'കംഫര്‍ട്ട്' ആണ് ഇവരുടെ മെയിന്‍; 4 അംഗ കുടുംബത്തിന് പറ്റിയ മികച്ച 5 കാറുകള്‍
പുതുവര്‍ഷമെത്തിയതിനാല്‍ പല കുടുംബങ്ങളും ഇപ്പോള്‍ ഒരു കാര്‍ വാങ്ങാനുള്ള പ്ലാനിലായിരിക്കും. പുതുവര്‍ഷത്തില്‍ പുതിയൊരു യാത്രക്ക് തുടക്കമിടാനാകും ഒട്ടുമിക്കവരുടെയും ആഗ്രഹം. ഒരു കാര്‍ വാങ്ങുമ്പോള്‍ പലരും അവഗണിക്കുന്ന ഒരു പ്രധാന കാര്യമാണ് യാത്രാ സുഖം.
മിക്ക മോഡേണ്‍ കാറുകളിലും നാല് പേര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയും. ഇന്ന് കൂട്ടുകുടുംബങ്ങളെല്ലാം മാറി പല കുടുംബങ്ങളിലെയും അംഗസംഖ്യ നാലായി മാറിയിട്ടുണ്ട്. നാല് അംഗങ്ങള്‍ ഉള്ള ചെറിയൊരു കുടുംബത്തിന് സുഖകരമായി യാത്ര ചെയ്യാന്‍ പറ്റുന്ന ചില കാറുകള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കാറിന്റെ മൊത്തത്തിലുള്ള ഇന്റീരിയറും യാത്രസുഖവുമെല്ലാം പരിഗണിച്ചാണ് ഈ കാറുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ടാറ്റ ആള്‍ട്രോസ്
വിപണിയില്‍ മിന്നിത്തിളങ്ങുന്ന മാരുതി സുസുക്കി ബലേനോക്കെതിരെയുള്ള ടാറ്റയുടെ ആവനാഴിയിലെ അസ്ത്രമാണ് ആള്‍ട്രോസ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ടാറ്റ ആള്‍ട്രോസ്. മൊത്തത്തില്‍ അതിന്റെ മസ്‌കുലാര്‍ രൂപം കൊണ്ടും ഫീച്ചറുകള്‍ക്കും പേരുകേട്ടതാണ് ടാറ്റ ആള്‍ട്രോസ്. എന്നിരുന്നാലും, നന്നായി ട്യൂണ്‍ ചെയ്ത സസ്‌പെന്‍ഷന്‍ സജ്ജീകരണത്തോടെയാണ് ആള്‍ട്രോസും വരുന്നത്.
ഇവിടെ നമ്മള്‍ സംസാരിക്കുന്നത് കാറിനകത്തെ സ്ഥല സൗകര്യങ്ങളെ കുറിച്ചല്ലെങ്കിലും നല്ല വിശാലമാണ് ആള്‍ട്രോസിന്റെ അകത്തളം. കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, എക്‌സ്പ്രസ് കൂള്‍, 90-ഡിഗ്രി ഓപ്പണിംഗ് ഡോറുകള്‍, സെന്‍ട്രല്‍ ആംറെസ്റ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ആള്‍ട്രോസ് എത്തുന്നത്. 7.52 ലക്ഷം രൂപയില്‍ തുടങ്ങി 12.43 ലക്ഷം രൂപ വരെ (ഓണ്‍-റോഡ്, മുംബൈ) പോകുന്നു ടാറ്റ ആള്‍ട്രോസിന്റെ വില.
ഹ്യുണ്ടായി വെന്യു
ഹ്യുണ്ടായി വെന്യുവിന് 2022-ല്‍ ഒരു പ്രധാന അപ്ഡേറ്റ് ലഭിച്ചിരുന്നു. ഈ അപ്ഡേറ്റിലൂടെ, വെന്യുവിന് തികച്ചും പുതിയ ഡിസൈനും നിരവധി പുതിയ സവിശേഷതകളും ലഭിക്കുന്നു. എന്നിരുന്നാലും, വെന്യുവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അതിന്റെ പിന്‍സീറ്റാണ്. എന്നിരുന്നാലും ഒരു നാലംഗ കുടുംബത്തെ സംബന്ധിച്ച് അതൊരു പ്രശ്നമല്ല. കംഫര്‍ട്ട് നോക്കി വെന്യുവിന്റെ സസ്പെന്‍ഷന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കറുകള്‍, നേച്ചര്‍ സൗണ്ടുകള്‍, ഡ്രൈവ് മോഡുകള്‍ എന്നിവ പോലുള്ള ക്രിയേറ്റര്‍ സുഖസൗകര്യങ്ങളും ഇതിലുണ്ട്. വെന്യുവിന്റെ വില 8.84 ലക്ഷം രൂപയില്‍ തുടങ്ങി 15.08 ലക്ഷം രൂപ വരെ (ഓണ്‍-റോഡ്, മുംബൈ) പോകുന്നു.
