ലോകത്ത് 12 എണ്ണം മാത്രമുള്ള ഈ റേഞ്ച് റോവറിന്റെ ഉടമകളില്‍ ഒരാള്‍ മലയാളി! യൂസുഫലിയോ ആലുക്കാസോ ഒന്നുമല്ല

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ചില സ്‌പെഷ്യല്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ഈ വര്‍ഷം പുറത്തിറക്കിയ രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ റേഞ്ച് റോവര്‍ ആയിരുന്നു റേഞ്ച് റോവര്‍ SV മസാര എഡിഷന്‍. ഇക്കഴിഞ്ഞ ജൂണിലാണ് റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ പുറത്തിറങ്ങിയത്. രന്തംബോര്‍ എഡിഷന്റെ വിജയം കാരണമാണ് ഹിമാലയത്തെ ആധാരമാക്കി മസാര എഡിഷന്‍ പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് ജെഎല്‍ആര്‍ ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ലിംപെര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ഓരോ വാഹനത്തിന്റെയും സില്‍ പ്ലേറ്റുകളില്‍ 'Bespoke Masara edition 1 of 12' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് തന്നെ വെറും 12 യൂണിറ്റ് മാത്രം ലഭ്യമാകുന്ന ഈ സ്‌പെഷ്യല്‍ എഡിഷന്‍ കാറിന് 4.99 കോടി രൂപയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് എക്സ്-ഷോറൂം വില നിശ്ചയിച്ചിരുന്നത്. ആ 12 പേരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഒരു മലയാളി.

venu gopalakrishnan range rover sv masara edition

അത് മറ്റാരുമല്ല സമീപകാലത്ത് വില കൂടിയ കാറുകള്‍ വാങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച ലിറ്റ്മസ്7 ഐടി കമ്പനി സിഇഒ വേണുഗോപാലകൃഷ്ണനാണ്. കൊച്ചിയിലെ ജെഎല്‍ആര്‍ ഡീലര്‍മാരായ മുത്തൂറ്റ് മോട്ടോര്‍സില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വേണുവും കുടുംബവും പുത്തന്‍ കാര്‍ ഡെലിവറിയെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ഡീലര്‍ഷിപ്പും വേണുവിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ ബിഎംഡബ്ല്യു M4 C2, ലംബോര്‍ഗിനി റെവല്‍റ്റോ എന്നീ കാറുകള്‍ സ്വന്തമാക്കിയ ഐടി കമ്പനി മുതലാളിയുടെ ആകര്‍ഷകമായ ഗരാജിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ മസാര എഡിഷനും ജെഎല്‍ആറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) വിഭാഗം നിര്‍മ്മിച്ചതാണ്. 'മസാര' എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞ് വന്നതെന്നാണ് റേഞ്ച് റോവര്‍ പറയുന്നത്.

venu gopalakrishnan range rover sv masara edition

ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ നീലക്കല്ലുകളില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ഇത് എക്‌സ്‌ക്ലൂസീവ് ഡീപ് സാറ്റിന്‍ ബ്ലൂ പെയിന്റില്‍ ലഭ്യമാണ്. ഈ നിറം മറ്റ് മോഡലുകള്‍ക്ക് ലഭ്യമല്ല. കോറിന്ത്യന്‍ ബ്രോണ്‍സ് ആക്‌സന്റുകള്‍ വാഹനത്തിന്റെ എക്‌സ്റ്റീരിയറില്‍ കാണാം. 23 ഇഞ്ച് അലോയ് വീലുകള്‍ക്കും ബ്രോണ്‍സ് ഫിനിഷാണുള്ളത്. റേഞ്ച് റോവര്‍ SV ലോംഗ്-വീല്‍ബേസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് മസാര എഡിഷന്‍ തയാറാക്കിയിരിക്കുന്നത്.

