രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

എം എ യൂസഫ് അലിയെയും അദ്ദേഹത്തിന്റെ വാഹന ഭ്രമത്തെയും കുറിച്ച് മലയാളികൾക്ക് വ്യക്തമായി അറിയാം. നിലവിൽ ഏറ്റവും സമ്പന്നനായ ബിസിനസുകാരിൽ ഒരാളാണ് അദ്ദേഹം. 2020 -ൽ യൂസഫ് അലിയുടെ ആസ്തി ഏകദേശം 3.07 ബില്യൺ ഡോളറായിരുന്നു.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് നിരവധി ബിസിനസുകളിലും ഇടപാടുകൾ നടത്തുന്ന ഒരു വലിയ ശൃംഘലയാണ്. ധാരാളം വിലയേറിയ വാഹനങ്ങളുള്ള അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് കഴിഞ്ഞ വർഷം ഒരു റോൾസ് റോയ്സ് കലിനൻ ചേർത്തിരുന്നു.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

നമ്മുടെ നാട്ടിലെ ഏറ്റവും ചെലവേറിയ കലിനനാണ് ഇത് എന്ന് പറയപ്പെടുന്നു. ഇപ്പോൾ യൂസഫ് അലിയുടെ കലിനന്റെ ചില ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

ഇൻസ്റ്റാഗ്രാമിൽ ഓട്ടോമൊബിലിയാർഡെന്റാണ് കലിനന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബ്ലൂ നിറത്തിലുള്ള തനതായ പെയിന്റ് ഷേഡിലാണ് കലിനൻ പൂർത്തിയാക്കിയിരിക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയും.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

റോൾസ് റോയ്സ് ഇതിനെ പീക്കൊക്ക് ബ്ലൂ എന്നാണ് വിളിക്കുന്നത്. ബോണറ്റ് സാറ്റിൻ സിൽവർ ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്നു, ചെറു ഓറഞ്ച് പെയിന്റ് സ്ട്രിപ്പുകളുമുണ്ട്. വാഹനത്തിന് ക്രോം വീലുകളും ലഭിക്കുന്നു.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

വളരെ ആഡംബരത്തോടെ കാണപ്പെടുന്ന ക്രീം ബ്രൗൺ ബേസ്സ്പോക് തീമാണ് ഇന്റീരിയറിന് നൽകിയിരിക്കുന്നത്. ഈ ഡ്യുവൽ-ടോൺ തീം പിൻഭാഗത്തേക്കും ഡോർ പാഡുകളിലേക്കും വ്യാപിക്കുന്നു.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

കലിനൻ സൂയിസൈഡ് ഡോറുകളുമായി വരുന്നു, അത് വാഹനത്തിലേക്കുള്ള എൻട്രിയും എക്സിറ്റും വളരെ എളുപ്പമാക്കുന്നു. കലിനന്റെ എക്സ് ഷോറൂം വില 7.0 കോടി രൂപയോളമാണ്. കസ്റ്റമൈസേഷൻ ഓപ്ഷനുകളോടെ വില എളുപ്പത്തിൽ 10 കോടി രൂപ കടക്കും.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

യൂസഫ് അലിയുടെ കൈവശം ഇത് കൂടതെയുള്ള ആഡംബര വാഹനങ്ങളുടെ ലിസ്റ്റ് ഇതാ:

റോൾസ് റോയ്സ് ഗോസ്റ്റ്

ഏറ്റവും ആഡംബര കാർ നിർമ്മാതാക്കളായി കണക്കാക്കപ്പെടുന്ന ഒന്നാണ് റോൾസ് റോയ്സ്. യൂസഫ് അലി കേരളത്തിലാണ് ഈ മോഡൽ ഉപയോഗിക്കുന്നത്. സർക്കാരിന്റെ സ്റ്റാമ്പിനൊപ്പം ഇതിന് ഒരു പ്രത്യേക നമ്പർ പ്ലേറ്റും വാഹനത്തിന് ലഭിക്കുന്നു. NORKA -യുടെ (ഡിപ്പാർട്ട്മെന്റ് ഓഫ് നോൺ-റെസിഡന്റ് കേരളൈറ്റ് അഫയേർസ്) ചെയർമാനാണ് അദ്ദേഹം എന്നതിനാലാണ് ഇത്.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

