ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

ഇന്ത്യൻ കാർ വിപണിയിൽ അടുത്തിടെ വറെയധികം ആരവാരങ്ങൾ സൃഷ്ടിച്ച മേഖലയാണ് എസ്‌യുവി സെഗ്മെന്റ്. എസ്‌യുവികളുടെ വർധിച്ചുവരുന്ന ജനപ്രീതി കാരണം നിരവധി വാഹന നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

സമീപഭാവിയിൽ അനവതി പുതിയ ലോഞ്ചുകൾ അണിനിരക്കുന്നതിനാൽ ശ്രേണിയിൽ ഉടൻ തന്നെ കൂടുതൽ ഓപഷനുകൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈയിടെയായി വാഹനങ്ങളുടെ വിലകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് പുതിയ വാഹനങ്ങൾ വാങ്ങാൻ ആഗരഹിക്കുന്നവരുടെ ലിസ്റ്റിൽ നിന്ന് നിരവധി മിടുക്കരായ മോഡലുകളെ അകറ്റിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

ഒരു ബജറ്റിലാണെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ ഒരു മിഡ്-സൈസ് എസ്‌യുവിയാണെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ഏറ്റവും താങ്ങാവുന്ന ഓപ്ഷനുകൾ (അടിസ്ഥാന വകഭേദങ്ങൾ) ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Maruti S-Cross

Maruti Suzuki S-Cross നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ മിഡ്-സൈസ് എസ്‌യുവിയാണ്. 8.39 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഇതിന് ശക്തി പകരുന്നത് 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ ഫോർ പെട്രോൾ എൻജിനാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

യൂണിറ്റ് 105 bhp കരുത്തും 138 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച്-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ബേസ് ട്രിം ലഭ്യമാകൂ, കൂടാതെ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

S-Cross -ന്റെ അടിസ്ഥാന 'സിഗ്മ' ട്രിം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു TFT MID, കീലെസ് എൻട്രി, ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം (സ്വിച്ചബിൾ), ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ മുതലായവയുമായി വരുന്നു. എന്നാൽ ഒരു ഓഡിയോ സിസ്റ്റം സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ ഇതിൽ വാഗ്ദാിനം ചെയ്യുന്നില്ല.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Nissan Kicks

ഇന്ത്യൻ വിപണിയിലെ അധികം ജനപ്രിയമല്ലാത്ത എസ്‌യുവികളിലൊന്നാണ് Nissan Kicks, വളരെ മികച്ച ഓഫറായിരുന്നിട്ടും ഇത്തരം അവസ്ഥ തികച്ചും ശോചനീയമാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

9.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കെത്തുന്ന Kicks എസ്‌യുവിയുടെ 'XL 1.5' വേരിയന്റിലെ സവിശേഷതകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM- കൾ, 2-ഡിൻ ഓഡിയോ സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ MID, കൂൾഡ് ഗ്ലൗബോക്സ്, റിയർ ഡിഫോഗർ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, തുടങ്ങിയവ വരുന്നു.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ പെട്രോൾ എൻജിനാണ് Nissan Kicks -ന്റെ അടിസ്ഥാന 'XL' വേരിയന്റിന്റെ ഹൃദയം. ഈ മോട്ടോർ 106 bhp പരമാവധി കരുത്തും 142 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Renault Duster

Renault -യുടെ മുൻനിര മോഡലായ Duster എസ്‌യുവി 2012 -ൽ ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. എന്നിരുന്നാലും, നിർമ്മാതാക്കൾ അതിനുശേഷം കാര്യമായ അപ്‌ഡേറ്റുകളോ അപ്‌ഗ്രേഡുകളോ പുറത്തിറക്കിയിട്ടില്ല, കൂടാതെ വാഹനത്തിന്റെ ജനപ്രീതി സമീപ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞു.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

106 bhp കരുത്തും 142 Nm torque ഉം നൽകുന്ന 1.5 ലിറ്റർ NA പെട്രോൾ എൻജിനാണ് ഡസ്റ്ററിന്റെ അടിസ്ഥാന മോഡലായ‘RXS 1.5 L' വേരിയന്റിൽ വരുന്നത്. യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു, Nissan Kicks -ന് സമാനമാണിത്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

മാനുവൽ എസി (ഹീറ്ററിനൊപ്പം), കീലെസ് എൻട്രി, 6.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ MID, പവർ അഡ്ജസ്റ്റബിൾ ORVM, കൂൾഡ് ഗ്ലൗബോക്സ്, റിയർ ഡിഫോഗർ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ മുതലായ സവിശേഷതകൾ ഇതിൽ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Kia Seltos - രൂപ. 9.65 ലക്ഷം

ഇടത്തരം/ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവുമധികം സവിശേഷതകളുള്ള വാഹനങ്ങളിലൊന്നാണ് Kia Seltos. ഇതിന്റെ ബേസ് ട്രിം-HTE -രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

രണ്ടും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യത്തേത് 115 bhp കരുത്തും 144 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -ഫോർ പെട്രോൾ എഞ്ചിനാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

രണ്ടാമത്തേത് 115 bhp കരുത്തും, 250 Nm torque എന്നിവ വികസിപ്പിക്കുന്ന 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഡീസൽ എഞ്ചിനാണ്.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Kia Seltos -ന്റെ അടിസ്ഥാന 'HTE' ട്രിമിന് പെട്രോൾ, ഡീസൽ വേരിയന്റുകളുടെ എക്സ്-ഷോറൂം വില യഥാക്രമം 9.65 ലക്ഷം, 10.45 ലക്ഷം രൂപയുമാണ്. മാനുവൽ എസി, കീലെസ് എൻട്രി, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ (ഡീസലിൽ മാത്രം), ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, 2-ഡിഎൻ ഓഡിയോ സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 3.5 ഇഞ്ച് MID, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, എന്നിവയാണ് ഓഫറിലെ സവിശേഷതകൾ.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Hyundai Creta - രൂപ. 9.99 ലക്ഷം

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവിയാണ് Hyundai Creta.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

ഇതിന്റെ അടിസ്ഥാന 'E' ട്രിം 1.5 ലിറ്റർ NA പെട്രോൾ (115 bhp/144 Nm), 1.5 ലിറ്റർ ടർബോ-ഡീസൽ (115 bhp/250 Nm) എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ രണ്ടും Kia Seltos പോലെ തന്നെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. അടിസ്ഥാന പെട്രോൾ വേരിയന്റിന് 9.99 ലക്ഷം രൂപയും, ഡീസൽ മോഡലിന് 10.51 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മിഡ്-സൈസ് എസ്‌യുവികൾ

Hyundai Creta -യുടെ ബേസ് 'E' ട്രിം ലെവലിൽ, മാനുവൽ എസി, മാനുവലായി ക്രമീകരിക്കാവുന്ന ORVM -കൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ മോണോക്രോം MID, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഒരു ഓഡിയോ സിസ്റ്റം സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നില്ല.

Most Read Articles

Malayalam
English summary
List of top affordable mid size suvs in indian market
Story first published: Monday, August 23, 2021, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X