ലോർഡ് ആൾട്ടോ എന്ന സുമ്മാവാ! വോൾവോ ബസിലെ എയർ സസ്പെൻഷനുമായി മാരുതിയുടെ കുഞ്ഞൻ
മാരുതി സുസുക്കിയുടെ ആൾട്ടോ എന്ന് പറയുന്നതിലും സോഷ്യൽ മീഡിയയിലെ പേര് ലോർഡ് ആൾട്ടോ എന്നതാണ്. അത് വെറുതേ വിളിക്കുന്നതല്ല എന്ന് എല്ലാവർക്കും അറിയാമല്ലോ. ഏത് കൊമ്പൻമാര് മുട്ടുമടക്കുന്നിടത്ത് പോലും ഈ കുഞ്ഞൻ നിഷ്പ്രയാസം കടക്കുന്നത് പതിവാണ്. ഗോവയിൽ നിന്നുള്ള ഒരു മാരുതി സുസുക്കി ആൾട്ടോ ഉടമ വോൾവോ ബസിൽ കണ്ടുവരുന്ന എയർ സസ്പെൻഷൻ ഘടിപ്പിച്ചിരിക്കുകയാണ്. ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ഈ കുഞ്ഞൻ്റെ ഉയരവും അത് പോലെ തന്നെ ഗ്രൗണ്ട് ക്ലിയറൻസും ക്രമീകരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മാരുതി സ്വിഫ്റ്റിൽ നിന്നുള്ള 15 ഇഞ്ച് അലോയ് വീലുകളാണ് ആൾട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ലഭിക്കുന്നു. അതോടൊപ്പം തന്നെ മികച്ച ഫ്ലോ എയർ ഫിൽട്ടറും അനിയന്ത്രിതമായ എക്‌സ്‌ഹോസ്റ്റും ഉണ്ട്. ഈ ആൾട്ടോയിലെ എയർ ബാഗ് സസ്‌പെൻഷൻ സജ്ജീകരണം കേരളത്തിലെ എയർ 1 കസ്റ്റംസ് എന്ന ബ്രാൻഡ് ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 1.5 ലക്ഷം രൂപ വിലവരും.

രണ്ട് പതിറ്റാണ്ട് മുമ്പ് വിപണിയിൽ വിപണിയിലെത്തിയതിനുശേഷം 40 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി ആൾട്ടോ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ്. മൈലേജ്, പ്രായോഗികത, താങ്ങാനാവുന്ന വില എന്നിവ കാരണം വിപണിയിൽ ഒരു തരംഗം തന്നെയാണ് ആൾട്ടോ സൃഷ്‌ടിച്ചത്. തുടർച്ചയായി 16 വർഷവും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായും ഇവൻ പേരെടുത്തു.
800 സിസി 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ആൾട്ടോയ്ക്ക് തുടിപ്പേകുന്നത്. ഇത് 48 bhp കരുത്തിൽ പരമാവധി 96 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം വരുന്ന എസ്-സിഎൻജി വേരിയന്റും മാരുതി വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് മാരുതി സുസുക്കി ആൾട്ടോ 800 ഹാച്ച്ബാക്കിൽ ലഭ്യമാവുക.
കീലെസ് എൻട്രി, പവർ വിൻഡോകൾ (ഫ്രണ്ട്), ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, സെൻട്രൽ ലോക്കിംഗ്, പിൻ ഡോറുകൾക്കുള്ള ചൈൽഡ് സുരക്ഷാ ലോക്കുകൾ എന്നിവയും ആൾട്ടോ വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി ആള്‍ട്ടോ K10 വേരിയന്റില്‍ എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റിനുള്ളില്‍ ഒരു മികച്ച ഓപ്ഷനായി തുടരുന്നു. 3.99 ലക്ഷം രൂപയാണ് ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. 65 bhp പവറും 89 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിനഎ കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. ആള്‍ട്ടോ K10 പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.90 കിലോമീറ്റും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 33.85 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ കണക്റ്റഡ് കാര്‍ ടെകും നല്‍കി വിപണിയില്‍ ആള്‍ട്ടോയെ പ്രസക്തമായി നിലനിര്‍ത്താന്‍ മാരുതി ശ്രമിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








