വസ്ത്രം വിൽക്കുന്നതിലും വാഹനം വാങ്ങുന്നതിലും പ്രൗഡി വിട്ടൊരു കളിയില്ല; മഹാറാണി ഉടമ വാങ്ങിയ എസ്‌യുവി കണ്ടോ

മെർസിഡീസ് ബെൻസ് എന്ന ബ്രാൻഡ് രാജ്യത്തുണ്ടാക്കുന്ന ഓളമൊന്നും മറ്റ് ഒരു ആഡംബര ബ്രാൻഡിനും സ്വപ്നം കാണാൻ പോലും സാധിക്കുന്നതല്ല. അത് കൊണ്ട് തന്നെ സെലിബ്രിറ്റികളുടെ ഇടയിലും എല്ലാ വ്യവസായ പ്രമുഖർക്കും പ്രിയപ്പെട്ട ബ്രാൻഡാണ ബെൻസ്. പ്രത്യേകിച്ച് ബെൻസിൻ്റെ എസ്‌യുവി വേരിയൻ്റുകൾ.അതിൽ തന്നെ GLE മോഡലുകളോട് ഉപഭോക്താക്കൾക്ക് പ്രത്യേക ഇഷ്ടമുണ്ട്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലുമാണ് മെർസിഡീസ് ബെൻസ് GLE വിപണിയിൽ ലഭ്യമാകുന്നത്.

ഒരു വിവാഹത്തെ ഏറ്റവും കൂടുതൽ കളർഫുള്ളാക്കുന്നത് കല്ല്യാണപെണ്ണിൻ്റേയും ചെറുക്കൻ്റേയും വേഷങ്ങളാണ്. പ്രത്യേകിച്ച് കല്ല്യാണദിവസം എല്ലാവരുടേയും കണ്ണ് വധുവിൻ്റെ വേഷത്തിലാണ് എന്ന് ഉറപ്പാണ്. ഏതൊരു വധുവിൻ്റേയും മനസ് നിറയുന്ന വസ്ത്രശേഖരമാണ് തൊടുപുഴയിലെ മഹാറാണി വെഡ്ഡിങ്ങ് കളക്ഷൻസ് എന്ന സ്ഥാപനത്തിൻ്റെ പ്രത്യേകത. തലക്കെട്ടിൽ പറഞ്ഞത് പോലെ വസ്ത്രം വിൽക്കുന്നതിലും വാഹനം വാങ്ങുന്നതിലും പ്രൗഡി വിട്ടൊരു കളിയില്ല എന്ന് പറയുന്നത് സ്ഥാപനത്തിൻ്റെ ഉടമയാണ്.

ഉടമ റിയാസ് തൻ്റെ വാഹന കളക്ഷനിലേക്ക് പുതിയ ഒരു അതിഥിയെ കൂടി കൂടെക്കൂട്ടിയിരിക്കുകയാണ്. മെർസിഡീസ് ബെൻസ് GLE ആണ് റിയാസ് സ്വന്തമാക്കിയ മോഡൽ. കേരളത്തിലെ മെർസിഡീസ് ബെൻസിൻ്റെ ഡീലർഷിപ്പായ ബ്രിഡ്ജ്‌വേ മോട്ടോർസിൽ നിന്നാണ് റിയാസ് വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. വാഹനം ഡെലിവറി നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വാഹനത്തിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയിൽ എടുത്തു പറയേണ്ടതായിട്ടുളളത്.

ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിൾ സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്.

മുകളിൽ പറഞ്ഞതു പോലെ മെർസിഡീസ് ബെൻസ് GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 300d വേരിയന്റിന് 265 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തിൽ 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് GLE 450 മോഡൽ ഉപയോഗിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 11, 2025, 15:35 [IST]
English summary
Maharani wedding collections md riyas brings home mercedes benz gle video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X