1964 ഫെരാരി 250 ജിടിഒ ഉതിര്‍ക്കുന്ന സംഗീതം

Written By:

ഇന്നേവരെയിറങ്ങിയ ഫെരാരി കാറുകളില്‍ ക്ലാസിക് എന്ന വിളിക്ക് എല്ലാംകൊണ്ടും അര്‍ഹമായ ഒരു മോഡലാണ് 1964ലെ ഫെരാരി 250 ജിടിഒ. ഡിസൈന്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എക്കാലത്തെയും ഫെരാരികളെ മറികടക്കാന്‍ 250 ജിടിഓ-യ്ക്ക് സാധിക്കുന്നു. ഇന്നുവരെ വിറ്റഴിക്കപ്പെട്ടവയില്‍ ഏറ്റവും വിലപ്പിടിപ്പുള്ള കാര്‍ എന്ന ബഹുമതിയും ഈ മോഡലിനു പോകുന്നു.

ഫെരാരി നിര്‍മിച്ചിട്ടുള്ള കാറുകളില്‍ ഏറ്റവും എക്‌സ്‌ക്ലൂസിവ് ആയ മോഡലുകളിലൊന്നാകുന്നു 250 ജിടിഓ. വെറും 39 എണ്ണം മാത്രമേ ലോകത്തുള്ളൂ. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ലേലത്തില്‍ ഈ വാഹനം 52 ദശലക്ഷത്തിനു വില്‍ക്കുകയുണ്ടായി.

ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോയിൽ വീഡിയോയില്‍ കാണുന്ന 250 ജിടിഓ മോഡലിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ട്. നിരവധി റേസിംഗുകളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുള്ളവനാണ് ഇവന്‍. കാറിന്റെ ഇപ്പോഴത്തെ ഉടമ, ആദ്യത്തെ അമേരിക്കന്‍ ഫോര്‍മുല വണ്‍ വേള്‍ഡ് ചാമ്പ്യനായ ഫില്‍ഹിലിന്റെ മകനാണ്. പേര് ഡെരെക് ഹില്‍.

ഫെരാരി കാറുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവയുടെ ശബ്ദമുതിര്‍ക്കുന്ന സംഗീതത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പോകുന്നത് വലിയ അപരാധമായി കണക്കാക്കപ്പെടുന്നു. ഫെരാരിയെ ഫെരാരിയാക്കുന്നത് അതിന്റെ ശബ്ദം കൂടി ചേര്‍ന്നാണ്. 300 കുതിരശക്തിയുള്ള 3 ലിറ്ററിന്റെ ഈ വി-12 എന്‍ജിനുതിര്‍ക്കുന്ന സംഗീതം, ഒരു ഫെരാരി പ്രണയിയാണെങ്കില്‍ താങ്കള്‍ കേട്ടിരിക്കണം!

Post by DriveSpark.

English summary
The 1964 Ferrari 250 GTO is THE Ferrari for many reasons. Arguably the most beautiful Prancing Horse ever built, this is also perhaps the most expensive car sold still date.
Story first published: Monday, May 5, 2014, 17:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark