ഗിന്നസ് റെക്കോഡ്: ഏറ്റവും നീണ്ട വാഹന ഉടമസ്ഥത

ഒരു പുതിയ വാഹനം വാങ്ങിയാല്‍ നിങ്ങള്‍ അതെത്ര കാലം കൊണ്ടുനടക്കും? ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി മൂന്നോ നാലോ വര്‍ഷമായി ഒന്നാം ഉടമസ്ഥതയുടെ കാലം ചുരുങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷം ഒരേ വാഹനത്തില്‍ സഞ്ചരിക്കുന്നതോടെ ഉടമയെ ഒരുതരം മടുപ്പ് ബാധിച്ചുതുടങ്ങുകയും പുതിയ മോഡലുകള്‍ വഴിയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ കൊതിയോടെ വെള്ളമിറക്കുന്ന പ്രവണതയ്ക്ക് തുടക്കമാകുകയും ചെയ്യുന്നു.

എന്നാല്‍ യുഎസ്എയില്‍ പെന്‍സില്‍വാനിയയിലെ കൊളെജ്‍വില്ല പ്രദേശത്ത് താമസിക്കുന്ന ജെയിംസ് മുത്തച്ഛന്‍ ഇത്തരം മടുപ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കാതിരുന്നതിന്‍റെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്. നീണ്ട 61 വര്‍ഷമാണ് ജയിംസ് സി റീസ് ഒരേ വാഹനത്തിന്‍റെ ഉടമയായത്. ഈ വാഹനത്തിന്‍റെ ആദ്യ ഉടമ ജയിംസ് തന്നെയാണ്. 61 വര്‍ഷവും 7 മാസവും 24 ദിവസവുമാണ് വാഹനം ജയിംസ് കൈവശം വെച്ചത്.

James C. Rees. Sr.

ഗ്രേ, വെള്ള നിറങ്ങളുടെ ചേരുവയുള്ള ഒരു ഷെവര്‍ലെ കൂപെയാണ് ജയിംസിന്‍റെ പക്കലുള്ളത്. 1951 ജൂണ്‍ 15നാണ് ജയിംസ് ഈ കാര്‍ സ്വന്തമാക്കിയത്. ഗിന്നസ് റെക്കോഡ് ചെയ്യപ്പെട്ട ഫെബ്രുവരി 8 വരെ ജയിംസാണ് കാറിന്‍റെ ഉടമ.

ചിത്രത്തില്‍ കാണുന്നത് ജയിംസും അദ്ദേഹത്തിന്‍റെ ഭാര്യയും കാറിനൊപ്പം പോസ് ചെയ്യുന്നതാണ്. ഇരുവരുടെയും 50ാം വിവാഹ വാര്‍ഷികത്തിനെടുത്തതാണ് ഈ ചിത്രം.

More from DriveSpark

Article Published On: Tuesday, March 19, 2013, 23:02 [IST]
English summary
The longest ownership of a vehicle from new is 61 years, 7 months and 24 days by James C. Rees. Sr. of Collegeville, Pennsylvania, USA.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X