അന്യഗ്രഹ ജീവികളുടെ വാഹനം ഇന്ത്യയില്‍? മുംബൈക്കാരെ 'ഞെട്ടിച്ച' ആ വണ്ടി യഥാര്‍ത്ഥത്തില്‍ ഏതാണെന്നറിയാം...

വാഹനങ്ങളുടെ നിര്‍മിതിയില്‍ സുപ്രധാനമാണ് അവയുടെ രുകല്‍പ്പന. ഉപഭോക്താവിന്റെ മനസ്സില്‍ ആദ്യം പതിയുന്നത് അതിന്റെ ഡിസൈനാണ്. അതുകൊണ്ടാണ് വണ്ടിക്കമ്പനികള്‍ ഡിസൈനിംഗില്‍ വമ്പന്‍ തുക മുതല്‍മുടക്കുന്നു. വറൈറ്റി ഡിസൈനില്‍ വരുന്ന വാഹനങ്ങള്‍ എളുപ്പം ശ്രദ്ധിക്കപ്പെടുന്നു. അത്തരത്തില്‍ വ്യത്യസ്തമായ ഡിസൈനില്‍ വരുന്ന ഒരു വണ്ടിയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

നമ്മളാരും ഇതുവരെ കണ്ടിട്ടില്ലാത്ത അതുല്യമായ രൂപത്തിലുള്ള വാഹനമാണ് വീഡിയോയില്‍ കാണാനാവുന്നത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരത്തിലാണ് ആരുടെയും കണ്ണിലുടക്കുന്ന തരത്തിലുള്ള ഡിസൈനിലുള്ള വാഹനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വണ്ടി കണ്ടാല്‍ കാര്‍ ആണോ ബൈക്ക് ആണോ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. മുമ്പ് ഇത്തരമൊരു വാഹനം കണ്ടിട്ടില്ലാത്തതിനാല്‍ നെറ്റിസണ്‍സ് അതിശയം കൂറുകയാണ്.

lynx lean electric at mumbai

നിരവധി പേര്‍ ഈ വണ്ടി ഏതാണെന്നറിയാന്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കുകയായിരുന്നു. വിചിത്ര രൂപകല്‍പ്പനയില്‍ പണിതിറക്കുന്ന വാഹനങ്ങളെ കുറിച്ച് രസകരമായി ചോദിക്കുന്ന ചോദ്യമാണ് ഇതെന്താണ് വല്ല അന്യഗ്രഹ വാഹനവുമാണോ എന്ന്. ഈ വാഹനം കണ്ടിട്ട് നിരവധി നെറ്റിസണ്‍സ് ഇതേ ചോദ്യം ഉന്നയിച്ചു. എന്നാല്‍ ഇത് ഒരു അന്യഗ്രഹ വാഹനമല്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഡാനിഷ് കമ്പനിയായ ലിങ്ക്‌സ് കാര്‍സിന്റെ ഒരു ഉല്‍പ്പന്നമാണ് ഇത്.

ലിങ്ക്‌സ് ലീന്‍ എന്നാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പേര്. പരമ്പരാഗത ഇലക്ട്രിക് കാറുകളില്‍ നിന്ന് വ്യത്യസ്തമായി ലിങ്ക്‌സ് ലിനിന് നാല് ചക്രങ്ങളില്ല. പകരം മൂന്ന് വീലുകളിലാണ് ഇത് ഓടുക. ഈ ഇവിക്ക് മുന്നില്‍ ഒന്നും പിന്നില്‍ രണ്ട് വീലുകളുമാണ് ഉള്ളത്. എന്നാല്‍ ബാന്ദ്ര വര്‍ളിയിൽ കാണപ്പെട്ട ഈ വാഹനം ഒരു പരമ്പരാഗത മുച്ചക്ര വാഹനം പോലെയല്ല.