റോൾസ് റോയ്സ് കലിനൻ

യൂസഫ് അലി വാങ്ങിയ ആദ്യ കലിനനാണിത്. ഇത് റെഡ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. ദുബായിലാണ് ഈ ആഢംബര കാർ സ്ഥിതിചെയ്യുന്നത്. അതിനാൽ, അദ്ദേഹം ദുബായിലായിരിക്കുമ്പോഴെല്ലാം ഈ കലിനൻ ഉപയോഗിക്കുന്നു. വാസ്തവത്തിൽ, ആഡംബര എസ്‌യുവി യൂസഫ് അലി സ്വയം ഓടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ഗാരേജിൽ രണ്ട് കലിനൻ ഉണ്ട്.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

വിപണിയിൽ വാങ്ങാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള ലാൻഡ് റോവറുകളിൽ ഒന്നാണ് റേഞ്ച് റോവർ വോഗ്. റേഞ്ച് റോവർ വോഗിന്റെ പഴയ തലമുറയാണ് വ്യവസായ പ്രമുഖന്റെ പക്കൽ ഉള്ളത്. യൂസഫ് അലി ഇപ്പോഴും ഇത് ഉപയോഗിക്കുന്നതിനാൽ ഈ വാഹനം ബുള്ളറ്റ് പ്രൂഫാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചില പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടിവരുമ്പോഴെല്ലാം അദ്ദേഹം ഈ എസ്‌യുവിയിൽ എത്തുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത് കേരള സർക്കാരിന്റെ ഫാൻസി നമ്പർ പ്ലേറ്റും സ്റ്റാമ്പും ഉൾക്കൊള്ളുന്നു.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ റേഞ്ച് റോവർ വോഗാണിത്. ഇത് എസ്‌യുവിയുടെ പുതിയ തലമുറയാണ്. അതിനാൽ, ഇത് മുമ്പത്തേതിനേക്കാൾ കൂടുതൽ ആധുനികവും ആഡംബരവും നിറഞ്ഞതാണ്. എന്നിരുന്നാലും, റേഞ്ച് റോവർ വോഗിന്റെ പുതുതലമുറയെ അപേക്ഷിച്ച് പഴയ തലമുറ മോഡലിലാണ് യൂസഫ് അലിയുടെ കൂടുതൽ യാത്രകൾ.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

ബെന്റ്ലി ബെന്റയേഗ

യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആഢംബര എസ്‌യുവി നിരയിൽ കലിനൻ മാത്രമല്ല, അദ്ദേഹത്തിന് ഒരു ബെന്റ്ലി ബെന്റേഗയും ഉണ്ട്. എസ്‌യുവി വൈറ്റ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു, ഒരു VIP നമ്പർ പ്ലേറ്റും കേരള സർക്കാരിന്റെ സ്റ്റാമ്പും ഈ വാഹനത്തിലുമുണ്ട്.

രാജ്യത്തെ ഏറ്റവും വിലയേറിയ Rolls Royce Cullinan ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്ക് സ്വന്തം

മെർസിഡീസ് ബെൻസ് GLS

ഇതോടെ നിങ്ങൾ ഞങ്ങളുടെ ലിസ്റ്റിലെ ഒരു പ്രവണത ശ്രദ്ധിച്ചിരിക്കണം. യൂസഫ് അലി മറ്റ് വാഹനങ്ങളെക്കാൾ എസ്‌യുവികളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. S-ക്ലാസിന്റെ എസ്‌യുവി പതിപ്പായ ഒരു GLS മോഡലും അദ്ദേഹത്തിനുണ്ട്. ശതകോടീശ്വരൻ ഹെലികോപ്റ്റർ ഉപയോഗിച്ച് ലാൻഡ് ചെയ്യുമ്പോഴെല്ലാം വിവിധ സ്ഥലങ്ങളിൽ നിന്ന് പിക്ക് ചെയ്യാൻ GLS ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
Lulu group owner yusuf alis gifts himself the most expesive rolls royce cullinan in the country
Story first published: Monday, October 11, 2021, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X