കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

സാങ്കേതികവിദ്യയിലെ മുന്നേറ്റം എന്നത് എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങൾ അല്ലെങ്കിൽ അത്യാധുനിക ഉപകരണങ്ങളുടെ കണ്ടുപിടുത്തം എന്നല്ല അർത്ഥമാക്കുന്നത്. കൂടാതെ, ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യ ഗണ്യമായ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നതും മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

അത്തരത്തിൽ മുമ്പേ ആഢംബര കാർ സവിശേഷതകളുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ചില സവിശേഷതകൾ ഇപ്പോൾ പല മിഡ്‌റേഞ്ച് കാറുകളിലും പല നിർമ്മാതാക്കളും ലഭ്യമാക്കിയിരിക്കുന്നു. ഇന്ന് മിഡ് റേഞ്ച് അല്ലെങ്കിൽ ചില എൻ‌ട്രി ലെവൽ കാറുകളിൽ വളരെ സാധാരണമായ 10 ആഢംബര കാറുകളുടെ സവിശേഷതകൾ ഏതെല്ലാം എന്ന് നമുക്ക് പരിശോധിക്കും.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

വെന്റിലേറ്റഡ് സീറ്റ്

അധികം നാളുകൾക്ക് മുമ്പല്ലാതെ ഏതാണ് 2015 -ൽ കാലഘട്ടങ്ങളിൽ, ബി‌എം‌ഡബ്ല്യു, ഔഡി പോലുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ മാത്രം ഭാഗമായ ഒരു സവിശേഷതയായിരുന്നു വെന്റിലേറ്റഡ് സീറ്റുകൾ.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

എന്നാൽ സ്കോഡ കുഷാഖ്, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി വെർണ, കിയ സോനെറ്റ് മുതലായവ ഈ സവിശേഷതയുമായി എത്തുന്ന കാറുകളാണ്. കൂടാതെ, ഈ സവിശേഷത ഇന്ത്യ പോലെ കടുത്ത വേനൽക്കാലമുള്ള പ്രദേശത്ത് ഒരു അനുഗ്രഹമാണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ചൂടാക്കിയ ORVMS

നിരവധി ആഢംബര കാറുകൾ ഹീറ്റഡ് റിയർ‌വ്യു മിററുകളുമായി വരുന്നു. ഈ സവിശേഷത ORVM- കൾ വൃത്തിയായി സൂക്ഷിക്കാനും കണ്ണാടിയിൽ ഫോഗ് അല്ലെങ്കിൽ മിസ്റ്റ് ഇല്ലാതെ സൂക്ഷിക്കാനും സഹായിക്കുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശൈത്യകാലത്ത് ഹീറ്റഡ് ORVM- കൾ മിററുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ഇത്തരം സാഹചര്യങ്ങളിൽ പരമാവധി ദൃശ്യപരത നൽകുന്നതിനും സഹായിക്കുന്നു. ഈ സവിശേഷത താങ്ങാനാവുന്ന ഏത് കാറിലാണ് വരുന്നതെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കും, അതിനുള്ള ഉത്തരം മഹീന്ദ്ര XUV 300 ആണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

പവർഡ് ഫ്രണ്ട് സീറ്റുകൾ

എം‌ജി ഹെക്ടർ അവതരിപ്പിക്കുന്നതിനുമുമ്പ്, ഈ സവിശേഷത 25 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളിൽ മാത്രം കണ്ടിരുന്ന ഒരു സാധാരണ കാര്യമായിരുന്നു. എന്നാൽ ജനപ്രീതി നേടിയ ശേഷം മിഡ് റേഞ്ച് കാറുകളിലെ പാക്കേജിന്റെ ഭാഗമായി മാറിയിരിക്കുകയാണിത്. ടാറ്റ ഹാരിയർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ കാറുകൾ പവർഡ് ഫ്രണ്ട് സീറ്റുകളുമായി വരുന്ന കുറച്ച് വാഹനങ്ങളാണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