SV സിഗ്‌നേച്ചര്‍ സ്യൂട്ടിനൊപ്പമാണ് മസാര എഡിഷന്‍ എത്തുന്നത്. ഇത് ഒരു പവേര്‍ഡ് ടേബിള്‍, റഫ്രിജറേറ്റഡ് കമ്പാര്‍ട്ട്‌മെന്റ്, കസ്റ്റം ഗ്ലാസ്വെയര്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഹനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ലിബര്‍ട്ടി ബ്ലൂ, പെര്‍ലിനോ ലെതര്‍ എന്നിവ ചേര്‍ന്ന ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമിലാണ് ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്.എക്‌സ്റ്റീരിയറിലെ അതേ സൗന്ദര്യവും ആഡംബരവും അകത്തും നിലനിര്‍ത്തിയിട്ടുണ്ട്.

venu gopalakrishnan range rover sv masara edition

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 13.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഒരു മെറിഡിയന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകള്‍ കാറിലുണ്ട്. ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കാവുന്ന ട്രേ ടേബിള്‍, റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ്, രണ്ടാം നിര സീറ്റുകള്‍ക്കിടയില്‍ ഒരു റഫ്രിജറേറ്റര്‍, ഇലക്ട്രിക്കലി വിന്യസിക്കാവുന്ന കപ്പ്‌ഹോള്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര സുഖസൗകര്യങ്ങള്‍ ഈ കാറില്‍ ജെഎല്‍ആര്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഒന്നിലധികം എയര്‍ബാഗുകള്‍, ഇഎസ്സി, 360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് എന്നിവയാണ് സേഫ്റ്റി കിറ്റിലുള്ളത്. മസാര എഡിഷന്‍ റേഞ്ച് റോവറിന് കരുത്ത് പകരുന്നത് 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ്. ഇത് 615 hp പവറും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

ഓള്‍-വീല്‍ ഡ്രൈവ് (AWD) സംവിധാനവും ഓഫ്-റോഡ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും ഹൈ/ലോ-റേഞ്ച് ഗിയര്‍ബോക്‌സും ഈ എസ്യുവിയില്‍ ലഭ്യമാണ്. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. പുതിയ റേഞ്ച് റോവര്‍ SV മെര്‍സിഡീസ് മെയ്ബാക്ക് ജിഎല്‍എസ്, ബെന്റ്‌ലി ബെന്റെയ്ഗ, റോള്‍സ് റോയ്‌സ് കലിനന്‍ എന്നിവയുമായി മത്സരിക്കുന്നു.

സമീപകാലത്ത് ഹൈ-സ്പീഡ് സ്‌പോര്‍ട്‌സ് കാറുകള്‍, പെര്‍ഫോമന്‍സ് എസ്യുവികള്‍, ഹൈ-എന്‍ഡ് ലക്ഷ്വറി കാറുകള്‍ എന്നിവ സ്വന്തമാക്കി താരമായ വേണുഗോപലകൃഷ്ണന്റെ ഗരാജ് ഏതൊരു വണ്ടിപ്രാന്തനും സ്വപ്‌നം കാണുന്നതാണ്. കേരളത്തിലെ ഏക ലംബോര്‍ഗിനി ഹുറാകാന്‍ സ്റ്റെറാറ്റോ, 46 ലക്ഷം രൂപ വിലമതിക്കുന്ന രജിസ്‌ട്രേഷന്‍ പ്ലേറ്റുള്ള ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ 911 ടര്‍ബോ S, മെര്‍സിഡീസ്-ബെന്‍സ് G63 AMG, റോള്‍സ്-റോയ്സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് എന്നിവയാണ് ഇദ്ദേഹത്തിന്റെ ഗരാജിലുള്ള മറ്റ് കാറുകള്‍.

More from DriveSpark

Article Published On: Saturday, November 8, 2025, 12:44 [IST]
English summary
Litmus 7 ceo venu gopalakrishnan buys range rover sv masara edition limited to 12 units worldwide
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X