അബ്ദുല്ല രാജാവിന്റെ കിടിലന്‍ ലുമ്മ

ഗ്വാണ്ടനാമോ ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ടവരെ പന്തയക്കുതിരകളില്‍ ചെയ്യുന്നതുപോലെ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് നിരന്തരമായി നിരീക്ഷിക്കണമെന്ന് സൗദി അറേബ്യയുടെ അബ്ദുല്ല രാജാവ് അമേരിക്കയുടെ ഭീകരവിരുദ്ധ ഉപദേശകനായ ജോണ്‍ ഓ ബ്രണ്ണനോട് ആവശ്യപ്പെടുകയുണ്ടായി. അതിന് ബ്രണ്ണന്‍ പറഞ്ഞ മറുപടി, കുതിരകള്‍ക്ക് നല്ല വക്കീലന്മാരുടെ സഹായമില്ല എന്നായിരുന്നു!

കുതിരകളും മനുഷ്യരും തമ്മിലുള്ള അന്തരം തുലോം ചെറുതായ ഒരു രാഷ്ട്രത്തിന്റെ രാജാവില്‍ നിന്ന് ഇമ്മാതിരി സംഗതികള്‍ വന്നില്ലെങ്കിലാണ് അത്ഭുതം. സ്ത്രീകള്‍ക്ക് ആണുങ്ങളില്ലാതെ പുറത്തുപോകാനും കാറോടിക്കാനും അനുവാദം നല്‍കാത്ത ഈ രാഷ്ട്രത്തിന്റെ അധിപനായ അബ്ദുല്ല രാജാവിന്റെ ഔദ്യോഗിക വാഹനം കസ്റ്റമൈസ് ചെയ്ത ബിഎംഡബ്ല്യു എം5 ഇ60 ആണെന്നാണ് അറിയുന്നത്. അതെക്കുറിച്ച് കൂടുതല്‍ വായിക്കാം താഴെ.

ബിഎംഡബ്ല്യു എം5 ഇ60

ബിഎംഡബ്ല്യു എം5 ഇ60

ഒരു റോള്‍സ് റോയ്‌സ് കാറാണ് അബ്ദുല്ല രാജാവിന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് ചേരുക എന്നുതോന്നുന്നു. എന്നാല്‍, മനസ്സില്‍ ഇപ്പോഴും ചെറുപ്പമായ രാജാവ് ബിഎംഡബ്ല്യു എം5 ഇ60യെ അത്യന്തം സ്‌പോര്‍ടിയായി മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നു.

ലുമ്മ ഡിസൈന്‍

ലുമ്മ ഡിസൈന്‍

ബ്രിട്ടനിലെ ലുമ്മ ഡിസൈന്‍ രൂപകല്‍പന ചെയ്തതാണ് ഈ വാഹനം. ലുമ്മയുടെ മോഡിഫിക്കേഷന്‍ വഴി ഈ വാഹനം ലോകത്തിലെ ഏറ്റവും പ്രകടനശേഷിയുള്ള ലിമോസിനുകളിലൊന്നായി മാറിയിട്ടുണ്ട്.

ലുമ്മ സിഎല്‍ആര്‍ 730 ആര്‍എസ്

ലുമ്മ സിഎല്‍ആര്‍ 730 ആര്‍എസ്

ലുമ്മ സിഎല്‍ആര്‍ 730 ആര്‍എസ് എന്നാണ് മോഡിഫൈ ചെയ്യപ്പെട്ട ഈ ബിഎംഡബ്ല്യുവിന്റെ പേര്. 730 കുതിരകളുടെ കരുത്തുള്ള വാഹനത്തിന്റെ എന്‍ജിന്‍ 700 എന്‍എം ചക്രവീര്യം പകരുന്നു.

 കാര്‍ബണ്‍ ഫൈബര്‍

കാര്‍ബണ്‍ ഫൈബര്‍

എക്സ്റ്റീരിയറില്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ബോഡി കിറ്റാണ് ലുമ്മ ഉപയോഗിച്ചിരിക്കുന്നത്. ബോണറ്റ് ലിഡ്, റൂഫ്, ട്രങ്ക് ലിഡ് എന്നിവയ്ക്ക് പെയിന്റടിക്കാത്ത കാര്‍ബണ്‍ ഫൈബര്‍ ഷീറ്റുകളാണ് നല്‍കിയിരിക്കുന്നത്.

റേസിംഗ് സാങ്കേതികത

റേസിംഗ് സാങ്കേതികത

ലുമ്മയുടെ ചാസിയുടെ നിര്‍മിതി ഏറ്റവും മികച്ച റേസിംഗ് സാങ്കേതികതകള്‍ ഉപയോഗിച്ചാണ് നിര്‍വഹിച്ചിരിക്കുന്നത്. വിവിധ മോഡുകളില്‍ ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനാണ് ലുമ്മയ്ക്കുള്ളത്.

More from DriveSpark

Article Published On: Wednesday, July 24, 2013, 14:52 [IST]
English summary
King abdulla of Saudi Arabia uses a customized BMW M5 E60 called Lumma CLR 730 RS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X