പ്രചാരണത്തിന് റോള്‍സ് റോയ്സും ലംബോര്‍ഗിനിയും! സര്‍വകലാശാല ഇലക്ഷനൊക്കെ വേറെ ലെവലായി

കാലം മാറുന്നതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണവും മാറുമെന്നതിന് നാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. പണ്ട് പോസ്റ്ററടിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തുമൊക്കെ ആയിരുന്ന പ്രചാരണങ്ങള്‍ എങ്കില്‍ ഇന്ന് വലിയൊരു പങ്ക് പ്രചാരണവും നടക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. അത്തരത്തില്‍ തന്നെ കോളേജ്, സര്‍വകലാശാല തെരഞ്ഞെടുപ്പ് ചിത്രങ്ങളും മാറിമറിയുന്ന കാഴ്ചയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ് ഡല്‍ഹി സര്‍വകലാശാല. ഇന്ത്യയിലെ പല പ്രീമിയര്‍ കോളേജുകളും ഈ സര്‍വകലാശാലക്ക് കീഴിലാണ് വരുന്നത്. അടുത്തിടെ ആയിരുന്നു ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് അരങ്ങേറിയത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കു പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനാണ് തിരഞ്ഞെടുപ്പ് നടന്നത്. സര്‍വകലാശാല തെരഞ്ഞെടുപ്പ പ്രചാരണങ്ങള്‍ ഇപ്പോള്‍ പണ്ട് ഉള്ളതില്‍ നിന്ന് വ്യത്യസ്തമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ വിലകൂടിയ കാറുകളില്‍ ഇലക്ഷന്‍ പ്രചാരണം നടത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

du student election car convoy

ലംബോര്‍ഗിനി, റോള്‍സ് റോയ്സ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഹൈ-എന്‍ഡ് കാറുകളാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പരമാവധി ഓളം സൃഷ്ടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കാറുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിക്കാനും സ്വയം അടയാളപ്പെടുത്താനും മണി പവര്‍ കാണിക്കാനും ചിലര്‍ ഈ പാത സ്വീകരിക്കുകയായിരുന്നുവെന്ന് തോന്നുന്നു.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ കാറുകളാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ വാഹനവ്യൂഹത്തില്‍ ഉപയോഗിച്ചത്. ലംബോര്‍ഗിനി ഉറൂസ്, ബെന്റ്‌ലി ബെന്റയ്ഗ, ബെന്റ്‌ലി കോണ്ടിനെന്റല്‍ ഫ്‌ളൈയിംഗ് സ്പര്‍, മെര്‍സിഡീസ് ബെന്‍സ് GLS,ബിഎംഡബ്ല്യു X7 ഉള്‍പ്പെടെയുള്ള ആഡംബര കാര്‍ മോഡലുകളും റാലിക്കായി ഉപയോഗിച്ചിട്ടുണ്ട്.

du student election car convoy

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മറ്റേത് മാര്‍ഗം സ്വീകരിച്ചാലും ചിലപ്പോള്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളുടെ പേരും മുഖവുമൊന്നും ഓര്‍ത്ത് കൊള്ളണമെന്നില്ല. എന്നാല്‍ വില കൂടിയ കാറുകള്‍ അണിനിരത്തി ക്യാമ്പസിലൂടെ ഒരു റാലി നടത്തിയാല്‍ പലരുടെയും മനസ്സില്‍ അതിന്റെ ചിത്രം മായാതെ കിടക്കുകയും ഒരു ഹീറോ ഇമേജ് കൈവരുത്താനും സാധിക്കുമെന്ന ചിന്തയായിരിക്കാം ഒരുപക്ഷേ ഇതിന് പിന്നില്‍.

സര്‍വകലാശാല തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വാഹനവ്യൂഹത്തില്‍ ഇത്തരം വിലകൂടിയ ആഡംബര കാറുകളാണ് ഉപയോഗിക്കുന്നത് കണ്ട് പലരെയും അത്ഭുതപ്പെടുകയാണ്. പ്രത്യേകിച്ചും റോള്‍സ് റോയ്സ് ഗോസ്റ്റ് പോലുള്ള കാര്‍ ഉപയോഗിക്കുന്നത് കണ്ട് പലരും അമ്പരന്നു. ഏകദേശം 7 കോടി രൂപയിലധികമാണ് ഇന്ത്യയില്‍ റോള്‍സ് റോയ്സ് ഗോസ്റ്റിന്റെ വില. മാത്രമല്ല പണമുള്ള എല്ലാവര്‍ക്കും കിട്ടില്ലെന്നതാണ് റോള്‍സ് റോയ്സ് കാറുകളുടെ പ്രത്യേകത.

du student election car convoy

അതുകൊണ്ട് തന്നെ ഈ ആഡംബര കാര്‍ ഇന്ത്യയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു ക്രൂയിസ് കപ്പലില്‍ യാത്ര ചെയ്യുന്നതുപോലുള്ള അനുഭവം നല്‍കുന്ന ഫീച്ചറുകളും ഈ കാറില്‍ സജ്ജീകരിക്കുന്നതിനാല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റ്. ഇതുപോലെ വില കൂടിയ കാറുകള്‍ ഉപയോഗിച്ച് പണമൊഴുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ ഒത്തിരി പേര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ ഈ വാഹനവ്യൂഹത്തില്‍ ഉപയോഗിച്ച വാഹനങ്ങളെല്ലാം വിദ്യാര്‍ഥികളുടേതാണെന്ന് പറയാനാകില്ല. വാടകയ്ക്ക് എടുത്തതാകാനാണ് സാധ്യത. ചില സ്ഥാനാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയക്കാര്‍ വാഹനം നല്‍കിയതായും പറയപ്പെടുന്നു. ഏതായാലും കേരളത്തിലെ ചില ക്യാമ്പസുകളില്‍ ഓണക്കാലത്തും മറ്റും കണ്ട് വരുന്ന പോലെ സണ്‍റൂഫിനും ഡോറിനും വെളിയിലേക്ക് തലയിട്ട് പല വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് അപകടകരമാണെന്ന് പറയേണ്ടതില്ലെല്ലോ.

ഈ വീഡിയോ അധികാരികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമന്നാണ് പ്രതീക്ഷ. മാത്രമല്ല റാലിയിലായാലും അല്ലാത്ത യാത്രകളിലായാലും സണ്‍റൂഫിന് വെളിയിലേക്ക് തലയിട്ട് യാത്ര ചെയ്യുന്നത് അപകടകകടരമാണ്. സഡന്‍ ബ്രേക്കിംഗ് സമയത്ത് പുറത്തേക്ക് തെറിച്ചോ റൂഫില്‍ തലയിടിച്ചോ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ സണ്‍റൂഫിന് വെളിയില്‍ തലയിട്ട് യാത്ര ചെയ്തതിന് കാറുടമയ്ക്ക് ബാംഗ്ലൂര്‍ പൊലീസ് പിഴ ചുമത്തിയിരുന്നു. അതുകൊണ്ട് സണ്‍റൂഫ് സൗകര്യമുള്ള കാര്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Thursday, October 10, 2024, 16:00 [IST]
English summary
Luxury cars used for campaigning in delhi university students union election 2024 viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X