Creta ഫെയ്‌സ്‌ലിഫ്റ്റ് മുതൽ 5 ഡോർ Gurkha വരെ; 10-18 ലക്ഷം വരെ ബജറ്റിൽ വരാനിരിക്കുന്ന എസ്‌യുവികൾ
ഇന്ത്യൻ വാഹന വിപണി സമീപ വർഷങ്ങളിൽ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ധാരാളം പുതിയ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ട്രെൻഡി സെഗ്മെന്റിൽ ഉപഭോക്താക്കളുടെ മുൻഗണനകൾക്ക് അനുസൃതമായി അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കൂടുതൽ പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഒട്ടനവധി നിർമ്മാതാക്കൾ.

അത്തരത്തിൽ മിഡ് സൈസ് ക്ലാസിൽ 10 മുതൽ 18 ലക്ഷം രൂപ വരെയുള്ള ബജറ്റിൽ വരാനിരിക്കുന്ന അഞ്ച്, ഏഴ് സീറ്റർ എസ്‌യുവികളുടെ ഒരു ലിസ്റ്റാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെയ്ക്കുന്നത്:

1. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്:
ഹ്യുണ്ടായി ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിൽപ്പനയ്‌ക്ക് മുമ്പ് ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രാദേശിക അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെൻസസ് സ്‌പോർട്ടിനെസ് സ്‌റ്റൈലിംഗ് ഫിലോസഫിക്ക് അനുസൃതമായി ഒരു പുതിയ ഫ്രണ്ട് ഫാസിയയും ഉള്ളിൽ കൂടുതൽ ഫീച്ചറുകളും ഇതിന് ലഭിക്കുന്നു. എന്നിരുന്നാലും, നിലവിലുള്ള 1.5 -ലിറ്റർ പെട്രോൾ, 1.5 -ലിറ്റർ ഡീസൽ, 1.4 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ വാഹനത്തിൽ തുടരാൻ സാധ്യതയുണ്ട്.

2. എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്:
ഹെക്ടറിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഇതിനകം തന്നെ നിരവധി തവണ ഔദ്യോഗികമായി എംജി ടീസ് ചെയ്തിട്ടുണ്ട്, ഇത് വരും ആഴ്ചകളിൽ ലോഞ്ച് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി പരിഷ്‌കാരങ്ങൾ ഇന്റീരിയറിന് ലഭിക്കുമ്പോൾ വാഹനത്തിന് നേരിയ തോതിൽ അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

3. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്:
2023 ഹാരിയറിന്റെ ആഭ്യന്തര പ്രീമിയർ 2023 ഓട്ടോ എക്‌സ്‌പോയിലും ടാറ്റ നടത്തിയേക്കും. വാഹനം അകത്തും പുറത്തും ഒരു കൂട്ടം അപ്‌ഡേറ്റുകൾക്ക് വിധേയമാകാം. സമൂലമായ ഒരു മേക്കോനറോ മാറ്റങ്ങളൊ ഒന്നും പ്രതീക്ഷിക്കേണ്ട, കാരണം ഇത് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ആയിരിക്കാം. നിലവിലുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 170 PS പരമാവധി കരുത്തും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

4. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്:
ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ രീതിയിൽ, നിലവിൽ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള രണ്ടാമത്തെ മോഡലായ കിയ സെൽറ്റോസിന് അടുത്ത വർഷം ഒരു അപ്‌ഡേറ്റ് ലഭിക്കും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സെൽറ്റോസ് ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറില്ല, എന്നിരുന്നാലും അതിന്റെ മാർക്കറ്റ് ലോഞ്ച് 2023 -ന്റെ രണ്ടാം പകുതിയിൽ ശ്രദ്ധേയമായ ദൃശ്യ മാറ്റങ്ങളോടെ സംഭവിക്കും.

5. ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്:
അഞ്ച് സീറ്റർ സഹോദരനെപ്പോലെ, അടുത്ത കലണ്ടർ വർഷത്തിന്റെ ആദ്യ ഭാഗങ്ങളിൽ ടാറ്റ സഫാരിക്ക് മിഡ്-സൈക്കിൾ അപ്‌ഡേറ്റ് ലഭിക്കാനിടയുണ്ട്. 2023 ടാറ്റ സഫാരി ത്രീ റോ/ ഏഴ് സീറ്റർ വിഭാഗത്തിൽ വർധിച്ചുവരുന്ന കോംപറ്റീഷനെ നേരിടാൻ കാബിനിനുള്ളിൽ നിരവധി വിഷ്വൽ റിവിഷനുകളും പുതിയ ഫീച്ചറുകളുമായി വന്നേക്കാം.

6. ഫൈവ്-ഡോർ മാരുതി സുസുക്കി ജിംനി:
ഇന്ത്യ-സ്പെക് ഫൈവ്-ഡോർ മാരുതി സുസുക്കി ജിംനി ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ അൺവെയിൽ ചെയ്യും. ഗ്ലോബൽ ത്രീ-ഡോർ ജിംനി സിയറയേക്കാൾ വലിയ അനുപാതം ഇതിന് ഉണ്ടായിരിക്കും. സ്പൈ ഷോട്ടുകൾ വിലയിരുത്തിയാൽ, പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും ചേർത്ത് കൂടുതൽ പ്രീമിയം ഇന്റീരിയർ ആയിരിക്കും വാഹനത്തിന് ലഭിക്കുന്നത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ഇതിൽ വരുന്നത്.

7. ഫൈവ്-ഡോർ മഹീന്ദ്ര ഥാർ:
മഹീന്ദ്ര ഥാറിന്റെ ഫൈവ്-ഡോർ പതിപ്പ് അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും, ഇത് സ്കോർപിയോ N-ന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും. സ്‌ട്രെച്ചഡ് വീൽബേസ് ഥാറിന് വിശാലവും ക്യാബിൻ സ്പെയ്സ് വാഗ്ദാനം ചെയ്യും, ഇത് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സഹായിക്കും. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഇവയ്ക്ക് കരുത്തേകും. വർധിച്ച ഭാരം കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്യൂണുകളിലാവും ഇവ ഒരുക്കുക.

8. ഫൈവ്-ഡോർ ഫോഴ്സ് ഗൂർഖ:
അഞ്ച് ഡോറുകളുള്ള ഫോഴ്‌സ് ഗൂർഖ അടുത്തിടെ ഇന്തോനേഷ്യയിൽ ക്ഷത്രിയ എസ്‌യുവി എന്ന നേയിംപ്ലേറ്റിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, വരും മാസങ്ങളിൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഹനം വിൽപ്പനയിക്ക് എത്തും. നിലവിലെ അതേ മെർസിഡീസ് ബെൻസ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിൻ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത് തുടരും.


Click it and Unblock the Notifications








