ഇലക്ഷന്‍ ഇങ്ങെത്തീ... തൊഴിലാളികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സര്‍ക്കാര്‍ വക 40,000 രൂപ!

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്നത് സാധാരണക്കാരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് ടൂവീലറുകള്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ടൂവീലര്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളും പച്ചപിടിച്ച് വരുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കൊപ്പം പരമ്പരാഗത വാഹന നിര്‍മാതാക്കളും ഈ രംഗത്തേക്ക് കാലെടുത്ത് വെച്ചത് വിപണിയുടെ വളര്‍ച്ചക്ക് വളമായി.

ഇവികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. അവ കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ ഇവി നയങ്ങള്‍ കൂടി നടപ്പില്‍ വരുത്തിയതിനാല്‍ ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നത് കൂടുതല്‍ എളുപ്പമായി. എന്നാല്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇന്നും ഒരു വാഹനം സ്വന്തമാക്കുകയെന്നത് ഒരു സ്വപ്‌നമാണ്. എന്നാല്‍ അത്തരത്തിലുള്ള സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് കൈതാങ്ങേകുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.

mp rs 40k aid to labourers for purchasing e-scooters

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് 40000 രൂപ ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഞായറാഴ്ച ഗ്വാളിയോറിലെ വിമാനത്താവള ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഈ ജനപ്രിയ പ്രഖ്യാപനം നടത്തിയത്. ഇത് മാത്രമല്ല തൊഴിലാളികളുടെ വേതനം ഉയര്‍ത്തുമെന്നും മരിക്കുകയോ ശാരീരിക അവശതകള്‍ അനുഭവിക്കുകയോ ചെയ്താല്‍ നിലവിലെ ധനസഹായം 1 ലക്ഷം രൂപയില്‍ നിന്ന് 4 ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 11,450 രൂപയായും അര്‍ധ നൈപുണ്യമുള്ളവര്‍ക്ക് 12,446 രൂപയായും കര്‍ഷകത്തൊഴിലാളികള്‍ക്ക് 9,160 രൂപയായും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവികള്‍ വാങ്ങാനുള്ള ധനസഹായത്തിനൊപ്പം വേതനം കൂടി ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ ഇനി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ എത്തിയേക്കും. പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ധന വില വര്‍ധനവില്‍ നിന്ന് രക്ഷനേടാനും ഇതുകൊണ്ട് സാധാരണക്കാരായ ജനങ്ങള്‍ക്ക് സാധിക്കും.

mp rs 40k aid to labourers for purchasing e-scooters

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് ഫാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്ന പേരില്‍ സബ്സിഡി സ്‌കീം നടപ്പാക്കി വരുന്നുണ്ട്. ഇതുവഴി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് സബ്സിഡി നല്‍കി. ഇതിന്റെ രണ്ടാം ഘട്ടമാണിപ്പോള്‍ പ്രാബല്യത്തിലുള്ളത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഇലക്ട്രിക് കാറുകള്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫെയിം സബ്സിഡി ലഭ്യമാണ്. എന്നാല്‍ ഫെയിം II സബ്‌സിഡി സ്‌കീമിന്റെ സമയപരിധി 2024 മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഫെയിം സബ്സിഡി നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

fame ii

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുന്നത് സര്‍ക്കാറുകളുടെ പ്രഖ്യപിത ലക്ഷ്യങ്ങളില്‍ ഒന്നായതിനാല്‍ ഈ പദ്ധതി നീട്ടുകയോ അല്ലെങ്കില്‍ മൂന്നാം ഘട്ടമായി ഫെയിം III അവതരിപ്പിക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യം ഉടന്‍ തന്നെ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നതിനാല്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഒന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നില്ല.

ഇപ്പോള്‍ ഫെയിം II ഗ്രാന്റ് ഈ വര്‍ഷം ജൂലൈ 31 വരെ സര്‍ക്കാര്‍ നീട്ടിയിരക്കുകയാണിപ്പോള്‍. ഇത് പ്രകാരം ജൂലൈ 31 വരെ ഇലക്ട്രിക് വാഹന കമ്പനികള്‍ക്ക് നിലവില്‍ ലഭിക്കുന്ന അതേ തുക സബ്സിഡിയായി ലഭിക്കും. അതേസമയം ജൂണ്‍ 31-ന് ശേഷം ഫെയിം III നടപ്പില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ഈ സ്‌കീമിന് കീഴില്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡികള്‍ നല്‍കാന്‍ 10,500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

fame ii

നിലവില്‍ നാല് മാസത്തേക്ക് 500 കോടി രൂപയാണ് ഇടക്കാലത്തേക്കായി അനുവദിച്ചിട്ടുള്ളത്. ഏതായാലും രാജ്യത്ത് ഇവികള്‍ സജീവമായി വരുന്ന സാഹചര്യത്തില്‍ അതിന് വിലങ്ങുതടിയായേക്കാവുന്ന തരത്തില്‍ സബ്‌സിഡി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞേക്കില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതുസംബന്ധിച്ച് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

More from DriveSpark

Article Published On: Tuesday, March 12, 2024, 15:16 [IST]
English summary
Madhya pradesh government provide rs 40000 financial aid to labourers for electric scooter purchase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X