ജനങ്ങള്‍ കാര്‍ വാങ്ങേണ്ടന്നാണോ സര്‍ക്കാരേ... ഇവി, സിഎന്‍ജി വാഹനങ്ങളുടെ നികുതി കൂട്ടി
ഭാവിയുടെ ഇന്ധനം വൈദ്യുതിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇവികള്‍ക്ക് പുറമെ സിഎന്‍ജി, എല്‍എന്‍ജി എന്നീ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും രാജ്യത്ത് പ്രചാരമേറുകയാണ്. അതുകൊണ്ടാണ് സിഎന്‍ജി ഇന്ധനത്തിന്റെ നികുതി കഴിയുന്നത്ര കുറയ്ക്കാനാണ് പല സംസ്ഥാന സര്‍ക്കാറുകളും ശ്രമിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇപ്പോള്‍ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെയും സിഎന്‍ജി വാഹനങ്ങളുടെയും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ അത് ഏതാണെന്ന് നോക്കാം.
പല വിദേശ വിപണികളിലും ഇവികള്‍ക്ക് വലിയ പ്രചാരമാണുള്ളത്. നോര്‍വെ പോലുള്ള ചില രാജ്യങ്ങളില്‍ പെട്രോള്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇവികളാണ് നിരത്തിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിഭാഗം ഇപ്പോഴും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി ഇന്ത്യ ഇവികളെയും മറ്റ് ബദല്‍ ഇന്ധനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

സിഎന്‍ജി, എല്‍പിജി വാഹനങ്ങളുടെ ഉപയോഗം സീറോ എമിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പൂര്‍ണതോതില്‍ സഹായിക്കില്ലെങ്കിലും അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം സിഎന്‍ജി, എല്‍പിജി എന്നിവയില്‍ ഓടാന്‍ കഴിയുന്ന വാഹനങ്ങളെയും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവയുടെ മേലുള്ള നികുതികള്‍ കഴിയുന്നത്ര കുറയ്ക്കാനാണ് അധികാരികള്‍ ശ്രമിക്കാറുള്ളത്.
രണ്ട് ദിവസം മുമ്പാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ നിയമസഭയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി മികച്ച പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പുതിയ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറി. പുതിയ നികുതി വര്‍ധനവ് പാവപ്പെട്ടവരെ ബാധിക്കില്ലെന്നും പ്രീമിയം വാഹനങ്ങള്‍ വാങ്ങുന്നവരെ മാത്രമേ ഈ തീരുമാനം ബാധിക്കുകയുള്ളൂ എന്നാണ് പവാര്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ വര്‍ഷവും വാഹന നികുതി പരിഷ്‌കരിക്കുന്നത് സാധാരണമാണ്. വളരെ അപൂര്‍വമായി മാത്രമാണ് നികുതി കുറയ്ക്കാറുള്ളത്. ഇക്കഴിഞ്ഞ ബജറ്റില്‍ കേരളത്തിലും ഇവികളുടെ നികുതി കൂട്ടിയിരുന്നു. അതേ പാത പിന്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ 2025-26 ബജറ്റില്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍ല്‍പിജി വാഹനങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചു. ഇതുവഴി മഹാരാഷ്ട്ര സര്‍ക്കാരിന് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1,500 കോടിയിലധികം വരുമാനം ലഭിക്കുമെന്ന് അജിത് പവാര്‍ പറഞ്ഞു.
സിഎന്‍ജി, എല്‍പിജി വാഹനങ്ങളുടെ നികുതി 1 ശതമാനമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൂട്ടിയത്. നികുതി വര്‍ധനവ് 1 ശതമാനം ആണെങ്കിലും വര്‍ഷം കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വന്ന് ചേരും. അതേസമയം, ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന സിഎന്‍ജി, എല്‍പിജി വാഹനങ്ങളുടെയും സിഎന്‍ജി ഇരുചക്ര വാഹനങ്ങളുടെ നികുതിയിലും മാറ്റമില്ല.
നിലവില്‍ 7 മുതല്‍ 9 ശതമാനം വരെയാണ് സിഎന്‍ജി വാഹനങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ മോട്ടോര്‍വാഹന നികുതി. വര്‍ധനവ് നിലവില്‍ വന്നാല്‍ സ്വകാര്യ സിഎന്‍ജി, എല്‍പിജി വാഹനങ്ങളുടെ നികുതി 10 ശതമാനം വരെയായി ഉയരും. അതുപോലെ 30 ലക്ഷമോ അതില്‍ കൂടുതലോ വിലയുള്ള ഹൈ-എന്‍ഡ് ഇലക്ട്രിക് വാഹനങ്ങളും 2025 ഏപ്രില്‍ മുതല്‍ ചെലവേറിയതാകും.
പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ 6 ശതമാനമായിരിക്കും നികുതി ഈടാക്കുക. രസകരമായ വസ്തുത എന്തെന്നാല്‍ നിലവില്‍ മഹാരാഷ്ട്രയില്‍ ഇവികള്‍ക്ക് മോട്ടോര്‍ വാഹന നികുതി ഈടാക്കുന്നില്ല. സര്‍ക്കാര്‍ തീരുമാനം നിമിത്തം ഈ മാസം സംസ്ഥാനത്ത് ഹൈ-എന്‍ഡ് ഇവികളുടെ വില്‍പ്പന കുതിച്ചുയരാന്‍ സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








