അഞ്ച് സംസ്ഥാനങ്ങൾ, 12 മണിക്കൂർ; ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ പൂർത്തിയായി
രാജ്യം ഇപ്പോൾ എക്സ്പ്രസ് ഹൈവേകൾ നവീകരിക്കുകയും പുതിയ ഹൈവേകൾ നിർമിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദില്ലി- മുംബൈ എക്സ്പ്രസ് ഹൈവേയുടെ പണി പൂർത്തിയായി എന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശിലൂടെ കടന്ന് പോകുന്ന എക്സ്പ്രസ് ഹൈവേയുടെ വിശദാംശങ്ങൾ മന്ത്രി പങ്ക് വച്ചിരുന്നു.
1386 കിലോമീറ്ററാണ് എക്സ്പ്രസ് പാതയുടെ ദൂരം. അതിൽ 240 കിലോമീറ്ററിന് സംസ്ഥാന വിഹിതമുണ്ടാകും. ഈ വർഷം അവസാനത്തോടെ രാജ്യ തലസ്ഥാനവും രാജ്യത്തിൻ്റെ ബിസിനസ് തലസ്ഥാനവും തമ്മിലുളള ബന്ധം കൂടുതൽ ശക്തമാകുമെന്ന കാര്യത്തിൽ ഉറപ്പാണ്. ഇത് ഒരുപാട് ബിസിനസ് പരമായി രാജ്യത്തിന് ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്.

എക്സ്പ്രസ് ഹൈവേയുടെ മധ്യപ്രദേശിൽ നിന്നുളള ചിത്രങ്ങൾ മന്ത്രി നിതിൻ ഗഡ്ഗരി പങ്ക് വച്ചതോടെ നിരവധി ആശംസകളും കമൻ്റുകളുമാണ് പല മേഖലകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത് അതിൽ പ്രധാനം മഹീന്ദ്ര ഗ്രൂപ്പിൻ്റെ ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ്. റോഡ് കാണുമ്പോൾ തനിക്ക് അത് വഴി യാത്ര ചെയ്യാൻ അതിയായ ആഗ്രഹമുണ്ടാകുന്നു. റോഡുകൾ പൂർത്തിയാകുന്നതിന് മുനപ് റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും അനുഭവവും വെർച്വൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാനുളള നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചു.
എക്സ്പ്രസ് ഹൈവേയുടെ ദില്ലിക്കും രാജസ്ഥാനിലെ ദൗസയ്ക്കും ഇടയിലുളള ആദ്യം 209 കിലോമീറ്റർ പാത ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് ഇപ്പോൾ ഉപയോഗിക്കുന്നുമുണ്ട്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള മുഴുവൻ എക്‌സ്പ്രസ് വേയും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി തുറക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം.

ഇത് കൂടി പൂർത്തിയാകുമ്പോൾ, രണ്ട് നഗരങ്ങൾ തമ്മിലുളള യാത്രാ സമയം വെറും 12 മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. എക്സ്പ്രസ് ഹൈവേ കടന്ന് പോകുന്നത് ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ്. എക്സ്പ്രസ് ഹൈവേയുടെ ഭൂരിഭാഗവും ഗുജറാത്തിലൂടെയായിരിക്കും. നാൽപ്പതോളം ഇൻ്റർചേഞ്ചുകൾ ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് എന്നീ മേഖലകളെ ബന്ധിപ്പിക്കും. ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറഞ്ഞാൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാർ വിമാനത്താവളത്തിലേക്കും മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തിലേക്കും ബന്ധിപ്പിക്കുന്നതാണ് പുതിയ എക്സ്പ്രസ് ഹൈവേ.
മാർച്ച് 12 നാണ് ബംഗ്ലൂർ-മൈസൂർ എക്സ്പ്രസ് ഹൈവേ തുറന്നു കൊടുത്തത്. നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.

ദേശീയ പാത 275-ന്റെ ഭാഗമായ പുതിയ എക്സ്പ്രസ് വേയില്‍ നാല് റെയില്‍ മേല്‍പ്പാലങ്ങള്‍, ഒമ്പത് വലിയ പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അണ്ടര്‍പാസുകളും മേല്‍പ്പാലങ്ങളും ഉണ്ട്. 10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ടോള്‍ ഫീസ് നടപ്പാക്കിയ ശേഷം എക്സ്പ്രസ് വേയില്‍ ടൂവീലറുകളും, ത്രീവീലറുകളും ഉപയോഗിക്കുന്നത് ഹൈവേ അതോററിറ്റി നിരോധിച്ചു. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് ഏകദേശം 135 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഹൈവേ അതോറിറ്റി ടോള്‍ ഫീസ് നടപ്പിലാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








