അ‌ച്ഛനും മകനും കൂടി വന്നു, കണ്ടു, കീഴടക്കി! പോർഷ സ്വന്തമാക്കിയ ഈ തുണിക്കട മുതലാളിയെ മനസിലായോ

ജർമൻ സ്പോർട്‌സ് വാഹന നിർമാതാക്കളായ പോർഷയുടെ ഏറ്റവും ജനപ്രിയ മോഡലാണ് കയീൻ ജിടിഎസ്. 2 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന പോർഷ കയീൻ ജിടിഎസ് എസ്‌യുവിക്ക് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി കേരളത്തിൽ ഏകദേശം 2.50 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൾ. സെലിബ്രിറ്റികൾ മെർസിഡീസ് ബെൻസിലേക്കും ലാൻഡ് റോവറിലേക്കും പോകുമ്പോൾ ചില വ്യവസായ പ്രമുഖർക്ക് പ്രിയം പോർഷയാണ്. കേരളത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമാണ് മഹാലക്ഷ്മി സിൽക്സ്. കടയുടമ വിനോദ് കുമാർ ബിസിനസുകാർക്കിടയിൽ വളരെ പ്രശസ്തനാണ്. അദ്ദേഹം തൻ്റെ ഗാരേജിലേക്ക് ഒരു പ്രമുഖനെ കൂടി കൊണ്ടുവന്നിരിക്കുകയാണ്.

അത് മറ്റാരുമല്ല ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച കയീൻ ആണ്. ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ ഓൺ-റോഡ് വില വരുന്നത്. ഇന്ത്യയിൽ വാഹനം കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴി വിപണിയിലെത്തുന്നതിനാലാണ് എസ്‌യുവിക്ക് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്.

340 bhp പവറിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് കുഞ്ചാക്കോ ബോബന്റെ പോർഷ കയീൻ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഡിസൈനിന്റെ കാര്യത്തിലായാലും ഇടിവെട്ടാണ് കക്ഷി. കയീൻ എസ്‌യുവിയുടെ സ്പോർട്ടിനെസ് കൂട്ടുന്ന അൽഗാർവേ ബ്ലു എന്ന കളർ ഓപ്ഷനാണ് വിനോദ് കുമാർ തെരഞ്ഞെടുത്തിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, വലിയ അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, വീൽ ആർച്ചുകൾ, എന്നിവയെല്ലാം പോർഷയുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകാനായി കൊടുത്തിട്ടുണ്ട്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടലമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.9 ഇഞ്ച് കോ-പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കുള്ള ഇലക്ട്രിക് സൺബ്ലൈൻഡുകൾ, 14-സ്പീക്കർ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് എന്നിവയെല്ലാം എസ്‌യുവിയിലുണ്ട്.

മോളിവുഡിലെ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബൻ അടുത്തിടെയാണ് കയീൻ മോഡൽ വാങ്ങിയത്. കുടുംബത്തോടൊപ്പം എത്തി പുതിയ വണ്ടിയുടെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. പുതിയ കയീൻ കൂടാതെ മിനി കൂപ്പർ, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ വമ്പൻ കാറുകളും കുഞ്ചാക്കോ ബോബന്റെ ഗരാജിലുണ്ട്. കാമ്പുള്ള, പക്വമായ സീരിയസ് വേഷങ്ങളിലേക്ക് കുഞ്ചാക്കോ ബോബൻ ചുവടുമാറ്റിയതു പോലെയാണ് പുതിയ പോർഷയുടെ ആഡംബരത്തിലേക്കുള്ള യാത്രകളുടെ മാറ്റവും.

മലയാള സിനിമയിൽ മറ്റൊരു പോർഷ കാർ സ്വന്തമാക്കിയത് ആഡംബര കാറുകളുടെ ഉറ്റതോഴനായ നമ്മുടെ പ്രിയപ്പെട്ട പ്രിഥ്വിരാജാണ്. കഴിഞ്ഞ വർഷമാണ് പോർഷയുടെ സ്പോർട്‌സ് കാറായ 3.49 കോടി രൂപ വിലയുള്ള 911 GT3 ടൂറിംഗ് സ്വന്തമാക്കിയത്. 3.49 കോടി രൂപയാണ് അടിസ്ഥാനപരമായി വരുന്ന വിലയെങ്കിലും ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ ഈ വില ഇനിയും വർധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 25, 2025, 15:40 [IST]
English summary
Mahalakshmi silks owner buys porsche cayenne algarve blue video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X