ലൗ ബൈറ്റ്സുമായി FM -ന് അടുത്ത് പിടിച്ചിരുത്തിയ ശബ്ദം! ഇന്ന് ഇതാ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറിയിൽ

ലുക്സും സ്ക്രീൻ പ്രസൻസും അഭിനയവും കൊണ്ട് നമ്മെ അംബരപ്പിച്ചും ആശ്ചര്യപ്പെടുത്തിയും ആരാധകരാക്കുന്ന ഒരുപാട് താരങ്ങളെ നമുക്ക് അറിയാം, എന്നാൽ തങ്ങളുടെ ശബ്ദവും സ്വര മാധുര്യവും കൊണ്ട് മനുഷ്യ മനസിൽ ഇടം നേടുന്ന ചില കക്ഷികളുമുണ്ട്, പാട്ടുകാരാവും ഇക്കൂട്ടരിൽ കൂടുതലും, എന്നാലും ശബ്ദത്തിന്റെ കാര്യത്തിൽ പാട്ടുകാരുടെ ഗണത്തിൽ പെടാത്ത എന്നാൽ സ്വരം കൊണ്ട് നമ്മെ ഫാൻസാക്കി മാറ്റിയ ചില എക്സ്ക്ലൂസീവ് കക്ഷികളുമുണ്ട്. പണ്ട് യു-ട്യൂബും ഇന്റർനെറ്റും അങ്ങനെ സുലഭമായി എല്ലാവരും ഉപയോഗിക്കാതിരുന്ന ഒരു കാലത്താണ് ഇവർ നമ്മുടെ മനസിൽ ഇടം പിടിച്ചത്.

മിക്കവാറും അന്ന് പുതിയ പാട്ടുകൾ അധിക ചിലവുകൾ ഇല്ലാതെ ആസ്വധിക്കാനുള്ള എളുപ്പമാർഗ്ഗം FM റേഡിയോകളായിരുന്നു. വ്യത്യസ്ത പ്രോഗ്രാമുകളും പുതുപുത്തൻ ഷോകളുമായി FM സ്റ്റേഷനുകൾ തമ്മിൽ കടുത്ത മത്സരവും ഉണ്ടായിരുന്നു. അക്കാലത്ത് വൈകിട്ട് "ലൗ ബൈറ്റ്സ്" എന്ന ഷോയിലൂടെ നമുക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് രേണു ജോസഫ് അല്ലെങ്കിൽ RJ രേണു.

RJ

ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന റേഡിയോ & വീഡിയോ ജോക്കിയാണ് കക്ഷി. FIFA വേൾഡ് കപ്പ് 2022 മലയാളം സ്ട്രീം പ്രസന്റർ വരെ ആയിരുന്നു രേണു എന്നതും ശ്രദ്ധേയമാണ്. വളരെ സിമ്പിളായി കൈരളി ടിവിയിലൂടെ തന്റെ മീഡിയ കരിയർ ആരംഭിച്ച രേണു ഇന്ന് ഒരു സെലിബ്രിട്ടി ആങ്കറാണ്.

ഇപ്പോൾ പുത്തൻ ബിഎംഡബ്ല്യു X1 എസ്‌യുവി സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ മിന്നി തിളങ്ങുകയാണ് നമ്മുടെ പ്രിയപ്പെട്ട RJ. ബിഎംഡബ്ല്യുവിന്റെ ഈ X1 എസ്‌യുവി X1 sDrive18i പെട്രോൾ, X1 sDrive18d ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 49.90 ലക്ഷം മുതൽ 52.90 ലക്ഷം രൂപയാണ് വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

RJ

ഇതിൽ രേണു തെരഞ്ഞെടുത്തിരിക്കുന്നത് X1 sDrive18d ഡീസൽ വേരിയന്റാണ്. ആഡംബര എസ്‌യുവിയുടെ ഡീസൽ വേരിയന്റിന് 67.73 ലക്ഷം രൂപയാണ് കൊച്ചിയിൽ ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരിക. ഇൻഷുറൻസും റോഡ് ടാക്‌സും ചേർത്തിട്ടുള്ള തുകയാണിത്. RJ രേണു പുത്തൻ കാർ വാങ്ങിയ വിവരവും വീഡിയോയും ഡീലർഷിപ്പ് തന്നെയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ പ്രമുഖ ഡീലർമാരായ ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് RJ/VJ രേണു തന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കിയത്. തനിക്കുള്ള ഒരു ബെർത്ത് ഡേ ഗിഫ്റ്റാണ് ഈ വാഹനം എന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങളും ഈ ചെറു വീഡിയോയിൽ വളരെ വ്യക്തമായി കാണാം. സ്റ്റോം ബേ എന്ന ഷെയ്ഡാണ് RJ തന്റെ വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലാണ് ഈ എസ്‌യുവി. വാഹനത്തിന്റെ ഡിസൈനിലേക്ക് നോക്കിയാൽ ഫ്രണ്ടിൽ വലിയ കിഡ്‌നി ഗ്രില്ല്, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇൻസേർട്ടുകളോട് കൂടിയ ആംഗുലാർ ക്രീസുകൾ എന്നിവയെല്ലാം നമുക്ക് കാണാം.

വശങ്ങളിലേക്ക് നീങ്ങിയാൽ ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് എസ്‌യുവിയുടെ പ്രധാന സവിശേഷത. കൂടാതെ വളരെ മനോഹരമായ 18 ഇഞ്ച് അലോയി വീലുകളും വരുന്നു. പിന്നിലേക്ക് നീങ്ങിയാൽ സ്ലിം റാപ്പ് എറൗണ്ട് എൽഇഡി ടെയിൽ-ലാമ്പുകളും ബമ്പറിൽ സിൽവർ ഇൻസെർട്ടുകളുള്ള ഒരു സ്‌കൾപ്പ്ഡ് ടെയിൽ ഗേറ്റുമാണ് ബിഎംഡബ്ല്യു X1 എസ്‌യുവിയിൽ കാണാനാവുന്നത്.

ഇന്റീരിയറിലേക്ക് കടന്നാലും സംഗതി അടിപൊളിയാണെന്നെ. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.70 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12 സ്പീക്കർ ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ എസി, പനോരമിക് സൺറൂഫ്, പാർക്കിംഗ് അസിസ്റ്റ് എന്നിവയെല്ലാം ഈ ബിഎംഡബ്ല്യുവിലുണ്ട്.

2.0 ലിറ്റർ ഡീസൽ ഫോർ സിലിണ്ടർ എഞ്ചിൻ 150 bhp മാക്സ് പവറും 360 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 7 -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റാണ് ഈ വേരിയന്റിലെ ട്രാൻസ്മിഷൻ ചുമതലകൾ നിർവ്വഹിക്കുന്നത്. കൂടാതെ ലിറ്ററിന് 20.4 കിലോമീറ്റർ മൈലേജും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Monday, January 27, 2025, 21:18 [IST]
English summary
Love bytes rj vj renu buys new bmw x1 suv
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X