lynx lean electric at mumbai

ലിങ്ക്‌സ് ലീന്‍ എന്ന ഈ വറൈറ്റി ഇലക്ട്രിക് വാഹനത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. ലിങ്ക്‌സ് ലീന്‍ ഇലക്ട്രിക് ഒരു ടില്‍റ്റിംഗ് വെഹിക്കിള്‍ ആണെന്നതും ശ്രദ്ധേയമാണ്. അതായത് ഈ ഇലക്ട്രിക് വാഹനത്തിന് ഒത്തിരി ചെരിഞ്ഞ് സഞ്ചരിക്കാനാകും. ഈ ഇവിക്ക് പരമാവധി 45 ഡിഗ്രി ടില്‍റ്റ് ആങ്കിളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഈ ഇലക്ട്രിക് വാഹനം ഓടിക്കുന്നത് ഒരു ത്രില്ലിംഗ് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് തന്നെ സമ്മാനിക്കുമെന്നുറപ്പാണ്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ലിങ്ക്‌സ് ലീന്‍ ഇലക്ട്രിക് വെറും ഏഴ് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേ സമയം മണിക്കൂറില്‍ 169 കിലോമീറ്ററാണ് ഈ ഇലക്ട്രിക് ത്രീവീലറിന്റെ പരമാവധി വേഗത. 12 kWh ലിഥിയം മാംഗനീസ് ബാറ്ററി പായ്ക്കാണ് ഇവിക്ക് പവര്‍ നല്‍കുന്നത്.

lynx lean electric at mumbai

ഇക്കോ മോഡില്‍ 150 കിലോമീറ്ററും സ്പീഡ് മോഡില്‍ 100 കിലോമീറ്ററുമാണ് ഇതിന്റെ ഡ്രൈവിംഗ് റേഞ്ച്. 2000 ഫുള്‍ സൈക്കിളുകള്‍ക്ക് ശേഷം യഥാര്‍ത്ഥ ശേഷിയുടെ 80% സൈക്കിള്‍ ലൈഫ് ഉണ്ടാകും. ബാറ്ററി വാറണ്ടി 300,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 5 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ ശേഷിയുടെ 80% കവര്‍ ചെയ്യുന്നു. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളോടെയാണ് ഇവി വരുന്നത്.

ഫുള്‍ ലെതര്‍ ഇന്റീരിയര്‍, മെറ്റാലിക് എക്സ്റ്റീരിയര്‍ പെയിന്റ്, സ്‌പെഷ്യല്‍ എക്‌സ്റ്റീരിയര്‍ കളറുകള്‍, റിയര്‍ സ്പോയിലര്‍, വ്യത്യസ്ത വീല്‍ പായ്ക്കുകള്‍, യുഎസ്ബി, ബ്ലൂടൂത്ത് കണക്ഷനോടുകൂടിയ റേഡിയോ/സിഡി/MP3 പ്ലെയര്‍, ഡിവിസി മോഡ് സെലക്ടര്‍ HUD ഡിസ്പ്ലേ എന്നിവ അതിൽ ചിലതാണ് . 35,000 യൂറോയാണ് ഇവിയുടെ വില. 31 ലക്ഷം രൂപയും ഇറക്കുമതി തീരുവയും കൂടി ചേരുന്നതായിരിക്കും ഈ ഇവിയുടെ ഇന്ത്യയിലെ വില.

lynx lean electric

നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ രണ്ട് തലത്തിലുള്ള നികുതികളാണ് ഈടാക്കുന്നത്. 40,000 ഡോളറില്‍ താഴെ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള കാറുകള്‍ക്ക് 60 ശതമാനവും 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 100 ശതമാനവുമാണ് നികുതി. ഇത് യഥാക്രമം 40 ശതമാനവും 60 ശതമാനവുമാക്കി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ലിങ്ക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇവിക്കായുള്ള പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം ലോഞ്ച് ടൈംലൈന്‍ അറിയില്ല.

More from DriveSpark

Article Published On: Wednesday, January 24, 2024, 13:15 [IST]
English summary
Lynx lean electric tilting car seen in mumbai video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X