സിട്രണ്‍ C3
യാത്ര സുഖത്തിന് വലിയ പ്രാധാന്യം നല്‍കുന്ന കാര്‍ നിര്‍മാതാവാണ് സിട്രണ്‍. സിട്രണിന്റെ ഏറ്റവും താങ്ങാനാവുന്ന ഓഫറായ C3 ഇതിന് ഒരു അപവാദമല്ല. എസ്‌യുവി പോലുള്ള സ്വഭാവ സവിശേഷതകളുള്ള ഒരു ഹാച്ച്ബാക്കായാണ് സിട്രണ്‍ C3-യെ വിപണിയിലെത്തിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ടോള്‍ ബോയ് ഡിസൈനും ഇതിനുണ്ട്. സിട്രണ്‍ C3 സസ്പെന്‍ഷന്‍ അതിന് മുകളിലുള്ള രണ്ടോ മൂന്നോ സെഗ്മെന്റുകളെപ്പോലും മറികടക്കുന്നു. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, വയര്‍ലെസ് ഫോണ്‍ കണക്റ്റിവിറ്റി, വിശാലമായ അകത്തളം എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെയാണ് C3 വരുന്നത്. സിട്രണ്‍ C3 യുടെ വില 6.93 ലക്ഷം രൂപയില്‍ തുടങ്ങി 9.54 ലക്ഷം രൂപ വരെ (ഓണ്‍-റോഡ്, മുംബൈ) പോകുന്നു.
ടാറ്റ ടിയാഗോ NRG
ടിയാഗോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പാണ് ടിയാഗോ NRG. അടുത്തിടെ, ടാറ്റ ടിയാഗോ NRG-യില്‍ CNG-യും ചേര്‍ത്തു. ഈ ഹാച്ച്ബാക്ക് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും അതിന്റെ പ്രായോഗികത വര്‍ദ്ധിപ്പിക്കുന്ന പരുക്കന്‍ ബമ്പറുകളും നല്‍കുന്നു. GNCAP-യുടെ 4-സ്റ്റാര്‍ റേറ്റിംഗോടെയാണ് ടിയാഗോ വരുന്നത്. ഈ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറാണിത്. മറ്റ് ടാറ്റ കാറുകളെപ്പോലെ ഇത് ഒരു സുഖസൗകര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സസ്‌പെന്‍ഷന്‍ സജ്ജീകരണത്തോടെയാണ് വരുന്നത്. അതിനാല്‍, ടിയാഗോ NRG ബമ്പുകളെ നന്നായി ആഗിരണം ചെയ്യുന്നു. ടിയാഗോ NRG-യുടെ വില 7.69 ലക്ഷം രൂപയില്‍ തുടങ്ങി 8.88 ലക്ഷം രൂപ വരെ (ഓണ്‍-റോഡ്, മുംബൈ) പോകുന്നു.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര
മാരുതിയുടെ വിപണിയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഗ്രാന്‍ഡ് വിറ്റാരയും ചെറു കുടുംബങ്ങള്‍ക്കുള്ള മികച്ച കാറുകളുടെ പട്ടികയില്‍ ഇടം നേടി. ഹ്യുണ്ടായി ക്രെറ്റയോടാണ് ഗ്രാന്‍ഡ് വിറ്റാര മത്സരിക്കുന്നത്. കംഫര്‍ട്ട് ഓറിയന്റഡ് റൈഡിനായി മാരുതി സസ്‌പെന്‍ഷന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് സജ്ജീകരണത്തില്‍ ബൂട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം ഓര്‍മിക്കാം. എങ്കിലും അതിന്റെ ഉപയോഗം നടക്കും. പനോരമിക് സണ്‍റൂഫ്, 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ഗ്രാന്‍ഡ് വിറ്റാരയുടെ വില 12.28 ലക്ഷം രൂപ മുതല്‍ 22.92 ലക്ഷം രൂപ വരെ (ഓണ്‍-റോഡ്, മുംബൈ) വരെയാണ്.


Click it and Unblock the Notifications








