ബെൻസിന് പിന്നാലെ 87 ലക്ഷം മുടക്കി പട്ടിൻ്റെ മഹാരാജാവ്; ആഡംബര സ്പോർട്സ് കാർ സ്വന്തമാക്കിയ ആളെ മനസിലായോ

എംജി സൈബർസ്റ്റർ വിപണിയിൽ എത്തിയത് മുതൽ ഏവരുടേയും പ്രിയപ്പെട്ട ആഡംബര സ്പോർട്സ് കാറായി മാറാൻ അധികം സമയം എടുത്തിട്ടില്ല. കുറഞ്ഞ സമയം കൊണ്ട് നിരവധി ബുക്കിങ്ങുകളും കാറിന് ലഭിച്ചതായി എംജി അറിയിച്ചിരുന്നു. പല സെലിബ്രിറ്റികളും 87 ലക്ഷം രൂപ മുടക്കി എംജി സൈബർസ്റ്റർ സ്വന്തമാക്കിയിട്ടുണ്ട്.ഇപ്പോഴിതാ തൊടുപുഴക്കാരുടെ പ്രിയപ്പെട്ട തുണിക്കടയായ മഹാറാണി വെഡ്ഡിങ്ങ് കളക്ഷൻസിൻ്റെ ഉടമയായ റിയാസ് തൻ്റെ ഗാരേജിലേക്ക് സൈബർസ്റ്റർ എത്തിച്ചിരിക്കുകയാണ്. Base Eleven കൺവൻഷൻ സെൻ്ററിൽ വച്ചാണ് വാഹനം ഡെലിവറി ചെയ്തത്. കുടുംബസമേതം എത്തിയാണ് റിയാസ് വാഹനം ഏറ്റുവാങ്ങിയത്.

ആഡംബര സ്പോർട്സ് കാറിൻ്റെ ചുവപ്പ് നിറമാണ് റിയാസ് തെരഞ്ഞെടുത്തത്. 75 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരിക്കുന്ന ഇത് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് റോഡ്‌സ്റ്ററാണ്. അത്യാധുനിക രൂപകല്‍പ്പനയും, നൂതന സാങ്കേതികവിദ്യയും, മികച്ച പ്രകടനവും, ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സിസര്‍ ഡോറുകളും സോഫ്റ്റ് ടോപ്പും കണ്‍വെര്‍ട്ടബിള്‍ കാറിനെ സെഗ്മെന്റില്‍ വേറിട്ടതാക്കുന്നു.

Maharani Wedding Owner Riyas Brings Home New Mg Cyberster

യെല്ലേ, റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. കൂടാതെ, ബ്ലാക്ക്, മെറൂണ്‍ എന്നീ രണ്ട് റൂഫ് ഓപ്ഷനുകളും ഉണ്ട്. ഇന്ത്യന്‍ പെര്‍ഫോമന്‍സ് ഇവി വിപണിയിലെ എംജി സൈബര്‍സ്റ്ററിന്റെ പ്രീമിയം സ്ഥാനമാണ് ഇതിന്റെ വില സൂചിപ്പിക്കുന്നത്. വിൽപ്പനയിൽ എംഡി സൈബർസ്റ്റർ മുന്നിൽ തന്നെയുണ്ട്.

140mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ലോ പ്രൊഫൈലുമായി വരുന്ന എംജി സൈബര്‍സ്റ്ററിന്റെ മുന്‍വശത്ത്, ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടറുകളും, ഡിആര്‍എല്ലുകളും, ഫ്രണ്ട് സ്പ്ലിറ്ററും, ഗ്രില്ലില്‍ സ്ഥാപിച്ചിട്ടുള്ള എംജി ലോഗോയും ഉണ്ട്. വശങ്ങളില്‍ 20-ഇഞ്ച് വീലുകള്‍ നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 245mm ടയറുകളും പിന്‍വശത്ത് 275mm ടയറുകളും നല്‍കിയിരിക്കുന്നു.

Maharani Wedding Owner Riyas Brings Home New Mg Cyberster

സ്യൂഡ്, വീഗൻ ലെതർ അപ്ഹോൾസ്റ്ററി എന്നിവയുടെ മിശ്രിതമാണ് ഇൻ്റീരിയറിൽ കാണാനാവുക. യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു PM 2.5 എയർ ഫിൽട്ടർ, ഒരു പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗിച്ച് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താനും കമ്പനിക്കായിട്ടുണ്ട്. സ്പോർട്ടി ലേഔട്ടിൽ ബക്കറ്റ്-സ്റ്റൈൽ പെർഫോമൻസ് സീറ്റുകൾ, ഇന്റഗ്രേറ്റഡ് കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി ഒരു റോട്ടറി സെലക്ടർ എന്നിവയാണ് സൈബർസ്റ്ററിലെ യാത്രകൾ മനോഹരമാക്കുന്നത്.

റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകൾ മികച്ചതാക്കാൻ പാഡിൽ ഷിഫ്റ്ററുകളും എംജി സൈബർസ്റ്റർ ഇവിയിൽ നൽകിയിട്ടുണ്ട്. സേഫ്റ്റിക്കും പ്രത്യേക പരിഗണന നൽകിയാണ് ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് റോഡ്സ്റ്ററായ സൈബർസ്റ്റർ പണിതിറക്കിയിരിക്കുന്നത്. ലെവൽ 2 ADAS, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ESC, റോൾഓവർ പ്രൊട്ടക്ഷനായി 1.83 സൈഡ് സ്റ്റെബിലിറ്റി ഫാക്ടർ (SSF) ഉള്ള ശക്തിപ്പെടുത്തിയ ബോഡി ഘടന എന്നിവ സുരക്ഷാ ഫീച്ചറുകൾ.

Maharani Wedding Owner Riyas Brings Home New Mg Cyberster

77 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി വരുന്ന എംജി സ്റ്റൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിന് സിംഗിൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കും. 503 bhp പവറിൽ പരമാവധി 725 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സിസ്റ്റമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ മണിക്കൂറിൽ വേഗത കൈവരിക്കാനും സൈബർസ്റ്റർ ഇവിക്ക് സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 6, 2025, 16:20 [IST]
English summary
Maharani wedding owner riyas brings home new mg cyberster images inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X