ലോറന്‍സോയുടെ വിചിത്ര പത്രസമ്മേളനം
2014 മോട്ടോജിപിയില്‍ കിടിലന്‍ പ്രകടനം കാഴ്ചവെച്ച ലോറന്‍സോ ഈയിടെ ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടികള്‍ വളരെ വിചിത്രമായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ ഉത്തരം മോട്ടോര്‍സൈക്കിള്‍ റെവ്അപ് ചെയ്യുന്ന ശബ്ദമായിരുന്നു.
എല്ലാ റിപ്പോര്‍ട്ടര്‍മാരും വളരെ കൂളായി ഇദ്ദേഹത്തിന്റെ മറുപടികള്‍ മനസ്സിലാക്കിയെടുക്കുമ്പോള്‍ യമഹയുടെ റെവ്ട്രാന്‍സ്‌ലേറ്റര്‍ ആപ്പ് മൊബൈലില്ലാത്തതിനാല്‍ ഒരു റിപ്പോര്‍ട്ടര്‍ മാത്രം കുടുങ്ങി. രസകരമായി ചിത്രീകരിച്ച ഈ വീഡിയോ കണ്ടുനോക്കൂ.


Click it and Unblock the Notifications








