മകളുടെ കല്യാണത്തിന് അച്ഛന്‍ കാര്‍ അലങ്കരിച്ചത് ചാണകം പുരട്ടി; വീഡിയോ
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത് ചില നിമിഷങ്ങള്‍ ഉണ്ടാകും. അത് ആഘോഷമാക്കാനും നമ്മുക്ക് മടിയില്ല. ജീവിതത്തില്‍ അത്തരത്തില്‍ മറക്കാന്‍ പറ്റാത്ത സമയങ്ങളില്‍ ഒന്നാണ് വിവാഹം.

അതുകൊണ്ട് തന്നെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഘോഷമാക്കുകയാണ് ചെയ്യാറുള്ളത്. നേരത്തെ ഉണ്ടായിരുന്ന വിവാഹ രീതികളില്‍ നിന്നൊക്കെ മാറി, തികച്ചും വ്യത്യസതമാണ് ഇന്നത്തെ രീതി. പ്രീ വെഡിങ് ഷൂട്ടുകള്‍ പോലും ഇന്ന് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. വധു വരന്മാര്‍ എത്തുന്ന വാഹനം പോലും വളരെ മനോഹരമായി അലങ്കരിക്കുന്നതും കാണാന്‍ സാധിക്കും.

കോലപൂരില്‍ നടന്നൊരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. മകളുടെ വിവാഹത്തിന് അച്ഛന്‍ കാര്‍ വളരെ വ്യത്യസ്തമായി അലങ്കരിച്ചിരിക്കുന്നതാണ് സംഭവം. സാധാരണ വിവാഹത്തിന് കാര്‍ പൂക്കള്‍കൊണ്ട് അലങ്കരിക്കുമ്പോള്‍ നവ്നാഥ് ദുദ്ഹല്‍ എന്ന ഡോക്ടര്‍ ചാണകം പുരട്ടിയാണ് കാര്‍ അലങ്കരിച്ചത്.

വിവാഹത്തിന് എത്തിയര്‍ സംഭവം കണ്ട് പിറുപിറുത്തെങ്കിലും അവസാനം ഇതിന് ഡോക്ടര്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. ചാണകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് താന്‍ ഇത്തരത്തില്‍ കാര്‍ അലങ്കരിച്ചിരിക്കുന്നതെന്ന് വിവാഹത്തിന് എത്തിയവരോട് ഡോക്ടര്‍ പറഞ്ഞു.

അതോടൊപ്പം തന്നെ ചാണകത്തിന് ക്യാന്‍സറിനെ സുഖപ്പെടുത്താനും മനുഷ്യശരിരത്തിലെ മറ്റ് രോഗങ്ങളെ ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ടാണ് ഇത്തരത്തിലൊരു അവസരം ഉപയോഗിച്ചതെന്നും നവ്നാഥ് ദുദ്ഹല്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയായില്‍ വൈറലാണ്. നേരത്തെയും ഇത്തരത്തില്‍ നവ്നാഥ് ദുദ്ഹല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചൂട് കുറയ്ക്കാന്‍ കാറില്‍ ചാണം പുരട്ടിയാണ് അന്ന് ഡോക്ടര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

തന്റെ മഹീന്ദ്ര XUV500 എസ്‌യുവില്‍ ചാണകം പുശിയ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. കാറിലെ എസി ഉപയോഗം ഒഴിവാക്കി പരിസ്ഥിതി മലിനപ്പെടുത്താതെ വാഹനം തണുപ്പിക്കാനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന് നവ്‌നാഥ് ദുദ്ഹല്‍ പറഞ്ഞത്.

ചാണകം പുരട്ടുന്നതിനാല്‍ സൂര്യന്റെ റേഡിയേഷന്‍ മേല്‍ക്കൂരയില്‍ പതിക്കില്ല. ക്യാബിനകത്തെ താപം അഞ്ചു മുതല്‍ ഏഴു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ചാണക കോട്ടിങ്ങിന് കഴിയുമെന്നാണ് നവ്നാഥിന്റെ വാദം. ചാണകം പൂശുന്നതുകൊണ്ട് എസ്‌യുവിയുടെ നിറത്തിന് കേടുപാടു സംഭവിക്കില്ല. വെള്ളവും തുണിയും ഉപയോഗിച്ച് കാര്‍ കഴുകിയെടുക്കാമെന്നും നവ്നാദ് വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിലും മറ്റും ചൂടിനെ പ്രതിരോധിക്കുന്ന മണ്‍വീടുകളില്‍ ചാണകം പൂശുന്ന അതേ ആശയമാണ് താന്‍ കാറിലേക്കും നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ചാണകം പൂശുന്നത് വാഹനത്തിന്റെ നിറത്തിന് കോട്ടം വരുത്തില്ലെന്നും ദുര്‍ഗന്ധം അല്‍പസമയത്തിന് ശേഷം മാറുമെന്നും നവ്‌നാഥ് അന്ന് പറഞ്ഞിരുന്നു.

മൂന്ന് കോട്ട് ചാണകമാണ് കാറില്‍ പൂശിയിരുന്നത്. ലൈറ്റ്, ഗ്രില്‍, ലോഗോ ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ബാക്കി ഭാഗങ്ങളില്‍ എല്ലാം ചാണകം പൂശിയിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഇതുവഴി പുറത്തുള്ളതിനെ അപേക്ഷിച്ച് വാഹനത്തികത്തെ ചൂട് അഞ്ച് മുതല്‍ ഏഴ് ഡിഗ്രി വരെ കുറയുമെന്നും ഒരു മാസത്തോളം കാലയളവില്‍ ഈ കോട്ടിങ് നില്‍ക്കുമെന്നും നവ്‌നാഥ് പറഞ്ഞു.

അസഹ്യമായ ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറില്‍ ചാണകം പൂശിയ അഹമ്മദാബാദ് സ്വദേശിനിയായ സോജല്‍ ഷായും സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്നു. കാറിനകത്തെ ചൂടു കുറയ്ക്കാന്‍ ചാണകം ഫലപ്രദമായ മാര്‍ഗ്ഗമാണെന്നാണ് സേജല്‍ ഷായും പറയുന്നത്.

അന്തരീക്ഷതാപം 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തിലാണ് കാറില്‍ ചാണകം പുരട്ടാനുള്ള തീരുമാനം ഇവര്‍ കൈകൊണ്ടത്. പുറംമോടിയില്‍ ചാണകം പുരട്ടുന്നതോടെ കാറിനകത്തെ ചൂട് 36-37 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നു സേജല്‍ അവകാശപ്പെടുന്നു.

ചൂടുകാലത്ത് എസിയുടെ ഉപഭോഗം രാജ്യത്ത് കൂടുതലാണ്. എസിയില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍ ഗുരുതരമായ പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് വഴിതെളിക്കും. പരിസ്ഥിതി സൗഹര്‍ദ്ദമായ മാര്‍ഗ്ഗമാണ് താന്‍ അവലംബിച്ചിരിക്കുന്നതെന്ന് സേജല്‍ പറഞ്ഞു.


Click it and Unblock the Notifications








