ക്ഷമ ആട്ടിൻസൂപ്പിൻ്റെ ഫലം ചെയ്യും; റോഡിൽ വാശി കാണിക്കരുത്

റോഡിൽ ആവേശവും വേഗതയും കാണിക്കുമ്പോൾ അതിൻ്റെ ഫലം നല്ലതായിരിക്കില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ആവേശം കാണിക്കേണ്ടത് റോഡിലല്ല. ഒരു നിമിഷം മതി അപകടമുണ്ടാകാൻ, അത് കൊണ്ട് അൽപ്പം ക്ഷമ കാണിക്കുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു വിധത്തിലുളള നഷ്ടമോ സംഭവിക്കില്ല.

പ്രത്യേകിച്ച് നമ്മളുടെ മുന്നിലൂടെ ഒരു വാഹനം റോഡ് ക്രോസ് ചെയ്യുമ്പോൾ വാഹനം പോയതിന് ശേഷം മുന്നോട്ട് നീങ്ങുന്നതാണ് നല്ലതെന്ന് മനസിലാക്കി തരുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. സൈബർബാദ് ട്രാഫിക് പൊലീസ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തതിരിക്കുന്നത്. നാലുവരി പാതയിൽ നിന്ന് വലതുവശത്തേക്കുളള വഴിയിലേക്ക് തിരിഞ്ഞ ലോറിയും മാരുതി വാനുമാണ് ഇടിച്ചത്. ലോറി തിരിയുന്നതിന് മുൻപ് പിന്നിലൂടെ പോകാൻ ശ്രമിച്ച കാർ ലോറിയുടെ പിന്നിൽ ഉടക്കി.

ക്ഷമ ആട്ടിൻസൂപ്പിൻ്റെ ഫലം ചെയ്യും; റോഡിൽ വാശി കാണിക്കരുത്

സംഭവത്തിൽ ആർക്കും പരിക്കില്ല എങ്കിലും അൽപ്പം ക്ഷമ കാണിച്ചിരുന്നുവെങ്കിൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കുമായിരുന്നു. എന്നാൽ ഡ്രൈവർ കാണിച്ച ആവേശവും ക്ഷമയില്ലായ്മയും കാരണം വാഹനത്തിന് നഷ്ടം സംഭവിച്ചത് കണ്ടില്ലേ. ഹൈവേകളിൽ വാഹനം ഓടിക്കുമ്പോൾ അൽപ്പം ക്ഷമയും കരുതലും ഒക്കെ ആവശ്യമാണ്. അല്ലെങ്കിൽ ഇത് പോലെയുളള നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം. അത് വഴി അപകടങ്ങളും വർധിച്ചു വരികയാണ്. കുറച്ച് കാര്യങ്ങൾ അറിഞ്ഞു വയക്കുന്നത് നല്ലതാണ്. പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം.

ക്ഷമ ആട്ടിൻസൂപ്പിൻ്റെ ഫലം ചെയ്യും; റോഡിൽ വാശി കാണിക്കരുത്

രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു. ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്.

അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്. ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.

വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്

അഥവാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പേടിക്കേണ്ട കാര്യമൊന്നുമില്ല, ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലോ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം.

വാഹനമോടിക്കാന പഠിക്കുമ്പോൾ മുതൽ ശീലിക്കേണ്ട ഒരു കാര്യമാണ് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശീലിക്കുക എന്നത്. അതിനാല്‍ തന്നെ വേഗപരിധി, ട്രാഫിക് സിഗ്‌നലുകള്‍, സ്റ്റോപ്പ് സിഗ്‌നല്‍, ലെയ്ന്‍ മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഇത് നിര്‍ണായകമാണ്. അടുത്തതായി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച നല്ല ബോധവാനായിരിക്കുകയെന്നതാണ്.

More from DriveSpark

Article Published On: Friday, July 28, 2023, 8:30 [IST]
English summary
Lorry and van accident viral video how can avoid these incidents
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X