Rolls Royce Cullinan ഉടമകളായ ഇന്ത്യൻ സെലിബ്രിറ്റികള്‍; എംഎ യൂസുഫലി, മുകേഷ് അംബാനി, അജയ് ദേവ്ഗണ്‍...

ബ്രിട്ടീഷ് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ് കലിനന്‍. 2018-ലാണ് അവര്‍ കലിനന്‍ വിപണിയിലെത്തിച്ചത്. പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന അവരുടെ മോഡലുകളിലൊന്നായി കലിനന്‍ മാറി.

ഉയര്‍ന്ന് സവിശേഷതകളുള്ള എസ്‌യുവി ലോകത്ത് നിരവധി ശതകോടീശ്വരന്‍മാരും സെലിബ്രിറ്റികളും സ്വന്തമാക്കിയിട്ടുണ്ട്. അള്‍ട്രാ എക്‌സോട്ടിക് സവിശേഷതകളും ഹെലികോപ്റ്റര്‍ മോഡ് ക്യാമറ പോലുള്ള വളരെ നൂതന എഞ്ചിനീയറിംഗും ഓഫ്-റോഡ് മോഡില്‍ ഓട്ടോ റൈസിംഗ് സസ്‌പെന്‍ഷനും മറ്റ് നിരവധി ഫീച്ചറുകളും കലിനന്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ Rolls Royce Cullinan ഉടമകളായ സെലിബ്രിറ്റികള്‍; എംഎ യൂസുഫലി, മുകേഷ് അംബാനി, അജയ് ദേവ്ഗണ്‍...

6.95 കോടി എക്‌സ്-ഷോറൂം വില നല്‍കിയാല്‍ മാത്രമാണ് ഈ പുതുപുത്തന്‍ എസ്‌യുവിയുടെ അടിസ്ഥാന മോഡല്‍ ഉടമയാകാന്‍ സാധിക്കുക. കാറില്‍ പരിഷ്‌ക്കരണങ്ങള്‍ക്കും കസ്റ്റമൈസേഷനുകളും നടത്തുകയാണെങ്കില്‍ വില അതിന് അനുസരിച്ച് ഉയരും. ഇന്ന് എസ്‌യുവിയോട് ജനങ്ങള്‍ക്കുള്ള പ്രിയം എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ റോള്‍സ് റോയ്സിന് പോലും എസ്‌യുവി കളുടെ പെട്ടെന്നുള്ള വന്‍തോതിലുള്ള മാര്‍ക്കറ്റ് അവഗണിക്കാന്‍ കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാവ് കലിനന്‍ വിപണിയില്‍ എത്തിച്ചത്. റോള്‍സ് റോയ്‌സ് കലിനന്റെ ഇന്ത്യയിലെ സെലിബ്രിറ്റി ഉടമകളെ പരിചയപ്പെടുത്തുകയാണ് നമ്മള്‍ ഇന്ന്. ശതകോടീശ്വരനായ മുകേഷ് അംബാനി മുതല്‍ മലയാളികളുടെ സ്വന്തം എംഎ യൂസുഫലിയും പട്ടികയില്‍ ഉണ്ട്.

മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും ഇന്ത്യയിലെ ശതകോടീശ്വരന്‍മാരിലെ മുമ്പനുമായ മുകേഷ് അംബാനിയാണ് പട്ടികയിലെ ഒരാള്‍. അംബാനിയുടെ ഗാരേജില്‍ ഒന്നിലധികം റോള്‍സ് റോയ്‌സ് കാറുകള്‍ ഉണ്ട്. അതില്‍ മൂന്നെണ്ണം കലിനന്‍ എസ്‌യുവിയാണ്. 2019-ലാണ് അംബാനി കുടുംബം ആദ്യമായി കലിനന്‍ എസ്‌യുവി വാങ്ങിയത്. അവരുടെ ആദ്യത്തെ കലിനന്റെ നിറം വെള്ളയായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ സൈക്കഡെലിക് റാപ്പില്‍ പൊതിഞ്ഞിരിക്കുന്നു. മുകേഷ് അംബാനിയുടെ കുടുംബം രണ്ടാമത്തെ കലിനന്‍ 2021-ലാണ് വാങ്ങിയത്.

