ഇപ്പോൾ.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

അംബാനി ഗരേജിൽ റോൾസ് റോയ്‌സ് കലിനന്റെ എണ്ണം മറ്റ് എസ്‌യുവി മോഡലുകളെക്കാൾ കൂടുതലാണ്. നാലാമത്തെ റോൾസ് റോയ്‌സ് കലിനന്റെ ഡെലിവറി അംബാനിക്ക് അടുത്തിടെ ലഭിച്ചിരിക്കുന്നു. ഓരോ കലിനനും ഇന്ത്യയിൽ കുറഞ്ഞത് 9.0 കോടി രൂപയാണ് ഓൺ-റോഡ് വില.

അംബാനി ഗാരേജിലെ ഏറ്റവും പുതിയ റോൾസ് റോയ്‌സ് കലിനൻ ഒരു സുരക്ഷിത വാഹനവ്യൂഹത്തിലാണ് കണ്ടെത്തിയത്. CS12 Vlog വീഡിയോയിൽ ഫോർഡ് എൻഡവറുകൾ, മെർസിഡീസ്-AMG G63 എസ്‌യുവി എന്നിവയുൾപ്പെടെയുള്ള സുരക്ഷാ കാറുകളുടെ ഒരു സൈന്യം രണ്ട് കലിനനുകളെ സംരക്ഷിക്കുന്നു.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

അതിലൊന്നാണ് ഈ വർഷം ആദ്യം അംബാനി വാങ്ങിയ ഏറ്റവും വിലകൂടിയ റോൾസ് റോയ്സ് കലിനൻ. ടസ്‌കാൻ സൺ കളർ സ്കീമിൽ പൂർത്തിയാക്കിയ ഇത് ഇതുവരെ അംബാനി വാഹനവ്യൂഹത്തിലെ ഏറ്റവും പുതിയ കലിനൻ ആയിരുന്നു.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

അടുത്തായി ഇതിനെ പിന്തുടരുന്നത് പോവുന്ന മറ്റൊരു റോൾസ് റോയ്‌സ് ആണ് വീഡിയോയിൽ കാണുന്നത്, ഡാർക്ക് റെഡ് നിറത്തിലുള്ള പുതിയ കലിനൻ, അത് റോൾസ് റോയ്‌സിന്റെ ബൊഹീമിയൻ റെഡ് ഷെയ്ഡ് ഷേഡായിരിക്കാം. വീഡിയോ ഫൂട്ടേജ് രാത്രി വൈകിയുള്ളതിനാൽ, കളർ വ്യക്തമായി ബൊഹീമിയൻ റെഡ് ആണോ സ്കാല റെഡ് ആണോ എന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയില്ല.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

വാഹനവ്യൂഹത്തിൽ കൂടുതൽ G63 AMG സുരക്ഷാ കാറുകളും കാണാനാവും. ഇരു റോൾസ് റോയ്സ് എസ്‌യുവികളും ഒരുമിച്ച് വളരെ ഗംഭീരമായി കാണപ്പെട്ടു എന്ന് നിസംശയം പറയാം. ഇന്ത്യയിലെ ഏതെങ്കിലും കുടുംബത്തിനോ സ്ഥാപനത്തിനോ ഒന്നിൽ കൂടുതൽ കലിനൻ ഉടമകളുണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

2020 -ൽ റോൾസ് റോയ്‌സ് കലിനന്റെ ആദ്യ ഉടമകളിൽ ഒരാളായിരുന്നു അംബാനി കുടുംബം. ഗോൾഡ് ഷേഡിൽ അംബാനി കുടുംബത്തിന് ലഭിച്ച ആദ്യത്തെ റോൾസ് റോയ്‌സ് കലിനൻ ഗാരേജിൽ ഇപ്പോഴുമുണ്ട്. കുടുംബം ഇപ്പോഴും ഇത് ഉപയോഗിക്കുന്നു, പക്ഷേ കാറിൽ റാപ്പുകളുടെ വ്യത്യസ്ത ഷേഡുകൾ പലപ്പോഴായി കാണാൻ കഴിഞ്ഞിട്ടുണ്ട്.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

അംബാനിയുടെ രണ്ടാമത്തെ റോൾസ് റോയ്‌സ് കലിനൻ 2021 -ൽ ഇന്ത്യയിലെത്തി. കലിനന്റെ ബ്ലാക്ക് ബാഡ്ജ് പതിപ്പാണ് അംബാനി വാങ്ങിയതെന്ന് പലരും കരുതി, പക്ഷേ അത് ബ്ലൂ നിറത്തിലുള്ള ഒരു സ്റ്റാൻഡേർഡ് യൂണിറ്റായിരുന്നു. ഇതേ വാഹനം പിന്നീട് സൈക്കഡെലിക് റാപ്പ് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

അംബാനി ഗാരേജിൽ നിരവധി റോൾസ് റോയ്‌സുകൾ

അംബാനി ഗാരേജിൽ നിരവധി റോൾസ് റോയ്‌സ് മോഡലുകളുണ്ട്. റോൾസ് റോയ്സ് ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെയിൽ തുടങ്ങി, മൂന്ന് റോൾസ് റോയ്സ് കലിനൻ, ഏറ്റവും പുതിയ തലമുറ ഫാന്റം എക്സ്റ്റെൻഡഡ് വീൽബേസ് എന്നിവയും അവർ സ്വന്തമാക്കിയിട്ടുണ്ട്, ഇതിന് ഏകദേശം 13 കോടി രൂപ വിലവരും.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

പുതിയ കാർ മുകേഷ് അംബാനിക്ക് തന്നെയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ അത് ശരിയാണെന്ന് തോന്നുന്നില്ല. സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം ബുള്ളറ്റ് പ്രൂഫ് കാറുകളിൽ മാത്രമേ യാത്ര ചെയ്യുന്നുള്ളൂ, റോൾസ് റോയ്‌സ് ബുള്ളറ്റ് പ്രൂഫ് അല്ലാത്തപക്ഷം, അതിൽ അദ്ദേഹം യാത്ര ചെയ്യില്ലെന്ന് ഉറപ്പ്.

അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

അംബാനി ഗാരേജിനുള്ളിലെ കാറുകളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ല, ഗാരേജിനുള്ളിലെ റോൾസ് റോയ്‌സ് കാറുകളുടെ എണ്ണത്തിനും കൃത്യമായ കണക്കില്ല. കലിനൻ എസ്‌യുവികൾ കൂടാതെ, അംബാനി കുടുംബത്തിന് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വിലകൂടിയ റോൾസ് റോയ്‌സായ ഫാന്റം VIII എക്സ്റ്റെൻഡഡ് വീൽബേസ് മോഡലുമുണ്ട്.

കസ്റ്റമൈസേഷനൊന്നും കൂടാതെ 13.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഫാന്റം ഡ്രോപ്പ് ഹെഡ് കൂപ്പെ അല്ലെങ്കിൽ DHC -യും ഫാമിലിയുടെ കൈവശം ഉണ്ട്, ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ കൺവേർട്ടബിൾ കാറുകളിലൊന്നാണ്.

More from DriveSpark

Article Published On: Friday, September 30, 2022, 10:58 [IST]
English summary
List of rolls royce cullinan luxury suvs in ambani s garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X