കാലന് ലീവാണെന്ന് തോന്നുന്നു! ഈ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു...!

വാഹനാപകടങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും ഇന്ത്യയില്‍ 5 ലക്ഷം അപകടങ്ങള്‍ അരങ്ങേറുന്നതായും അവയില്‍ 1.5 ലക്ഷം മരണങ്ങള്‍ സംഭവിക്കുന്നതായും കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ആഗോള വാഹന ശേഖരത്തിന്റെ ഒരു ശതമാനം മാത്രമാണ് രാജ്യത്തെങ്കിലും റോഡപകടങ്ങളിലെ ആഗോള മരണങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്.

ചില അപകടങ്ങള്‍ കണ്ടാല്‍ ആ വാഹനത്തിലുള്ള ആളുകള്‍ ആരും ജീവിച്ചിരിപ്പുണ്ടാകില്ലെന്ന നാം കരുതും. ഗുജറാത്തിലെ സൂറത്തില്‍ ഇക്കഴിഞ്ഞ ദിവസം ഒരു കണ്ടെയ്നര്‍ ട്രക്ക് മഹീന്ദ്ര XUV700 എസ്‌യുവിക്ക് മുകളിലേക്ക് മറിഞ്ഞ അപകടത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ നമ്മളും ഇതുതന്നെയാണ് കരുതുക. ഫുള്‍ ലോഡുചെയ്ത കണ്ടെയ്നര്‍ ട്രക്ക് മഹീന്ദ്ര XUV700 എസ്‌യുവിയുടെ മുകളിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ.

mahindra xuv700 passengers escape unhurt

ലോഡ് കയറ്റിയ കണ്ടെയിനര്‍ തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയതായിരുന്നു. കണ്ടെയിനറില്‍ എന്താണ് കയറ്റിയതെന്ന കാര്യം വ്യക്തമല്ല. ഹൈഡ്രോളിക് ജാക്ക് വെച്ചാണ് റോഡരികില്‍ കണ്ടെയിനര്‍ ലോറി അറ്റകുറ്റപ്പണി നടത്തിയത്. പിന്നാല അതുവഴി പോയ മഹീന്ദ്ര XUV700 എസ്‌യുവിയിലേക്ക് കണ്ടെയ്‌നര്‍ ട്രക്ക് മറിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പറയും ഈ അപകടത്തിന്റെ വ്യാപ്തി.

എന്നിരുന്നാലും മഹീന്ദ്ര എസ്‌യുവിയില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ ജീവഹാനി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹീന്ദ്ര XUV700-യുടെ പില്ലറുകള്‍ ഒരു പരിധിവരെ തകരുകയും ട്രക്കിന്റെ ഭാരം താങ്ങുകയും ചെയ്തതിനാല്‍ കാറിന് ആകെ കേടുപാടുകള്‍ സംഭവിച്ചു.അപകടസമയത്ത് കാറിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമല്ല.

mahindra xuv700 passengers escape unhurt

കാറിലുണ്ടായിരുന്നവരെല്ലാം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മഹീന്ദ്ര എസ്‌യുവിയുടെ ബില്‍ഡ് ക്വാളിറ്റി ഒത്തിരി ജീവനുകള്‍ രക്ഷിച്ചുവെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700. ക്രാഷ് ടെസ്റ്റുകളിലെ അസാധാരണമായ പ്രകടനം കാരണം മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിക്ക് ഗ്ലോബല്‍ NCAP-ന്റെ 'സേഫര്‍ ചോയ്‌സ്' അവാര്‍ഡ് ലഭിച്ചു.

5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന രണ്ടാമത്തെ മഹീന്ദ്ര കാറാണ് XUV700. മഹീന്ദ്ര XUV700 എസ്‌യുവിയുടെ ബോഡിഷെലും ഫുട്വെല്‍ ഏരിയയും സ്ഥിരതയുള്ളതായി വിലയിരുത്തപ്പെടുന്നു. 17-ല്‍ 16.03 പോയിന്റാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര XUV700 നേടിയത്. കുട്ടികളുടെ സംരക്ഷണത്തിനുള്ള ടെസ്റ്റുകളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഈ എസ്‌യുവി ആയിരുന്നു. കൂടാതെ മുന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

mahindra xuv700 passengers escape unhurt

ഗ്ലോബല്‍ NCAP-ന്റെ 'സേഫര്‍ കാറുകള്‍ ഫോര്‍ ഇന്ത്യ' കാമ്പെയ്നില്‍ പരീക്ഷിച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ XUV700 സ്‌കോര്‍പിയോ N എസ്‌യുവിയേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയിരുന്നു. ഇപ്പോള്‍ നമ്മള്‍ കണ്ട XUV700 ഉള്‍പെട്ട പോലുള്ള ദാരുണമായ അപകടങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റുമോ എന്ന ചോദ്യം ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഉയരും. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകുമെങ്കിലും പൂര്‍ണമായും പറ്റുമെന്ന് പറയാന്‍ സാധിക്കല്ല.

അതിനായി ട്രക്ക് പോലുള്ള ഭാരം വഹിച്ച് പോകുന്ന ഹെവി വാഹനങ്ങളുടെ അരികിലൂടെ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം വലിയ വാഹനങ്ങള്‍ക്കൊപ്പമോ പിന്നിലോ യാത്ര പരമാവധി ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി അവയെ പെട്ടെന്ന് മറികടക്കാന്‍ ശ്രമിക്കണം. സേഫ്റ്റി കൂടിയ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാറും വിവിധ തീരുമാനങ്ങളും നിയമങ്ങളും അടുത്തകാലത്തായി നടപ്പിലാക്കി വരികയാണ്.

വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ NCAP സേഫ്റ്റി റേറ്റിംഗ് പ്രോഗ്രാം നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ ക്രാഷ് ടെസ്റ്റായ ഭാരത് NCAP നടപ്പിലാക്കിയത് ഇതിനുള്ള പ്രധാന ഉദാഹരണമാണ്. ഭാരത് NCAP കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഓഗസ്റ്റ് 22-ന് ഔദ്യോഗികമായി സമാരംഭം കുറിച്ചത്. ഇതോടെ വാഹന നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ഹാജരാക്കാന്‍ സാധിക്കും. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

More from DriveSpark

Article Published On: Monday, August 28, 2023, 16:45 [IST]
English summary
Loaded container truck fell on mahindra xuv700 occupants miraculously escaped
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X