ഗരാജില്‍ നിറയെ സൂപ്പര്‍ കാറുണ്ടെങ്കിലും ഇഷ്ടം ഈ ടാറ്റയെ! നടിയുടെ ഹൃദയംകവര്‍ന്ന കാര്‍ഡിയോളജിസ്റ്റാണ് കക്ഷി

സിനിമാ നടിമാരില്‍ പലരും അതേ മേഖലയില്‍ നിന്നുള്ളവരെ തന്നെയാണ് ജീവിത പങ്കാളികളെ കണ്ടെത്താറുള്ളത്്. ബിസിനസുകാരെയും കായിക താരങ്ങളെയും വിവാഹം ചെയ്ത നടിമാരുമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരെ പോലെയുള്ള പ്രൊഫഷനലുകളെ വിവാഹം കഴിച്ച നടിമാര്‍ തുലോം കുറവാണ്. അക്കൂട്ടത്തില്‍ ഒരാളാണ് 1980-കളിലും 1990-കളിലും ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്ന മാധുരി ദീക്ഷിത്. തന്റെ അഭിനയ ശേഷി കൊണ്ടും നൃത്തചാരുത കൊണ്ടും ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് നിന്ന മാധുരിയുടെ ഹൃദയം കവര്‍ന്നത് ഒരു ഹൃദയശസ്ത്രക്രിയ വിദഗ്ദനായിരുന്നു. പേര് ഡോ. ശ്രീറാം മാധവ് നേനെ.

ഇന്ത്യയിലെ അറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ് എന്ന നിലയില്‍ അല്ലാതെ ഒരു വണ്ടിപ്രാന്തന്‍ എന്ന നിലയിലും ഡ്രൈവ്‌സ്പാര്‍ക്ക് വായനക്കാര്‍ക്ക് ഇദ്ദേഹത്തെ പരിചയമുണ്ടാകും. കാരണം നിരവധി ഹൈ-എന്‍ഡ് വാഹനങ്ങള്‍ സ്വന്തമായുള്ള ഒരു ധനികനായ ഡോക്ടര്‍ ആണ് ശ്രീറാം നേനെ (Shriram Nene). ഇദ്ദേഹത്തിന് സ്വന്തമല്ലാത്ത സൂപ്പര്‍കാറുകള്‍ കുറവാണെന്ന് തന്നെ പറയാം.

dr shriram nene tata nexon ev

ഫെറാറി 296 GTS, പോര്‍ഷ 911 GT3, മക്‌ലാരന്‍ 750S, പോര്‍ഷ 911 ടര്‍ബോ S എന്നിവയുള്‍പ്പെടെ നിരവധി കാര്‍ മോഡലുകള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇത്രയും വില കൂടിയ കാറുകള്‍ സ്വന്തമായുള്ള വ്യക്തിയുടെ ഇഷ്ടപ്പെട്ട മോഡല്‍ ഏതാണെന്ന് ചോദിച്ചാല്‍ അത് ഏതെങ്കിലും ഫോറിന്‍ കാറായിരിക്കും എന്നായിരിക്കും എല്ലാവരും ചിന്തിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.

ആരും കൊതിക്കുന്ന ഒത്തിരി കാറുകള്‍ സ്വന്തമായുള്ള ഈ മനുഷ്യന്റെ പ്രിയപ്പെട്ട കാര്‍ ഒരു ടാറ്റ കാര്‍ ആണ്. അതെ ഏറെ കാലം അമേരിക്കയില്‍ ജോലി ചെയ്ത ഡോക്ടര്‍ ആണെങ്കില്‍ കൂടി ശ്രീറാം നേനെയുടെ ഫേവറിറ്റ് കാര്‍ ടാറ്റയുടേതാണ്. ഓ... ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് ടാറ്റയുടേതാണല്ലോ അപ്പോള്‍ അവരുടെ ഏതെങ്കിലും കാറായിരുക്കുമെന്നും ചിന്തിക്കേണ്ട. ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവിയാണ് കോടീശ്വരന്റെ മനംകവര്‍ന്നത്.

dr shriram nene tata nexon ev

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ മോഡലുകളില്‍ ഒന്നാണിത്. കൃത്യമായി പറഞ്ഞാല്‍ ബജറ്റ് വിലയില്‍ ലഭ്യമാകുന്ന ഒരു ഇവിയാണിത്. മാധുരി ദീക്ഷിത്തിന്റെയും ഭര്‍ത്താവിന്റെയും വരുമാനവും ആസ്തിയും കണക്കിലെടുക്കുമ്പോള്‍ ഈ കാറിന്റെ വില വളരെ തുച്ഛമാണ്. ടാറ്റ നെക്‌സോണ്‍ ഇവി ഡാര്‍ക്ക് എഡിഷനാണ് ശ്രീറാമിന്റെ പക്കലുള്ളത്. ഇതിന്റെ വില വെറും 17.5 ലക്ഷം രൂപ മാത്രമാണ്.

വൈവിധ്യമാര്‍ന്ന ആഡംബര കാറുകള്‍ സ്വന്തമായുണ്ടെങ്കിലും ടാറ്റ നെക്‌സോണ്‍ ഇവിയാണ് തന്റെ പ്രിയപ്പെട്ട വാഹനമെന്ന് ഒരു അഭിമുഖത്തിലാണ് ശ്രീറാം പറഞ്ഞത്. ഇത് കേട്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ കാര്‍ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണെന്നും പ്രീമിയം കാര്‍ സമ്മാനിക്കുന്ന ആഡംബര അനുഭവം തനിക്ക് ഇതില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്.

ടാറ്റയുടെ ഈ ഇലക്ട്രിക് കാറിന് ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇതിനും 40.5 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ പരമാവധി 141 bhp പവറും 250 Nm ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്.

ഇതിലും പവര്‍ ഔട്ടുപുട്ട് ലഭിക്കുന്ന നിരവധി കാറുകള്‍ തനിക്കുണ്ടെങ്കിലും ദൈനംദിന യാത്രകള്‍ക്ക് ഉ്പയോഗിക്കാന്‍ തനിക്ക് ഇഷ്ടം നെക്‌സോണ്‍ ആണെന്ന് ശ്രീറാമിനെ പോലൊരാള്‍ പറയുന്നത് ടാറ്റക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്. മാത്രമല്ല ഈ കാറില്‍ ടാറ്റ നിരവധി നൂതന ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. ടാറ്റ കാറുകളുടെ മുഖമുദ്രയായ സേഫ്റ്റിയും ഒരു പ്ലസാണ്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ആണ് നെക്‌സോണ്‍ ഇവി സ്വന്തമാക്കിയിരിക്കുന്നത്.

ഏതായാലും മാധുരി ദീക്ഷിത്തിന്റെ ഭര്‍ത്താവിന്റെ ഈ അഭിപ്രായ പ്രകടനവും അദ്ദേഹത്തിന്റെ ലാളിത്യവും നെറ്റിസണ്‍സിന് ഇഷടപ്പെട്ടിട്ടുണ്ട്. മാധുരിയെപ്പോലെ പ്രശ്‌സതയായ നടിയുടെ സമ്പന്നനായ ഭര്‍ത്താവ് ഒരു ഇന്ത്യന്‍ കാറിനെ കുറിച്ച് നല്ലത് പറയുന്നതിനെ അവര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നു. ശ്രീറാം നേനെയുടെ ഈ അഭിപ്രായത്തെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Saturday, March 22, 2025, 17:00 [IST]
English summary
Madhuri dixit husband billionaire cardiologist shriram nene favourite car is tata nexon ev
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X