AI കോഴ്സ് പഠിപ്പിച്ച് കാശ് വാരുന്ന ഐടി സ്കൂൾ മുതലാളി; വാങ്ങിയത് 1.70 കോടിയുടെ എസ്‌യുവി

ഭാവി ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കൈയിലാണല്ലോ. അപ്പോൾ ജോലിയും അതുമായി ബന്ധപ്പെട്ട് തന്നെയായിരിക്കും വരിക. അത് കൊണ്ട് തന്നെ ഇപ്പോൾ എഐ, മെഷീൻ ലേർണിങ്ങ് കോഴ്സുകൾ പഠിക്കാൻ കുട്ടികളുടെ വൻ തിരക്കാണ് എന്ന് വേണം പറയാൻ. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഐടി സ്കൂളാണ് ലുമിനാർ ടെക്നോലാബ്. അതിന്റെ സാരഥിയാണ് രാഹുൽ എം കുമാർ. ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, AI, ഡാറ്റ സയൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്, പൈത്തൺ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യം നേടിയ ലുമിനാർ, എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനവും 100% പ്ലേസ്‌മെന്റ് പിന്തുണയും ഉറപ്പാക്കുന്നുണ്ട്. രാഹുൽ തൻ്റെ ഗാരേജിലേക്ക് പുതിയ അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ്.

അത് മറ്റാരുമല്ല ഏതൊരു സെലിബ്രിറ്റിയുടേയും വ്യവസായ പ്രമുഖരുടേയും പ്രിയപ്പെട്ട ബ്രാൻഡായ ലാൻഡ് റോവർ ഡിഫൻഡറാണ്. കൊച്ചി മുത്തൂറ്റ് ഷോറൂമി നിന്നാണ് രാഹുൽ വാഹനം ഡെലിവറി എടുത്തിരിക്കുന്നത്.ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 90, 110, 130 എന്നിങ്ങനെ മൂന്ന് ബോഡിസ്‌റ്റൈലുകളില്‍ വില്‍ക്കുന്നു. 90 ഷോര്‍ട്ട് വീല്‍ബേസ് (SWB) രൂപമാണ്. 110 സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് രൂപവും 130 ലോംഗ് വീല്‍ബേസ് (LWB) പതിപ്പുമാണ്.

AI

ഓരോന്നിലും ഡോറുകളുടെ എണ്ണത്തിലും വ്യത്യാസം കാണും. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, കാര്‍ത്തിക് ആര്യന്‍, തുടങ്ങിയ സെലിബ്രിറ്റികളുടെ ഗരാജുകളില്‍ ഡിഫെന്‍ഡര്‍ കാണാന്‍ കഴിയും. ഡിഫന്‍ഡറിന് ഗുണ്ടാലുക്ക് സമ്മാനിക്കുന്നതിനായി ഇതില്‍ കൂടുതല്‍ ട്രിമ്മുകളും എലമെന്റുകളും നല്‍കിയിട്ടുണ്ട്. ഫ്രണ്ട്, റിയര്‍ സ്‌കിഡ്പാനുകള്‍ നാര്‍വിക് ബ്ലാക്ക് നിറത്തിലാണ് വരുന്നത്.

ഗ്രില്‍ ബാര്‍, ബോണറ്റിലും ടെയില്‍ഗേറ്റിലുമുള്ള ലെറ്ററിംഗുകള്‍, ബോണറ്റ് ചെക്കര്‍ ഫിനിഷര്‍ എന്നിവയെല്ലാം ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍ എക്‌സ്-ഡൈനാമിക് HSE വേരിയന്റില്‍ ലാന്‍ഡ് റോവര്‍ ഇന്റീരിയര്‍ കളര്‍വേകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്. പ്രീമിയം വിന്‍ഡ്സര്‍ ലെതറിലും അപ്‌ഹോള്‍സ്റ്ററി ലഭ്യമാണ്.

നിരവധി ആഡംബര സവിശേഷതകള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് ഡിഫെന്‍ഡറിന്റെ അകത്തളം. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍, 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഹൈലൈറ്റുകളില്‍ ചിലത്.

ഡിഫെന്‍ഡറിന് 345 hp പവര്‍ നല്‍കുന്ന മൈല്‍ഡ് ഹൈബ്രിഡ് (MHEV) സാങ്കേതികവിദ്യയുള്ള 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഓള്‍ വീല്‍ ഡ്രൈവും ഉണ്ട്. 6.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡീസല്‍ ഡിഫന്‍ഡറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 191 കിലോമീറ്റര്‍ ആണ്.

AI

രാജ്യത്ത് ഡിഫെന്‍ഡര്‍ 5000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചിരുന്നു. ബ്രാന്‍ഡിന് ഇതൊരു വലിയ നേട്ടമാണ്. ഇന്ത്യയിലെ ആഡംബര ഓഫ്-റോഡിംഗ് വിഭാഗത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ബ്രാന്‍ഡ് ഡിഫെന്‍ഡര്‍ ഒക്ട വേരിയന്റും വിപണിയില്‍ എത്തിച്ചു. മുമ്പത്തേക്കാള്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ ആണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 3, 2025, 13:59 [IST]
English summary
Luminar technolab md rahul m kumar brings home new defender 110 x dynamic hse
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X