ആവേശം നിറഞ്ഞ രണ്ടാം പാദത്തിന് ഒരുങ്ങി വാഹന വിപണി; 2024 സെക്കൻഡ് ഹാഫിൽ ക്രീസിൽ ഇറങ്ങാനിരിക്കുന്നവർ ഇവയൊക്കെ
ഇന്ത്യൻ വാഹന വിപണിയിൽ പുതുമുഖങ്ങളുടെ വരവാണിപ്പോൾ, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഒട്ടനവധി പുതിയ കാറുകൾ പല പ്രമുഖ നിർമ്മാതാക്കളും പുറത്തിറക്കി, കൂടാതെ വരും മാസങ്ങളിൽ ഒന്നിലധികം പുതിയ മോഡലുകളാണ് അണിനിരക്കുന്നത്. വരാനിരിക്കുന്ന പ്രധാന ലോഞ്ചുകളെക്കുറിച്ച് പറയുമ്പോൾ, ഓൾ ന്യൂ ടാറ്റ കർവ്വ്, മഹീന്ദ്ര ഥാർ 5 -ഡോർ, നിസാൻ എക്സ്-ട്രെയിൽ, പുതുക്കിയ ഹ്യുണ്ടായി അൽകസാർ, സിട്രൺ ബസാൾട്ട്, പുതിയ തലമുറ മാരുതി ഡിസയർ എന്നിവയാണ് പ്രധാനം. വരാനിരിക്കുന്ന ഓരോ മോഡലിൻ്റെയും പ്രധാന വിശദാംശങ്ങൾ നമുക്ക് ഒന്നു സൂക്ഷ്മമായി പരിശോധിക്കാം.
നിസാൻ എക്സ്-ട്രെയിൽ: റെനോ-നിസാൻ കൂട്ടുകെട്ടിലെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ഒരുക്കിയിരിക്കുന്നത്. നിസാൻ എക്സ്-ട്രെയിൽ 7-സീറ്റർ എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്ക്, എംജി ഗ്ലോസ്റ്റർ എന്നിവയ്‌ക്ക് എതിരെയുള്ള കമ്പനിയുടെ തുറുപ്പു ചീട്ടായിരിക്കും. 2024 ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ വിൽപ്പനയ്‌ക്ക് എത്തുന്ന ഒരു പ്രീമിയം മോഡൽ ആയിരിക്കും ഇത്.

എസ്‌യുവിയ്ക്ക് ഒരൊറ്റ 1.5 ലിറ്റർ, ത്രീ -സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നീ സജ്ജീകരണവുമായി വരും എന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ പെട്രോൾ യൂണിറ്റ് 204 bhp മാക്സ് പവറും 305 Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു.
ടാറ്റ കർവ്വ്: ടാറ്റ മോട്ടോർസ് തങ്ങളുടെ കർവ്വ് കൂപ്പെ എസ്‌യുവി 2024 ഓഗസ്റ്റ് 7 -ന് അവതരിപ്പിക്കും എന്ന് സ്ഥിരീകരിച്ചു. മോഡൽ തുടക്കത്തിൽ ഒരു ഇലക്ട്രിക് പവർട്രെയിനുമായി അവതരിപ്പിക്കും, അതിന് ശേഷം അതിൻ്റെ ഇന്റേണൽ കംബഷൻ (ICE) പതിപ്പ് വിപണിയിൽ എത്തും.
കർവ്വ് ഇവി ഏകദേശം ഒറ്റ ചാർജിൽ 450 മുതൽ 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് ഇവിക്ക് സമാനമായി, കൂപ്പെ എസ്‌യുവിയും ടാറ്റ മോട്ടോർസിന്റെ Acti.ev പ്ലാറ്റ്‌ഫോമിന് അടിവരയിടുകയും അതിൻ്റെ മിക്ക ഡിസൈൻ ഘടകങ്ങളും കൺസെപ്റ്റ് മോഡലിൽ നിന്ന് നിലനിർത്തുകയും ചെയ്യും. നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ, കർവ്വിന് 313 mm അധിക നീളവും 62 mm കൂടുതൽ വീൽബേസും ഉണ്ടായിരിക്കും.

