പണക്കാർക്ക് ഡീസൽ വേണ്ട, എല്ലാവർക്കും ഇവി മതിയെന്നേ...
ആഡംബര വാഹന വിഭാഗത്തിലെ ഡീസൽ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പകുതിയിലധികമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സമ്പന്നരും മികച്ച ബിസിനസുകാരും പരമ്പരാഗതമായി തങ്ങളുടെ വാഹനങ്ങളുടെ കാര്യത്തിൽ ഡീസലിൽ നിന്ന് ഇലക്ട്രികിലേക്ക് മാറിയിരിക്കുകയാണ്.
പ്രാദേശിക വിപണിയിലെ ആഡംബര വാഹനങ്ങളുടെ മൊത്തം വിൽപ്പനയിൽ ഡീസൽ വിഹിതം കഴിഞ്ഞ വർഷം 35 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
കൂടുതൽ സമ്പന്നരായ ഉപഭോക്താക്കൾക്ക് വീടുകളിലോ ഓഫീസുകളിലോ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള എളുപ്പവും, രണ്ടാമത്തേതോ മൂന്നാമത്തെയോ വാഹനമായി ഇലക്‌ട്രിക് വാഹനം വാങ്ങാൻ ആണ് ഒട്ടുമിക്ക ഇവി ഉപഭോക്താക്കളും ചെയ്യുന്നത്. വിപണിയിൽ മുൻനിരയിലുള്ള മെഴ്‌സിഡസ് ബെൻസ് ഇന്ത്യ ഇവി ഇക്യുഎസ് 580 ൻ്റെ പ്രാദേശിക അസംബ്ലി പൂനെയിൽ ആരംഭിച്ചിട്ടുണ്ട്.

ആഡംബര വാഹനങ്ങളുടെ വിൽപ്പനയിൽ ഡീസൽ വിഹിതം 20 ശതമാനം ആയി കുറഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഇന്ധന ഓപ്‌ഷൻ നൽകുന്നത് തുടരാൻ ഒരു നിർമ്മാതാവിനും സാധ്യതയില്ലെന്നാണ് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞത്. വാഹന വിൽപ്പനയിൽ ഡീസൽ വിഹിതം ഇപ്പോൾ തന്നെ കുറഞ്ഞുവരികയാണ്. മുന്നോട്ട് പോകുമ്പോൾ, മുൻപ് ഡീസൽ ആധിപത്യം പുലർത്തിയിരുന്ന വിപണിയിൽ പെട്രോൾ, ഇലക്ട്രിക് വാഹനങ്ങളിലേക്ക് വലിയു രീതിയിലുളള മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.

ഒരു EV വാങ്ങാൻ ഏറ്റവും പ്രേരിപ്പിക്കുന്ന ഘടകവും ഏറ്റവും വലിയ ഗുണവും വാഹനത്തിൻ്റെ കുറഞ്ഞ മെയിൻ്റെൻസാണ്. നിങ്ങൾ ഐസി എഞ്ചിൻ ഉള്ള ഒരു കാർ വാങ്ങുകയാണെങ്കിൽ, തീർച്ചയായും വാഹനത്തിന് മെക്കാനിക്കൽ പ്രശ്നങ്ങളും പരിപാലനവും കൂടുതൽ വേണം. EV-കൾ അവയുടെ ലളിതമായ ഘടനയും പ്രവർത്തനങ്ങളും കാരണം പരിപാലിക്കാൻ എളുപ്പവും അതോടൊപ്പം തന്നെ വിലകുറവും.
ശബ്ദരഹിതമായ പ്രവർത്തന ശേഷിയാണ് ഒരു ഇവിയുടെ മറ്റൊരു നേട്ടം. ഹുഡിന് കീഴിൽ എഞ്ചിനില്ലാത്തതിനാൽ തന്നെ ശബ്ദവും ഇല്ല. ഇലക്‌ട്രിക് മോട്ടോർ വളരെ നിശബ്ദമായി പ്രവർത്തിക്കുന്നു, നിങ്ങൾക്ക് ഉള്ളിൽ ഒരു പുസ്തകം പോലും വായിക്കാൻ കഴിയും! പ്രായോഗിക വശം കണക്കിലെടുക്കുമ്പോൾ, എഞ്ചിൻ ഉള്ള ഒരു കാറിന്റെ ക്യാബിൻ നിശ്ബദ്മാകുന്നതിന് പരിധികൾ ഉണ്ട്. എന്നാൽ ഇവിയുടെ ക്യാബിൻ വളരെ നിശബ്ദമാണ് അതിനാൽ തന്നെ ഇവിയിലുളള യാത്ര വളരെ സുഖപ്രദവുമാണ്.

പരമ്പരാഗത ഐസി എഞ്ചിൻ കാറുകളേക്കാൾ ഇവികൾ നൽകുന്ന മറ്റൊരു പ്രധാന നേട്ടം പ്രവർത്തനച്ചെലവാണ്. ഉദാഹരണത്തിന്, നമ്മൾ ഹ്യുണ്ടായ് കോണയിലേക്ക് നോക്കുകയാണെങ്കിൽ, അത് ഒറ്റ ചാർജിൽ ഏകദേശം 450 കിലോമീറ്റർ നൽകുന്നു, അതിനാൽ ഓടാനുള്ള ചെലവ് കിലോമീറ്ററിന് ഒരു രൂപയിൽ താഴെയായി കുറയുന്നു. പക്ഷേ ഒരു ഡീസൽ വണ്ടിയോ പെട്രോൾ വണ്ടിയുടെയോ ചിലവ് നോക്കിയാൽ കിലോമീറ്ററിന് 8 രൂപയോളം വരും.
ഒരു ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് ആരംഭിച്ച് ഒരു ഇലക്ട്രിക് ബസ് വരെ പോകുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളും ഗിയർലെസ് ആണ്. ഗിയർ മാറുകയോ ക്ലച്ച് അമർത്തുകയോ വേണ്ട എന്നത് തന്നെയാണ് ഏറ്റവും സുഖപ്രദമായ കാര്യം. വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഒരു കൂട്ടം ബട്ടണുകളോ പെഡലുകളോ മാത്രമേ നിങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്നുളളു.

ഒരു ഇവി വാങ്ങുമ്പോൾ നമ്മൾക്ക് മാത്രമല്ല ഗുണമുണ്ടാകുന്നത്. പരിസ്ഥിതിക്ക് കൂടിയാണ്. ഒരു EV വാങ്ങുന്നതിലൂടെ നിങ്ങളുടെ വാഹനം കാർബൺ പുറന്തളളുന്നത് കുറയ്ക്കാൻ സാധിക്കുന്നു. ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് ഇവികൾ. ക്യാബിൻ നിശബ്ദമാണെന്നത് കൂടാതെ മികച്ച ലെഗ് റൂമും ഇവിക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








