ജോഹന്‍ മേസ്തിരിയുടെ കാര്‍ 'ഒടിക്കല്‍'
മോട്ടോര്‍സ്പോര്‍ട്സില്‍ കാര്‍ ഡ്രിഫ്റ്റിംഗ് ഭ്രാന്തന്മാരുടെ കാലം വന്നിരിക്കുന്നു നമ്മുടെ നാട്ടിലും. ആക്സിലറേഷനും ബ്രേക്കിംഗും തമ്മിലുള്ള വിദഗ്ധമായ ബാലന്‍സിംഗിലൂടെയാണ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നത്. ഒരു വളവ് തിരിച്ചെടുക്കാന്‍ ആവശ്യമായതിലധികം തോതില്‍, വിദഗ്ധമായി സ്റ്റീയറിംഗ് തിരിക്കുന്നതുവഴി പിന്‍ വീലുകള്‍ക്ക് നിലത്തുറച്ച് നില്‍ക്കാനുള്ള സാധ്യത കുറയ്ക്കുകയാണ് ഡ്രിഫ്റ്റ് ചെയ്യുന്നവര്‍ ചെയ്യുന്ന പണി. ഇങ്ങനെ 82.506 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചതാണ് ജോഹന്‍ ഷോവാര്‍ട്സ് ചെയ്ത കുറ്റം. ഇതിന്‍റെ പേരില്‍ ഗിന്നസ് ബുക്കുകാര്‍ ജോഹന്‍റെ പേര് രേഖപ്പെടുത്തിക്കളഞ്ഞു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം വാഹനം ഡ്രിഫ്റ്റ് ചെയ്ത പുള്ളിയെന്ന നിലയിലാണ് ബിഎംഡബ്ല്യു മേസ്തിരിയായ ജോഹന്‍ ഷ്വാര്‍ട്സ് ഇനി അറിയപ്പെടുക.
ഒരു ബിഎംഡബ്ല്യു എം5 കാറാണ് ജോഹന്‍ ഡ്രിഫ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചത്. ഈ കിടിലന്‍ പ്രകടനത്തിന്‍റെ വീഡിയോയാണ് താഴെ. സൗത്ത് കരോലിനയിലെ ബിഎംഡബ്ല്യു പെര്‍ഫോമന്‍സ് സെന്‍ററിലാണ് ജോഹന്‍റെ പ്രകടനം നടന്നത്. 82 കിലോമീറ്റര്‍ ദൂരവും നിങ്ങള്‍ കണ്ടിരുന്നുപോകും എന്നുറപ്പ്.


Click it and Unblock the Notifications