മഹീന്ദ്ര ഥാർ 5 -ഡോർ: ഥാർ 5 -ഡോർ എസ്‌യുവിയുടെ വേൾഡ് പ്രീമിയർ 2024 ഓഗസ്റ്റ് 15 -ന് നടത്താനായി മഹീന്ദ്ര എല്ലാം സജ്ജമാക്കിയിരിക്കുകയാണ്. വാഹനത്തിൻ്റെ വില ഔദ്യോഗിക അനാച്ഛാദനത്തിന് ശേഷമോ അടുത്ത ആഴ്ചകളിലോ കമ്പനി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിയുടെ അവസാന പതിപ്പിന് മഹീന്ദ്ര ഥാർ റോക്സ് എന്നാണ് പേരിട്ടിരിക്കുന്നത്.
5 -ഡോർ എസ്‌യുവി മൂന്ന് എഞ്ചിനുകളുമായാണ് വരുന്നത്. 1.5 ലിറ്റർ ഡീസൽ (4X2 കോൺഫിഗറേഷനോട് മാത്രം), 2.2 ലിറ്റർ ഡീസൽ (4X2, 4X4 സജ്ജീകരണങ്ങളിൽ), 2.0 ലിറ്റർ പെട്രോൾ (4X4 ശേഷിയുള്ളത്) എന്നിവയാണ് മൂന്ന് ഓ്ഷനുകൾ. വാഹനത്തിൻ്റെ 3 -ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഒല്പ്പം വ്യത്യസ്തമായി കാണപ്പെടും കൂടാതെ കൂടുതൽ സവിശേഷതകളും ഉണ്ടായിരിക്കും.
ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ്: 2024 ഹ്യുണ്ടായി അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബറിൽ വിൽപ്പനയ്‌ക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് നിര സീറ്റുകളുള്ള എസ്‌യുവി അൽപ്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും കുറച്ച് അധികം, പുതിയ ഫീച്ചറുകളും ആയിട്ടാണ് വരുന്നത്. ആകെ മൊത്തത്തിൽ ഒരു പുതുമ നിലനിർത്താൻ ഇവ സഹായിക്കും.
അകത്തളത്തിലേക്ക് കയറിയാൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ -സോൺ ക്ലൈമറ്റ് കൺട്രോൾ, ADAS ടെക് തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം കണക്റ്റഡായ രണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേകളുള്ള പുതുതായി രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡും നമുക്ക് പ്രതീക്ഷിക്കാം. 160 bhp പവഞ നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ, 115 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് പുതിയ അൽകാസറിലും എംജി ഉപയോഗിക്കുക.

സിട്രൺ ബസാൾട്ട്: അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ടാറ്റ കർവ്വിയുടെ നേരിട്ടുള്ള എതിരാളിയായിരിക്കും സിട്രൺ ബസാൾട്ട് എന്ന ഈ ഫ്രഞ്ച് മോഡൽ. കൂപ്പെ എസ്‌യുവി 2024 ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഷോറൂമുകളിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. വാഹനത്തിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഓഗസ്റ്റ് 7 -നാണ് നിശ്ചയിച്ചിരിക്കുന്നത്.
കൂപ്പെ ടൈപ്പ് മോഡൽ അതിൻ്റെ പ്ലാറ്റ്‌ഫോമും ഫീച്ചറുകളും C3 എയർക്രോസുമായി പങ്കിടും. C3 എയർക്രോസിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സിട്രൺ ബസാൾട്ടിൻ്റെ ഹൃദയ സജ്ജീകരണത്തിൽ ഉൾപ്പെടും. ഈ മോട്ടോർ 110 bhp കരുത്തും 205 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് -സ്പീഡ് മാനുവൽ, ആറ് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സിട്രൺ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








