പെട്രോൾ,ഡീസൽ വാഹനങ്ങൾ വേണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ; കാരണം എന്താണെന്ന് അറിയാമോ
രാജ്യത്തെ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്. അത് എന്താണെന്ന് തലക്കെട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് മനസിലായി കാണുമല്ലോ. എന്നാലും അതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിച്ചാൽ പിന്നെ എങ്ങനെ ഗതാഗതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയും ഉയരും. എന്നാൽ ഫ്യുവൽ എഞ്ചിൻ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും അത് പോലെ തന്നെ സിഎൻജി വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ധൃതി പിടിച്ച് എന്തിനാണ് ഇങ്ങനെ ഒരു നിയമം ഇറക്കുന്നതെന്ന് എല്ലാവരും ചിന്തിച്ചു കാണുമല്ലോ.
മഹാരാഷ്ട്ര സർക്കാർ ഏഴംഗ കമ്മിറ്റി രൂപീകരിക്കുകയും സംസ്ഥാനത്തെ മെട്രോപൊളീറ്റൻ മേഖലകളിൽ പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളോ സിഎൻജി വാഹനങ്ങളോ ഉപയോഗിക്കണമെന്ന് കർശനമായി ഉത്തരവിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വായു മലിനീകരണം നിയന്ത്രണ വിധേയമാക്കുവാനും ഭാവിയിൽ മലിനീകരണം ആകാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സർക്കാരിൻ്റെ കണക്കുകൾ പ്രകാരം 2024 ഡിസംബർ വരെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഒമ്പത് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലുമായി ഏകദേശം 1.20 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ തന്നെ മുംബൈ നഗരത്തിലാണ് 50 ലക്ഷം വാഹനങ്ങളുമുളളത്. റോഡിൽ നിന്നുള്ള പൊടിപടലങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലിനീകരണ കാരണം വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയാണ്.
വായു മലിനീകരണത്തിൻ്റെ കാര്യത്തിലേക്ക് വരുമ്പോഴാണ് വാഹനങ്ങളിൽ പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന കാര്യം ഓർമിപ്പിക്കാനുളളത്. പലരും നിസാരമായി തളളിക്കളയുന്ന കാര്യമാണ് ഇത്. ഒരു പിയുസി അല്ലെങ്കില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക വളരെ എളുപ്പമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വാഹനം അത്ര പഴയതല്ലെങ്കില്‍. ഒരു 10 മിനിറ്റ് സമയം നിങ്ങള്‍ക്ക് ചെലവാക്കാനുണ്ടെങ്കില്‍ വലിയൊരു തുക പിഴ ഇനത്തില്‍ കൊടുക്കുന്ന സാഹചര്യം നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

ഇപ്പോള്‍ പുക പരിശോധന പ്രക്രിയകള്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കിയതിനാല്‍ പല വാഹനങ്ങളും ടെസ്റ്റില്‍ പരാജയപ്പെടുന്നുണ്ട്. ടെയില്‍ പൈപ്പ് എമിഷന്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ വാഹനം പരിശോധനയില്‍ പരാജയപ്പെടും. ഇതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും വാഹനം ഒരു സര്‍വീസ് സെന്ററുമായി ബന്ധപ്പെടേണ്ടി വരും.
വൃത്തിയില്ലാത്ത ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, തെറ്റായ ഇഗ്‌നിഷന്‍ സിസ്റ്റം, സ്പാര്‍ക്ക് പ്ലഗുകള്‍, കേടായ ഓക്‌സിജന്‍ സെന്‍സര്‍, കേടുപാടുകളുള്ള സൈലന്‍സര്‍ എന്നിവ കാരണം വാഹനം പിയുസി പരിശോധനയില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ വാഹനം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി തകരാറുകള്‍ പരിഹരിച്ച് വീണ്ടും പരിശോധന നടത്താന്‍ മടി കാണിക്കരുത്.
വായു മലിനീകരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഗതാഗത വകുപ്പ് പിയുസിയില്ലാത്ത വാഹനങ്ങളെ പിടികൂടാനുള്ള യജ്ഞം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ പോലെ പിയുസിയുടെ കാര്യം കേരളവും വളരെ ഗൗരവത്തിലാണെടുക്കാറുള്ളത്. സാധുതയുള്ള പിയുസി ഇല്ലാത്ത വാഹനങ്ങള്‍ക്ക് 10000 രൂപ വരെയാണ് പിഴ. 10 മിനിറ്റ് സമയവും 200 രൂപയില്‍ താഴെ പണവും മുടക്കിയാല്‍ ഈ തലവേദയില്ല. അതുകൊണ്ട് നിങ്ങള്‍ ഇനി വാഹനവുമായി പുറത്തിറങ്ങുന്നതിന് മുമ്പ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പക്കാ ആണെന്ന് ഉറപ്പ് വരുത്തുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