കൂൾഡ് ഗ്ലോവ്ബോക്സ്

ആഢംബര കാറുകളിൽ നിന്ന് എൻട്രി ലെവൽ മുതൽ മിഡ് റേഞ്ച് കാറുകളിലേക്ക് ഒരു കൂൾഡ് ഗ്ലോവ്ബോക്സ് അല്ലെങ്കിൽ കമ്പാർട്ട്മെന്റ് ഇപ്പോൾ നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്. പാനീയങ്ങൾ തണുപ്പിക്കാൻ ഒരു പൂർണ്ണ ഫ്ലെജിറ്റ് റഫ്രിജറേറ്ററുമായി വരുന്ന ഉയർന്ന നിലവാരമുള്ള കാറുകളല്ല ഇവ, അതിനാൽ, നാം കൂൾഡ് ഗ്ലോവ്ബോക്സ് എന്നതിനെ അതുമായി തെറ്റിധരിക്കരുത്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

കാറുകളിലെ തണുപ്പിച്ച കമ്പാർട്ടുമെന്റിൽ പ്രത്യേക എസി വെന്റുകളുണ്ട്, അത് സാധനങ്ങൾ തണുപ്പിക്കാൻ സഹായിക്കുന്നു. റെനോ ട്രൈബർ പോലുള്ള കാറുകളിൽ ഒന്നല്ല രണ്ട് കഊൾഡ് കമ്പാർട്ടുമെന്റുകളുണ്ട്. സ്കോഡ റാപ്പിഡ്, ഹ്യുണ്ടായി ഓറ എന്നിവ പോലെ നിരവധി കാറുകൾ ഇപ്പോൾ കൂൾഡ് ഗ്ലോവ്ബോക്സ് വാഗ്ദാനം ചെയ്യുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

RGB ആംബിയന്റ് ലൈറ്റിംഗ്

രാത്രിയിൽ വാഹനത്തിന്റെ ആംബിയൻസ് ഉയർത്താൻ ഇപ്പോൾ ധാരാളം കാറുകൾ ആംബിയന്റ് ലൈറ്റിംഗുമായി വരുന്നു. ക്യാബിൻ നിലവാരം ഉയർത്തുന്നതിനൊപ്പം, ഈ ലൈറ്റുകൾ കാറിന്റെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശത്തിന് ഒരു മികച്ച ഫീൽ നൽകുന്ന ഘടകമായി മാറുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ഒരു പടി കൂടി കടന്നാൽ, ചില കാറുകൾക്ക് മാനസികാവസ്ഥയ്ക്കും മ്യൂസിക്കിനും അനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന ആംബിയന്റ് ലൈറ്റുകളും ലഭിക്കുന്നു. കിയ സോനെറ്റ്, ഹ്യുണ്ടായി i20, കിയ സെൽറ്റോസ്, ടാറ്റ ആൾട്രോസ് എന്നിവയും അതിലേറെയും ആംബിയന്റ് ലൈറ്റിംഗ് ലഭിക്കുന്ന കാറുകളാണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

പ്രീമിയം സൗണ്ട് സിസ്റ്റം

ഒരു ആംപ്ലിഫയർ അല്ലെങ്കിൽ സബ് വൂഫർ വാങ്ങുന്നതിനായ ഒരു ഓഡിയോ ഡീലറുടെ അടുത്തേക്ക് പോകേണ്ട കാലം കഴിഞ്ഞു. വിലയേറിയ സവിശേഷതകൾ വിലകുറഞ്ഞതോടെ, ഹ്യുണ്ടായി i20, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ കാറുകൾ ബോസിന്റെ പ്രീമിയം സൗണ്ട് സിസ്റ്റവുമായി വരുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

കൂടാതെ, ഈ കാറുകൾക്കെല്ലാം സംയോജിത സബ്‌വൂഫർ പ്രവർത്തിപ്പിക്കുന്നതിന് ഒരു പ്രത്യേക ആംപ്ലിഫയറും ലഭിക്കും. എം‌ജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവയും യഥാക്രമം ഇൻ‌ഫിനിറ്റി, ജെ‌ബി‌എൽ എന്നിവയിൽ നിന്ന് പ്രീമിയം സൗണ്ട് സിസ്റ്റങ്ങൾ ലഭിക്കുന്ന മോഡലുകളാണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

