MA യൂസുഫലിയല്ലാതെ മറ്റാര്! കേരളത്തിലെ ആദ്യത്തെ മെര്‍സിഡീസ് V-ക്ലാസ് ലുലു ഗ്രൂപ്പിന് സ്വന്തം

ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ (MA Yusuff Ali) ഗള്‍ഫിലും കേരളത്തിലുമായുള്ള ഗരാജില്‍ ലോകത്തിലെ എണ്ണം പറഞ്ഞ പല ഹൈ-എന്‍ഡ് കാറുകളുമുണ്ട്. ഇപ്പോള്‍ തങ്ങളുടെ വിപുലമായ വാഹന ശേഖരത്തിലേക്ക് പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് V-
ക്ലാസ് (Mercedes-Benz V-Class) ചേര്‍ത്തിരിക്കുകയാണ് ലുലു ഗ്രൂപ്പ്. പുതിയ V-ക്ലാസിന്റെ കേരളത്തിലെ ആദ്യ ഉടമ ലുലു ഗ്രൂപ്പ് ആണെന്ന് മെര്‍സിഡീസ് ബെന്‍സിന്റെ സംസ്ഥാനത്തെ പ്രമുഖ ഡീലര്‍മാരായ ദി ബ്രിഡ്ജ്‌വേ മോട്ടാര്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കും വിശിഷ്ട അതിഥികളുടെ യാത്രകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ലക്ഷ്വറി എംപിവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശാലമായ ഇന്റീരിയറും അത്യാധുനിക സൗകര്യങ്ങളുമാണ് വിപണിയിലെ മറ്റ് ലക്ഷ്വറി വാഹനങ്ങളില്‍ നിന്ന് വി-ക്ലാസിനെ വ്യത്യസ്തമാക്കുന്നത്. 3,430 mm എക്സ്ട്രാ ലോംഗ് വീല്‍ബേസ് മോഡല്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള ആഡംബര വാഹനമാക്കി V-ക്ലാസിനെ മാറ്റുന്നു.

lulu group mercedes-benz v-class kerals first

നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം. ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. ഇതില്‍ കറുപ്പ് നിറമാണ് ലുലു മുതലാളി തെരഞ്ഞെടുത്തത്. V-ക്ലാസിന്റെ എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്് മെര്‍സിഡീസ്.

പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളും കാലുകള്‍ നീട്ടിവെക്കാനുള്ള എക്സ്റ്റെന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും യാത്രക്കാര്‍ക്ക് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം സമ്മാനിക്കുന്നു. സുഗമമായ യാത്രയ്ക്കായി ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത എയര്‍മാറ്റിക് സ്പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 15 സ്പീക്കര്‍ 650W ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റത്തിനൊപ്പം ഇന്‍ഫോടെയ്ന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് കണക്റ്റഡ് ടച്ച്‌സ്‌ക്രീനുകളും ലക്ഷ്വറി എംപിവിയില്‍ നല്‍കിയിട്ടുണ്ട്.

lulu group mercedes-benz v-class kerals first

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ക്ലൈമറ്റ് കണ്‍ട്രോളുകള്‍ക്കായി സമര്‍പ്പിത ഫിസിക്കല്‍ ബട്ടണുകളും ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ആംബിയന്റ് ലൈറ്റിംഗും ഇതില്‍ ഉള്‍പ്പെടുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ് വിന്‍ഡ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സുരക്ഷാ ക്രമീകരണങ്ങളും യാത്രക്കാരുടെ സുരക്ഷക്കായി ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ V-ക്ലാസ് ഓഫര്‍ ചെയ്യുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് ലുലു V-ക്ലാസിന്റെ പെട്രോള്‍ പതിപ്പാണ് തെരഞ്ഞെടുത്തതെന്ന് മനസിലാക്കാം.

lulu group mercedes-benz v-class kerals first

ടൊയോട്ട വെല്‍ഫെയര്‍, ലെക്‌സസ് LM 350h എന്നീ ജനപ്രിയ ആഡംബര എംപിവികള്‍ വിപണിയിലുണ്ടെങ്കിലും തനതായ ജര്‍മ്മന്‍ ഡിസൈനും ആഡംബര ഫീച്ചറുകളുമാണ് V-ക്ലാസിനെ ശ്രദ്ധേയമാക്കുന്നത്. ബിസിനസ് ക്ലാസ് യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നായ V-ക്ലാസ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മത്സരിക്കുകയാണ്. നടന്‍മാരായ അജയ് ദേവ്ഗണ്‍, കാര്‍ത്തിക് ആര്യന്‍ എന്നിവരും നിര്‍മാതാവ് ബോണി കപൂറും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഈ എംപിവി സ്വന്തമാക്കിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ V-ക്ലാസ് സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യ അത് കാമുകി മഹിക ശര്‍മക്ക് സമ്മാനിക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.40 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. മെര്‍സിഡീസ് മെയ്ബാക്ക്, റോള്‍സ് റോയ്‌സ് കലിനന്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ തുടങ്ങിയ വമ്പന്‍ കാറുകള്‍ അണിനിരക്കുന്ന ലുലു ഗ്രൂപ്പിന്റെ കാര്‍ ശേഖരത്തിലേക്കാണ് V-ക്ലാസ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ ഒ്രൗദ്യോഗിക ആവശ്യങ്ങള്‍ക്കായിട്ടാകും പ്രധാനമായും ഈ വാഹനം ഉപയോഗിക്കുകയെന്നാണ് വിവരം. സാധാരണയായി സെഡാനുകള്‍ക്കും എസ്യുവികള്‍ക്കും ഡിമാന്‍ഡുള്ള കേരളത്തിലെ ആഡംബര വാഹന വിപണിയില്‍ V-ക്ലാസിലൂടെ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങുമെന്നാണ് തോന്നുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ V-ക്ലാസുകള്‍ കേരളത്തിലെ നിരത്തുകളില്‍ കാണാന്‍ സാധിക്കും.

More from DriveSpark

Article Published On: Wednesday, April 8, 2026, 19:06 [IST]
English summary
Ma yusuff ali lulu group proud owner of keralas first mercedes benz v class
കൂടുതല്‍... #auto news #india #‍luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X