പെട്ര ഗോള്‍ഡ് ഷേഡിലാണ് ഇത് പൂര്‍ത്തിയാക്കിയത്. 2022-ല്‍ പുതുപുത്തന്‍ മോഡലിലേക്ക് ചുവടുമാറുന്നത് വരെ അംബാനി കുടുംബം ഈ കലിനന്‍ ഏറെകാലം ഉപയോഗിച്ചു. അംബാനി ഗാരേജിലെ ഏറ്റവും വില കൂടിയ മോഡലാണ് ഏറ്റവും പുതിയ കലിനന്‍. ഈ കാറില്‍ അംബാനിമാര്‍ നടത്തിയ കസ്റ്റമൈസേഷന്‍ എന്തൊക്കെയാണെന്നത് രഹസ്യമായി തുടരുകയാണ്. ടസ്‌കാന്‍ സണ്‍ കളര്‍ ഷേഡിലാണ് പുതുപുത്തന്‍ എസ്‌യുവി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാറിന്റെ നിറം അതിനെ ആള്‍ക്കൂട്ടത്തില്‍ വേറിട്ട് നിര്‍ത്തുന്നു. കാറിന് നിറം നല്‍കാന്‍ മാത്രം കോടി രൂപക്കടുത്ത് ചെലവായിട്ടുണ്ട്. കാറിന് ഓപ്ഷണലായി 21 ഇഞ്ച് വീലുകള്‍ ലഭിക്കുന്നതായി തോന്നുന്നു. അലോയ് വീലുകളുടെ വില ഓണ്‍ലൈനില്‍ ലഭ്യമല്ല. എങ്കിലും അഭ്യര്‍ത്ഥന നടത്തിയാല്‍ വെളിപ്പെടുത്തിയേക്കും.

എംഎ യൂസഫ് അലി

ലുലു ഗ്രൂപ്പിന്റെ ഉടമയും മലയാളിയുമായ എംഎ യൂസഫ് അലിയാണ് ഇന്ത്യയിലെ റോള്‍സ് റോയ്‌സ് കലിനന്‍ ഉടമയായ മറ്റൊരു പ്രമുഖന്‍. ഇന്ത്യയിലും വിദേശത്തുമായി നിരവധി മാളുകള്‍ സ്വന്തമായുള്ള യൂസഫ് അലി ഇന്ത്യയില്‍ കലിനന്‍ സ്വന്തമാക്കുന്നതിന് മുമ്പ് യുഎഇയിലെ ദുബൈയില്‍ വെച്ച് ഒരെണ്ണം സ്വന്തമാക്കിയിരുന്നു. ചുവപ്പ് നിറത്തിലുള്ള എസ്‌യുവി യൂസഫ് അലി ദുബൈയില്‍ ഉള്ള സമയത്താണ് ഉപയോഗിക്കുന്നത്. ഇത് കൂടാതെ മിനി കണ്‍ട്രിമാന്‍, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ്, ബെന്റ്‌ലി ബെന്‍േറഗ, മെര്‍സിഡീസ് ബെന്‍സ് GLS, ലെക്‌സസ് LX750, ബിഎംഡബ്ല്യു 750 Li M സ്‌പോര്‍ട്, മെര്‍സിഡീസ് മേബാക്ക് S 600 എന്നിവയും യൂസഫ് അലിയുടെ കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

അജയ് ദേവ്ഗണ്‍

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന് 2019-ലാണ് പുതിയ കലിനന്‍ വാങ്ങിയത്. പിന്നാലെ താരത്തിന്റെ ഇഷ്ടവാഹനമായി അത് മാറി. ഇപ്പോള്‍ അദ്ദേഹം കലിനന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അജയ് ദേവ്ഗണ്‍ തന്റെ കലിനന് വേണ്ടി ഡാര്‍ക്ക് ഷേഡ് ആണ് തിരഞ്ഞെടുത്തത്. 571 bhp പരമാവധി കരുത്തും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനിലാണ് ഇത് വരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.

ഭൂഷണ്‍ കുമാര്‍

ടി-സീരീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാര്‍ ഇന്ത്യയിലെ റോള്‍സ് റോയ്സ് കലിനന്‍ മുതലാളിമാരില്‍ ഒരാളാണ്. ബോളിവുഡിലെ ഏറ്റവും വലിയ സംഗീത നിര്‍മാണ കമ്പനികളിലൊന്നാണ് ടി-സീരീസ്. ആഡംബരവും ചാരുതയും വിളിച്ചറിയിക്കുന്ന വൈന്‍ റെഡ് നിറത്തിലുള്ള കലിനനാണ് ഭൂഷണ്‍ കുമാറിന്റെ പക്കലുള്ളത്. മെര്‍സിഡീസ് S500 മേബാക്ക്, ഫെരാരി 458 ഇറ്റാലിയ, ബെന്റ്ലി ഫ്ളൈയിംഗ് സ്പര്‍ എന്നിവയാണ് ഭൂഷണ്‍ കുമാറിന്റെ ഗാരേജിലുള്ള മറ്റ് ചില വില കൂടിയ കാറുകള്‍.

More from DriveSpark

Article Published On: Thursday, November 24, 2022, 10:54 [IST]
English summary
Ma yussuf ali mukesh ambani ajay devgn list of celebrity owners of rolls royce cullinan in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X