പനോരമിക് സൺറൂഫ്

ഒരുപക്ഷേ ഇന്ന് ഇന്ത്യക്കാർ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഒരു സൺറൂഫ് ആണ്, അത് ഒരു പനോരമിക് സൺറൂഫ് ആണെങ്കിൽ, പിന്നെ പറയേണ്ടതില്ല. 18 ലക്ഷത്തിൽ താഴെ പനോരമിക് സൺറൂഫ് അവതരിപ്പിച്ച കാർ എംജി ഹെക്ടറായിരുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ഈ പ്രവണത ജനപ്രീതി നേടിയതിനുശേഷം, മറ്റ് പല നിർമ്മാതാക്കളും ഈ ട്രെൻഡ് പിന്തുടർന്ന് കാറുകളിൽ വലിയ സൺറൂഫ് അവതരിപ്പിച്ചു. ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ് തുടങ്ങിയ കാറുകൾ പനോരമിക് സൺറൂഫുമായി വരുന്നു. ഈ പനോരമിക് സൺറൂഫ് ക്യാബിനുള്ളിലെ വായുസഞ്ചാരം വർധിപ്പിക്കുന്ന ഒന്നാണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

പട്ടികയിൽ അടുത്തതായി വരുന്നത് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളാണ്. ഇതും ഉയർന്ന നിലവാരമുള്ള നിരവധി കാറുകളുടെ ഭാഗമായിരുന്നു. ഈ ഫീച്ചർ ഇപ്പോഴും ആഢംബര കാറുകളുടെ ഭാഗമാണ്, എന്നാൽ ഇപ്പോൾ ഇത് 15 ലക്ഷം രൂപ ബ്രാക്കറ്റിലുള്ള കാറുകളിലും ലഭ്യമാവുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളുമായിട്ടാണ് മഹീന്ദ XUV 300 വരുന്നത്. ഇതിനർത്ഥം ഡ്രൈവറിനും കോ-ഡ്രൈവറിനും ഒരേ സമയം വ്യത്യസ്ത താപനില ക്രമീകരിക്കാൻ കഴിയും എന്നതാണ്.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

എൻട്രി ലെവൽ മിഡ് റേഞ്ച് കാറുകളിലേക്ക് ആഢംബര ഘടകം ചേർക്കുന്ന മറ്റൊരു പ്രധാന സവിശേഷതയാണ് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ഈ കാലഘട്ടത്തിൽ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ഹ്യുണ്ടായി അൽകസാർ തുടങ്ങി നിരവധി കാറുകൾക്ക് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

കൂടാതെ, ഇത് ക്യാബിന്റെ ആകർഷണം വർധിപ്പിക്കുക മാത്രമല്ല, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈൻഡ്-സ്പോട്ട് ക്യാമറ എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

ഡ്രൈവിംഗ് മോഡുകൾ

ഡ്രൈവിംഗ് മോഡുകൾ ഉയർന്ന നിലവാരമുള്ള കാറുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് പഴയകാല കാര്യമാണ്. ഇപ്പോൾ ടാറ്റ ആൾ‌ട്രോസിന് പോലും ഡ്രൈവിംഗ് മോഡുകൾ ലഭിക്കുന്നു.

കാലത്തിനൊപ്പം പടിയിറങ്ങി വന്ന ആഢംബരങ്ങൾ; ഇന്ന് മിഡ് റേഞ്ച് കാറുകളിലും ലഭ്യമായ ലക്ഷ്വറി ഫീച്ചറുകൾ

മിക്ക കാറുകളിലും, ഡ്രൈവിംഗ് മോഡുകളിൽ ഡൈനാമിക്, സ്പോർട്ട്, എക്കണോമി, നോർമൽ എന്നിവ ഉൾപ്പെടുന്നു. ഹ്യുണ്ടായി അൽകസാർ, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവയിലുൾപ്പടെ നിരവധി കാറുകളിൽ ഇന്ന് ഈ സവിശേഷത ലഭ്യമാണ്.

Most Read Articles

Malayalam
English summary
Luxury Cars Features Now Available In Common Midrange Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X